യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 1 ഒക്ടോബർ 2024
ഒക്ടോബർ 1, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
സമ്പർക്ക ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലെ (CBCSS) 2022
പ്രവേശനം ബി.എ. ഫിലോസഫി വിദ്യാർഥികളുടെ മാറ്റിവച്ച അഞ്ചാം സെമസ്റ്റർ സമ്പർക്ക ക്ലാസുകൾ ഒക്ടോബർ ഒൻപതിന് വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്സൈറ്റിൽ: https://sdeuoc.ac.in/ .ഫോൺ : 04942-400288, 2407356.
സ്പെഷ്യൽ പരീക്ഷ
തൃശ്ശൂർ മാള് കാർമ്മൽ കോളേജിലെ നാലാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി വിദ്യാർഥികൾക്കുള്ള PSYIC05 | PSY2IC05 Psychological Processes പേപ്പർ ഏപ്രിൽ 2022 ( 2020 പ്രവേശനം ), ഏപ്രിൽ 2023 ( 2021 പ്രവേശനം ) റഗുലർ പ്രത്യേക പരീക്ഷ ഒക്ടോബർ 15-ന് ഉച്ചക്ക് 1.30 മണിക്ക് നടക്കും.
പരീക്ഷ മാറ്റി
ലോ കോളേജുകളിൽ ഒക്ടോബർ നാല് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുനഃ പരീക്ഷകൾ ഒക്ടോബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ. മൾട്ടിമീഡിയ ( CUCBCSS – UG 2017 & 2018 പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2022, ആറാം സെമസ്റ്റർ ഏപ്രിൽ 2023 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപയർമെന്റ് നവംബർ 2024 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2024
ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 4 നും, സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 5 നും നടത്തുന്നു.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഗവൺമെന്റ്/ എയ്ഡഡ് കോളേജുകളിൽ 2024 ഒക്ടോബർ 4 നും സ്വാശ്രയ/യു.ഐ.റ്റി.ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഒക്ടോബർ 5 നു മാണ് കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്.
കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അതാത് കോളേജുകളിൽ മേൽപ്പറഞ്ഞ തീയതികളിൽ രാവിലെ 12 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ അഡ്മിഷൻ ഉള്ള (മാനേജ്മെന്റ് സീറ്റ് ഉൾപ്പടെ) വിദ്യാർത്ഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (including TC, Consolidated Marklist, Eligibility certificate (for other Universities etc) ഉണ്ടായിരിക്കണം.
ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗ പ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വിദ്യാർത്ഥി ഒപ്പിട്ട authorization letter എന്നിവയും കൂടി ഹാജരാക്കണം. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസി/എസ്.സി/OEC വിഭാഗങ്ങൾക്ക് 200/- രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1030/-) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല.
മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്. കോളേജുകളിലെ നിലവിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ https://admissions.keralauniversity.ac.in പ്രസിദ്ധീകരിക്കുന്നതാണ്.
ബിരുദാനന്തര ബിരുദ പ്രവേശനം 2024: സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ 2024 ഒക്ടോബർ 03 ന് 12 മണിക്ക് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ആദ്യഘട്ട റാങ്ക് ലിസ്റ്റിൽ റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷം മാത്രമായിരിക്കും രണ്ടാം ഘട്ട റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കുന്നത്.
എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ തീയതിയിൽ തന്നെയാണ് കൗൺസിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിംഗിൽ പങ്കെടുക്കാൻ രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം.
രക്ഷകർത്താവ്/ പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വിദ്യാർത്ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് https://admissions.keralauniversity.ac.in സന്ദർശിക്കുകയോ 8281883052, 8281883053 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
ടൈംടേബിൾ
കേരളസർവകലാശാല 2024 ഒക്ടോബർ 14 ന് നടത്തുന്ന എട്ടാം സെമസ്റ്റർ ബി.എഫ്.എ. (എച്ച്.ഐ.) ആർട്ട് ഹിസ്റ്ററി/ഏതെറ്റിക്സ് VII (2008 സ്കീം – മേഴ്സിചാൻസ് – 2013 അഡ്മിഷന് മുൻപ്) സെപ്റ്റംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഒക്ടോബർ 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്.എസ്. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 10 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എംഎസ്സി ഇൻഫോർമേഷൻ ടെക്നോളജി (സിഎസ്എസ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് അഫിലിയേറ്റഡ് കോളേജുകൾ ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓക്ടോബർ പത്തിന് വിഎൻഎസ് കോളേജ് ഓഫ് ആർടസ് ആന്റ് സയൻസിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ-ലേണിംഗ് ഡിസെബി ലിസി ആന്റ് ഇന്റെലക്ച്വൽ ഡിസെബിലിനി (2023 അഡ്മിഷൻ റെഗുലർ ഒക്ടോ ബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓക്ടോബർ എട്ടിന് നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2022 അഡ്മിഷനുകൾ ഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 14 വരെ ഓൺലൈനിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാതീയതി
ഒന്നു മുതൽ എട്ട് വരെ സെമസ്റ്ററുകൾ ബിടെക്ക് (2015 മുതൽ 2017 അഡ്മിഷനുകൾ സപ്ലിമെന്ററി സിനാസ്) പരീക്ഷകൾ ഓക്ടോബർ 18 മുതൽ നടക്കും.
ഒന്നു മുതൽ നാലു വരെ വർഷങ്ങളിലെ ബി ഫാം (2016 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2011 മുതൽ 2013 വരെ അഡ്മിഷനുകൾ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ നാല് മുതൽ നടക്കും.
Follow our WhatsApp Channel for instant updates: Join Here




