June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 4 നവംബർ 2024

  • November 4, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 4 നവംബർ 2024

നവംബർ 4, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പാർട്ട് ടൈം ബി.ടെക്. : ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ( 2009 സ്കീം – 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം.

ആൽഫാ – ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓൺലൈനായും ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓഫ്ലൈനാ യും അപേക്ഷിക്കണം. പരീക്ഷാ തീയതി പിന്നീടറിയിക്കും.


പരീക്ഷ പുനഃക്രമീകരിച്ചു

നവംബർ 13-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ, വിദൂര വിഭാഗം വിദ്യാർഥി കൾക്കുള്ള നാലാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 29-ലേക്ക് പുനഃക്രമീകരിച്ചു. സമയം : രണ്ടുമണി. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


ഇന്റേണൽ പരീക്ഷ

നാലാം സെമസ്റ്റർ ( 2019 സ്കീം – 2020 പ്രവേശനം മുതൽ ) എം.ആർക്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി ഇന്റേണൽ പരീക്ഷകൾ നവംബർ 19 – ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷ

മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം.,ബി.ബി.എ, ബി.എം.എം.സി., ബി.സി.എ., ബി.എ അഫ്സൽ ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2012, 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ മൂന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ( ഹിയറിങ് ഇംപയർമെന്റ് & ഇന്റലക്ച്വൽ ഡിസെബിലിറ്റി ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ (2020 പ്രവേശനം) ബി.കോം. എൽ.എൽ.ബി. ഒക്ടോബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ (CCSS) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. സൈക്കോളജി ഏപ്രിൽ 2024 പരീക്ഷ യുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ( 2019 സ്കീം ) ബി.ടെക്. ഏപ്രിൽ 2024, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

സൂക്ഷ്മപരിശോധന

കേരളസർവകലാശാല – 2024 മെയിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 നവംബർ 5, 6, 7 തീയതികളിൽ റീവാല്യുവേഷൻ EJ X വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്.


കണ്ണൂർ സർവകലാശാല

പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

നവംബർ 06 നു ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾ 12.11.2024 ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.


ഹാൾടിക്കറ്റ്

നവംബർ 06ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.


പരീക്ഷാ വിജ്ഞാപനം

നവംബർ 27ന് ആരംഭിക്കുന്ന, പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ എം കോം (2023 അഡ്മിഷൻ -റെഗുലർ, നവംബർ 2023 പരീക്ഷകൾക്ക് 06.11.2024 മുതൽ 12.11.2024 വരെ പിഴയില്ലാതെയും 13.11.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *