എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. മാർച്ച് 6 മുതൽ 29 വരെയാണ് ഹയർ സെക്കൻഡറി പരീക്ഷ .
ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും.
ടൈംടേബിൾ
2025 എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിൾ ഇപ്രകാരം:
എസ്എസ്എൽസി ടൈംടേബിൾ:
| തീയതി | സമയം | വിഷയം |
| 03/03/2025, തിങ്കൾ | രാവിലെ 9.30 മുതൽ 11.15 വരെ | ഒന്നാംഭാഷ- പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്കൃതം (അക്കാഡമിക്)/ സംസ്കൃതം ഓറിയന്റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) |
| 05/03/2025 ബുധൻ | രാവിലെ 9.30 മുതൽ 12.15 വരെ | രണ്ടാം ഭാഷ ഇംഗ്ലീഷ് |
| 07/03/2025 വെളളി | രാവിലെ 9.30 മുതൽ 11.15 വരെ | ഒന്നാം ഭാഷ പാർട്ട് II മലയാളം/തമിഴ്/കന്നട/സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/അറബിക് ഓറിയന്റൽ – രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) സംസ്കൃതം ഓറിയന്റൽ – രണ്ടാംപേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്) |
| 10/03/2025 തിങ്കൾ | രാവിലെ 9.30മുതൽ 12.15 വരെ | സോഷ്യൽ സയൻസ് |
| 17/03/2025 തിങ്കൾ | രാവിലെ 9.30 മുതൽ 12.15 വരെ | ഗണിതശാസ്ത്രം |
| 19/03/2025 ബുധൻ | രാവിലെ 9.30 മുതൽ 11.15 വരെ | മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളഡ്ജ് |
| 21/03/2025 വെള്ളി | രാവിലെ 9.30 മുതൽ 11.15 വരെ | ഊർജ്ജതന്ത്രം |
| 24/03/2025 തിങ്കൾ | രാവിലെ 9.30 മുതൽ 11.15 വരെ | രസതന്ത്രം |
| 26/03/2025 ബുധൻ | രാവിലെ 9.30 മുതൽ 11.15 വരെ | ജീവശാസ്ത്രം |
ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ 01.02.2025 മുതൽ 14.02.2025 വരെ.
ഹൈയർസെക്കന്ഡറി പ്ലസ്ടു ടൈംടേബിൾ:
| തീയതി | വിഷയം |
| മാർച്ച് 3, 2025 | ഭാഗം 1 ഇംഗ്ലീഷ് |
| മാർച്ച് 5, 2025 | ഭൗതികശാസ്ത്രം, സാമൂഹ്യശാസ്ത്രം, ആന്ത്രോപോളജി |
| മാർച്ച് 7, 2025 | ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് സാഹിത്യം |
| മാർച്ച് 10, 2025 | രസതന്ത്രം, ചരിത്രം, ഇസ്ലാമിക ചരിത്രവും സംസ്കാരവും, ബിസിനസ് പഠനങ്ങൾ, ആശയവിനിമയ പഠനങ്ങൾ |
| മാർച്ച് 17, 2025 | ഗണിതം, ഭാഗം 3 ഭാഷകൾ, സംസ്കൃത ശാസ്ത്രം, മനഃശാസ്ത്രം |
| മാർച്ച് 19, 2025 | ഭാഗം 2 ഭാഷകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (പഴയ), കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി |
| മാർച്ച് 21, 2025 | ഇക്കണോമിക്സ്, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (പഴയ), ഇലക്ട്രോണിക് സിസ്റ്റംസ് |
| മാർച്ച് 24, 2025 | ഭൂമിശാസ്ത്രം, സംഗീതം, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി |
| മാർച്ച് 26, 2025 | ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് |
Summary: Sslc and plus two public exam timetable has been published.




