MBBS, BDS പ്രവേശനം:മൂന്നാം ഘട്ട ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
കേരളത്തിലെ സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2024-25 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുളള മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ നടപടികൾ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ‘Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.
ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 15.10.2024, വൈകുന്നേരം 5.00 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇതുവരെ അലോട്ട്മെന്റ് നടക്കാത്ത ഒഴിവുള്ള സീറ്റുകൾ ഈ അവസരത്തിൽ convert ചെയ്യപ്പെടും. ആദ്യ ഘട്ടങ്ങളിലെ അലോട്ട്മെന്റിലൂടെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവരും, ഓപ്ഷൻ നൽകിയിട്ടും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും മൂന്നാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.
മൂന്നാം ഘട്ടത്തിലേയ്ക്ക് ഓൺലൈൻ ഓപ്ഷൻ കണഫർമേഷൻ നടത്തിയില്ലെങ്കിലും മുൻ ഘട്ടങ്ങളിലെ അലോട്ട്മെന്റിലൂടെയുളള അഡ്മിഷൻ നിലവിലുണ്ടെങ്കിൽ അത് നിലനിൽക്കുന്നതായിരിക്കും.
15.10.2024 വൈകുന്നേരം 5.00 മണി വരെ ലഭിക്കുന്ന ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് 16.10.2024 ന് പ്രസിദ്ധീകരിക്കുന്നതാണ്.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയ ശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ് കോളേജിൽ ഹാജരായി പ്രവേശനം
നേടേണ്ടതാണ്.
താൽക്കാലിക അലോട്ട്മെന്റ് ഷെഡ്യൂൾ
09.10.2024 | എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിലുള്ള ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനും വെബ്സൈറ്റ് സജ്ജമാകുന്നു. |
15.10.2024, 5.00 PM | ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനുമുള്ള സൗകര്യം അവസാനിക്കുന്നു. |
16.10.2024 | മൂന്നാംഘട്ട അലോട്ട്മെന്റ് (താത്ക്കാലികം) പ്രസിദ്ധീകരണം. |
18.10.2024 | മൂന്നാം ഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരണം |
19.10.2024 to 23.10.2024, 4.00 PM | അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശനം നേടാനുള്ള സമയം. |
23.10.2024,5.00 PM | പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജ് അധികാരികൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം (OAMS ) മുഖേന സമർപ്പിക്കേണ്ട സമയം. |
25.10.2024 | എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുളള സേ വേക്കൻസി ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. |
Summary: Third allotment option confirmation applications are invited for MBBS/BDS.