യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 12 സെപ്റ്റംബർ 2024
സെപ്റ്റംബർ 12, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
സി.സി.എസ്.ഐ.ടികളിൽ എം.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് – ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.
യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്ട്രേഷൻ നടത്താം.
സി.സി.എസ്.ഐ.ടി., ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ :-
- സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ (തൃശ്ശൂർ) – ഒക്ടോബർ മൂന്നിന് വൈകീട്ട് നാലു മണിക്ക് മുൻപ് – ഫോൺ : 9895327867, 9645826748.
- സി.സി.എസ്.ഐ.ടി. മഞ്ചേരി (മലപ്പുറം) – സെപ്റ്റംബർ 24 രാവിലെ 11 മണിക്ക് മുൻപ് – ഫോൺ : 7907495814.
- സി.സി.എസ്.ഐ.ടി. മണ്ണാർക്കാട് (പാലക്കാട് – എം.ഇ.എസ്. കല്ലടി കോളേജ്) – എം.എസ് കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിനും ജനറൽ | സംവരണ സീറ്റുകളിൽ ഒഴിവുണ്ട് ഫോൺ : 8281665557, 9446670011.
എൻ.എസ്.എസ് ഗ്രേസ് മാർക്ക് സമർപ്പണം
കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ( 2022 പ്രവേശനം ) ബി.എഡ്. വിദ്യാർഥികളിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പിക്കുന്നതിനുള്ള സൗകര്യം സെപ്റ്റംബർ 13 മുതൽ 23 വരെ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും.
യു.ജി. ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷൻ 25 വരെ
കോളേജുകളിലെ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് (2024 പ്രവേശനം) ജനറൽ ഫൗണ്ടേഷൻ കോഴ്സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്സിനും രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 25 വരെ ലഭിക്കും.
ഒന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് പിന്നീട് ലഭ്യമാക്കും.
സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷ
എല്ലാ പേപ്പറുകളും ജയിച്ചിട്ടും മിനിമം എസ്.ജി.പി.എ. 5.0 കരസ്ഥമാക്കാത്ത സർവകലാശാലാ പഠനവകുപ്പുകളിലെ 2008 മുതൽ 2019 വരെ പ്രവേശനം പി.ജി. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CCSS ) എം.എ, എം.എസ്.സി, എം.കോം, എം.എസ്ഡ.ബ്ല്യൂ, എം. സി. ജെ, എം.ബി.എ, എം.എച്.എം, എം.ടി.ടി.എം, എം.ടി.എച്.എ സെപ്റ്റംബർ 2024 സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 15 വരെ സ്വീകരിക്കും. ഫോമും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ വിവിധ (CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.ടി.ടി.എം., എം.ബി.ഇ. ഏപ്രിൽ 2024, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CCSS – 2023 പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – 2019 മുതൽ 2021 വരെ പ്രവേശനം ) എം.എ. മലയാളം ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( CBCSS PG ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി, എം.എ. ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024, ഒന്നാം സെമസ്റ്റർ എം.പി എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലീഷ്, എം. എസ് സി. ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് ( CBCSS – PG ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.കോം,ബി.ബി.എ (CBCSS & CUCBCSS – UG) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ പി.ജി/എം.ടെക്. പ്രോഗ്രാമുകളിൽ പട്ടികജാതി/പട്ടികവർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് 2024 സെപ്റ്റംബർ 12 ന് ഉച്ചയ്ക്ക് 2 മണിക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
പ്രവേശനം നേടുവാൻ യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും https://admissions.keralauniversity.ac.in/css2024 എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ : cssphelp2024@gmail.com. ഹാജരാകേണ്ടതാണ്.
ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു
തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 13, 18 തീയതികളിലും, കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 19 നും, ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 20 നും.
മേഖല | തീയ്യതി | പ്രോഗ്രാമുകൾ |
തിരുവനന്തപുരം | സെപ്റ്റംബർ 13 | All MSc, M.Com courses |
സെപ്റ്റംബർ 18 | All MA courses | |
കൊല്ലം | സെപ്റ്റംബർ 19 | All courses |
ആലപ്പുഴ | സെപ്റ്റംബർ 20 | All courses |
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യ പത്രം (Authorization Letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്.
നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (മറ്റ് സർവകലാശാലകളിൽ നിന്നും ബിരുദം പാസ്സായവർ) ജാതിയും (Non-creamy Layer Certificate for SEBC Candidates, Community Certificate for SC/ST Candidates, EWS Certificate for EWS – Candidates) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.
മൈനോറിറ്റി സ്റ്റാറ്റസുളള കോളേജുകളിൽ (പ്രോസ്പെക്ടസ് കാണുക) ഒഴിവുളള എസ്.സി/എസ്.ടി സീറ്റുകൾ ടി സ്പോട്ടിൽ നികത്തുന്നതാണ്.
പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ അഭാവത്തിൽ ആ സീറ്റുകൾ അതാത് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ നികത്തപ്പെടുന്നതാണ്.
കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി/OEC വിഭാഗങ്ങൾക്ക് 200/- രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1080/- രൂപ) അടതാണ്.
ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്. കോളേജ് പ്രവേശനം സെപ്റ്റംബർ 23, 24 തീയതികളിൽ.
വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ടൈംടേബിൾ
കേരളസർവകലാശാല 2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി മത്തമാറ്റിക്സ് പരീക്ഷയുടെ അനുബന്ധ ഡിസർട്ടേഷൻ & കോംപ്രിഹെൻസീവ് വ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി സൈക്കോളജി, എം.എസ്സി കൗൺസിലിംഗ് സൈക്കോളജി എന്നിവയുടെ പ്രാക്ടിക്കൽ & ഡിസർട്ടേഷൻ | കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല നടത്തിയ നാലാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ് 2(b) ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (320) റെഗുലർ -2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2020, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013, 2014, 2015, 2016 & 2018 അഡ്മിഷൻ, ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 24 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ബിസിനസ് എക്കണോമിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 19. സൂക്ഷ്മപരിശോധനയ്ക്ക് വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർർ എം.എ. ഇക്കണോമിക്സ്, എം.എസ്.ഡബ്ല്യു സോഷ്യൽ വർക്സ് (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.
സൂക്ഷ്മപരിശോധനക്ക് 2021 & 2022 അഡ്മിഷൻ (SLCM) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
കേരളസർവകലാശാല 2024 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റർ എം. എസ്.സി ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. SLCM (2021 & 2022 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. SLCM വിദ്യാർത്ഥികളുടെ അപേക്ഷഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല ഒന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (2020 സ്കീം – റെഗുലർ 2023 അഡ്മിഷൻ & സപ്ലിമെന്ററി (2022, 2021 & 2020 അഡ്മിഷൻ ) മാർച്ച് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല 2024 സെപ്റ്റംബർ 9, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.എസ്.സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ വൈവ പരീക്ഷകൾ 2024 സെപ്റ്റംബർ 26, 27, 30 തീയതികൾ നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2024 സെപ്റ്റംബർ 11 നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഹിയറിങ് ഇംപയേർഡ് ഡിഗ്രി പ്രായോഗിക പരീക്ഷ 2024 സെപ്റ്റംബർ 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവ്വകലാശാല
പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDSA),പി ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (PGDCS) എന്നീ പ്രോഗ്രാമിലേക്കു അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDSA), പി ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (PGDCS) എന്നീ കോഴ്സുകളിലേക്കുള്ള 2024-25 വർഷത്തെ പ്രവേശനത്തിലേക്ക് ഓൺലൈനായി 26.09.2024 വരെ അപേക്ഷിക്കാവുന്നതാണ്.
(2023-24 അധ്യയന വർഷത്തിൽ ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.). കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
പുനർമൂല്യനിർണയ ഫലം
പ്രൈവറ്റ് രെജിസ്ട്രേഷൻ – ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2024 ) പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ: പിഴ കൂടാതെ 23 വരെ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല 2024 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ, ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് പിഴ കൂടാതെ 23.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. 500 രൂപ പിഴ സഹിതം 26.09.2024 വരെ അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 28.09.2024 ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് – ൽ (അമിനിറ്റി സെന്റർ) സമർപ്പിക്കണം. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളും വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here