എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം 2024: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 വർ ഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 16.10.2024-ന് പ്രസിദ്ധീകരിച്ച താത്ക്കാലിക മൂന്നാംഘട്ട അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ച ശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ടുമെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ഒടുക്കി 19.10.2024 മുതൽ 23.10.2024 വൈകുന്നേരം 4.00 മണിക്കുള്ളിൽ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജിൽ പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടേണ്ടതാണ്.
ഈ അലോട്ട്മെന്റ് പ്രകാരമുള്ള ഫീസ് മുൻ അലോട്ട്മെന്റിന്റെ ഭാഗമായി അടച്ച ഫീസിനേക്കാൾ കുറവാണെങ്കിൽ അധികമായി അടച്ച ഫീസ് എല്ലാ കോഴ്സുകളിലേയ്ക്കുമുള്ള അലോട്ട്മെന്റ് നടപടികൾ പൂർത്തിയായതിനു ശേഷം വിദ്യാർത്ഥികൾക്ക് തിരികെ നൽകുന്നതാണ്.
പുതിയതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് മുകളിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ (പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്) ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 23.10.2024 വൈകുന്നേരം 4.00 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.
പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ട്സ് ക്ലോസ് 11.7.1 -ൽ പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
അലോട്ട്മെന്റ് എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ/ഒ.ഇ.സി.ക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ, 20.06.2005 തീയതിയിലെ G.O.(Ms)No.25/2005/SCSTDD, 23.05.2014 തീയതിയിലെ (Ms)No.10/2014/BCDD എന്നീ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളും, ശ്രീ ചിത്രാഹാം, ജുവനൈൽ ഹോം, നിർ ഭയഹോം എന്നിവയിലെ വിദ്യാർത്ഥികളും ഫീസ് അടയ്ക്കേണ്ടതില്ല.
എന്നാൽ ടി വിദ്യാർത്ഥികൾ സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ മൈനോറിറ്റി/എൻ.ആർ.ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രകാരമുള്ള ഫീസ് അടയ്ക്കേണ്ടതും ഫീസിളവിന്
അർഹരല്ലാതാകുന്നതുമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ “Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കി കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. കീം പ്രോസ്പെക്ടസ് ക്ലോസ് 12.2.4(a)(ii) പ്രകാരം പെനാൽറ്റി ഈ ഘട്ടത്തിൽ ബാധകമാണ്.
മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ ഒഴിവുകൾ നിലനിൽക്കുന്ന പക്ഷം അവ സ്ട്രേ വേക്കൻസി അലോട്ട്മെന്റിലൂടെ നികത്തുന്നതാണ്. സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് പുതിയതായി ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Summary: MBBS/BDS Admission 2024: Third allotment has been published.