എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
24.09.2024 ഉച്ചയ്ക്ക് 12.00 മണി വരെ വിദ്യാർത്ഥികൾ നടത്തിയ ഓപ്ഷൻ കൺഫർമേഷന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 26.09.2024-ന് പ്രസിദ്ധീകരിച്ച താത്ക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഗണിച്ച ശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാവുന്നതാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാംഘട്ട അലോട്ട്മെന്റ് പ്രകാരം പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 28.09.2024 മുതൽ 05.10.2024 വൈകുന്നേരം 3.00 മണി വരെയുള്ള തീയതികളിൽ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കേണ്ടതാണ്.
ഹെഡ് പോസ്റ്റ് ഓഫീസ് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫീസ്/ബാക്കി തുക അടച്ചതിനുശേഷം വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോഴ്സ് കോളേജിൽ 30.09.2024 മുതൽ 05.10.2024 വൈകുന്നേരം 4.00 മണിക്ക് മുൻപ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടേണ്ടതാണ്.
Summary: MBBS /BDS Admission: 2024 mbbs/bds admissions second phase centralized allotment published.