June 23, 2026
News Bites

സ്കോൾ കേരള പ്ലസ് വൺ പ്രവേശന തീയതി നീട്ടി

  • September 12, 2024
  • 1 min read

സ്കോൾ കേരള മുഖേന 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാംവർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു.

പിഴയില്ലാതെ സെപ്റ്റംബർ 18 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക.

ഓൺലൈനായി ഇതികനം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *