June 23, 2026
General

മെഡിക്കൽ & അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • September 12, 2024
  • 1 min read
മെഡിക്കൽ & അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2024 ലെ ആയുർവേദ ഹോമിയോ സിദ്ധ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് വെറ്ററിനറി കോ ഓപ്പറേഷൻ & ബാങ്കിംഗ്/ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ടമെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് അവരവരുടെ ഹോം പേജിലെ “Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.

പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ചവർക്കുള്ള നിർദ്ദേശങ്ങൾ :

വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളള ഫീസ് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഒടുക്കി 12.09.2024 മുതൽ 18.09.2024 വൈകുന്നേരം 4.00 മണിക്കുള്ളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ/ഒ.ഇ.സി ക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ, 20.06.2005 തീയതിയിലെ G.O.(Ms) No.25/2005/SCSTDD, 23.05.2014 തീയതിയിലെ G.O.(Ms)No.10/2014/BCDD എന്നീ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളും, ശ്രീ ചിത്രാ ഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവയിലെ വിദ്യാർത്ഥികളും അഡ്മിഷൻ സമയത്ത് ട്യൂഷൻ ഫീസ് അടയ്ക്കേണ്ടതില്ല.

സ്വാശ്രയ കോളേജുകളിലെ 2024-25 വർഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സ്വാശ്രയ കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 2023-24 വർഷത്തെ ഫീസ് ഇപ്പോൾ കോളേജിൽ അടക്കണം.

കൂടാതെ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി/സർക്കാർ/ ബഹു. ഹൈക്കോടതി ഉത്തരവ് പ്രകാരം നിശ്ചയിക്കപ്പെടുന്ന 2024-25 വർഷത്തെ ഫീസ് അനുസരിച്ച് അധിക തുക അടയ്ക്കേണ്ടി വന്നാൽ പ്രസ്തുത തുക പിന്നീട് അടക്കേണ്ടതുമാണ്.

ഇടക്കാല കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും/കിർത്താഡ്സ് പരിശോധന പൂർത്തിയാകാത്തതിനാലും വിവിധ കാറ്റഗറികളിൽ താൽക്കാലികമായി ഇടം നേടിയവരുടെ ക്ലയിമുകൾ/അലോട്ട്മെന്റുകൾ, അന്തിമ കോടതി വിധി കിർത്താഡ്സ് പരിശോധനയുടെ അന്തിമ ഫലത്തിനേയും അടിസ്ഥാനമാക്കിയായിരിക്കും. ഇത്തരം വിദ്യാർത്ഥികളുടെ ഈ ഘട്ടത്തിലെ അലോട്ട്മെന്റ് താൽക്കാലികമായിരിക്കും.

ആയുർവേദ, ഹോമിയോ സിദ്ധ യുനാനി മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് സംബന്ധിച്ച പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

രണ്ടാംഘട്ട അലോട്ട്മെന്റിനു മുമ്പായി അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിലുളള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദു ചെയ്യുന്നതിനും സൗകര്യം ലഭ്യമാകുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്: അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് മദ്ദാകുന്നതും മെഡിക്കൽ അലൈഡ് സ്ട്രീമിലെ ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിൽ ലഭ്യമല്ലാതാകുന്നതുമാണ്. ഹെൽപ് ലൈൻ നമ്പർ : 04712525300.

Summary: The first phase allotment for Kerala Agricultural University courses is available at www.cee.kerala.gov.in. Students must print their allotment memo and report to the allotted colleges between 12.09.2024 and 18.09.2024. Fee exemptions apply to eligible categories. Further details on the second phase will be announced later.

Leave a Reply

Your email address will not be published. Required fields are marked *