November 21, 2024
General

NEET-2024 ഇപ്പോൾ അപേക്ഷിക്കാം

  • February 12, 2024
  • 1 min read
NEET-2024 ഇപ്പോൾ അപേക്ഷിക്കാം
Share Now:

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്-യു.ജി) 2024 ന് ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങി. മാർച്ച് 9 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ എൻ.ടി.എയാണ് നീറ്റ്‌ ( National Eligibility cum Entrance Test ) നടത്തുന്നത്. ഡോക്ടർ ആവാൻ ആഗ്രഹിക്കുന്നവർക്ക് അതിലേക്ക് അഡ്മിഷൻ നേടാനുള്ള പരീക്ഷയാണിത്. മെയ് 5ന് ആണ് പരീക്ഷ നടക്കുക.

യോഗ്യത:

  • 2024 ഡിസംബർ 31 തീയ്യതി പ്രകാരം 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
  • പ്ലസ് ടു സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (സുവോളജി ,ബോട്ടണി ) എന്നിവ പ്രധാന വിഷയങ്ങളായിരിക്കണം.
  • എതെങ്കിലും അംഗീകൃത ബോഡിൽ നിന്ന് പ്ലസ് ടു പരീക്ഷ എഴുതിയിരിക്കണം.

പരീക്ഷ സമയക്രമം:

  • മെയ് 5 -ന് ഉച്ചക്ക് 2 മണി മുതൽ 5 .20 വരെ ആയിരിക്കും ഇപ്രാവിശ്യത്തെ നീറ്റ്‌ പരീക്ഷ നടക്കുക.
  • ഇംഗ്ലീഷ്, ഹിന്ദി, അസ്സാംമീസ്, ബംഗാളി, ഗുജറാത്തി, മരാട്ടി, തമിഴ്, തെലുങ്ങ്, ഒറിയ, മലയാളം, കന്നഡ, പഞ്ചാബി, ഉറുദു അതത് സംസ്ഥാനങ്ങളുടെ ഭാഷക്ക് അനുസരിച്ച നീറ്റ് കോസ്ട്യൻ പേപ്പർ ലഭ്യമായിരിക്കും.
  • 200 ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷക്ക് ഉണ്ടാവുക; അതിൽ 180 എണ്ണം ആൻസർ ചെയ്തിരിക്കണം.

സിലബസ്:

പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. വളരെ ആഴത്തിൽ ഈ വിഷയങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ചോദ്യങ്ങൾക്ക്‌ ശരിയുത്തരം കണ്ടെത്താൻ സാധിക്കുകയൊള്ളു. മാത്തമാറ്റിക്സ് ഉണ്ടാവില്ല.വിശദ സിലബസ് അറിയാൻ പ്രോസ്പെക്ട്സ് സന്ദർശിക്കാം.

റെജിസ്ട്രേഷൻ:

അപേക്ഷ ഫീസ് :

ജനറൽ ഒ.ബി.സി: 1600
എസ്. സി/എസ്. ടി/ PwBD/ തേർഡ് ജൻഡർ: 1000
എൻ.ആർ.ഐ കാറ്റഗറി: 1700

ആവിശ്യമായ രേഖകൾ:

  • പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
  • ഐ.ഡി പ്രൂഫ് (ആധാർ കാർഡ് )
  • പോസ്റ്റുകാർഡ് സൈസ് ഫോട്ടോ
  • കാറ്റഗറി/കാസ്റ്റ് സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • ബർത്ത് സർട്ടിഫിക്കറ്റ്
  • സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ്
  • ഒപ്പ്

രെജിസ്ട്രേഷൻ പ്രോസസ്സ്:

  • നീറ്റ്-2024 ന്റെ ഔദ്യോഗിക വെബ്സൈറ്റായ https://neet.ntaonline.in/ സന്ദർശിക്കുക.
  • NEET UG (2024) Registration ക്ലിക്ക് ചെയ്യുക.
  • New registration സെലക്ട് ചെയ്ത് ആവിശ്യമായ രേഖകൾ(Name ,Phone number ,DOB ,E-mail) ഫിൽ ചെയ്യുക.
  • രെജിസ്ട്രേഷന് ശേഷം application number, password എന്നീ ക്രെഡൻഷ്യൽസ് വെച്ച് ലോഗിൻ ചെയ്യുക.
  • അപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്യുക.
    അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യൽ 4 ഘട്ടങ്ങളിലാണ്:
    1 . പേർസണൽ ഡീറ്റെയിൽസ്
    2 . കോൺടാക്ട് ഡീറ്റെയിൽസ്
    3 . അക്കാഡമിക്/ എക്സാം ഡീറ്റെയിൽസ്
    4 . സെന്റർ സെക്ഷൻ
  • ആവിശ്യമായ ഡോക്യൂമെന്റസ് എല്ലാം സ്കാൻ ചെയ്ത അപ്‌ലോഡ് ചെയ്യുക.
  • അതിന് ശേഷം ഫീസ് അടച്ച് റിവ്യൂ ചെയ്തത് Submit ചെയ്യുക.
  • ഫോമിന്റെ കോപ്പിയും റെസിപ്റ്റും കൈപ്പറ്റുക.

അഡ്മിറ്റ് കാർഡ്, സെന്റർ എന്നിവ എക്സാമിനോട് അടുത്ത തീയ്യതികളിലായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Summary: NEET 2024, the entrance exam for BDS courses in 2023-24, accepts online applications until March 9th. Aspiring doctors who meet the age and academic requirements (including passing 12th grade with Physics, Chemistry, and Biology) can apply. The exam will be held on May 5th with 200 objective questions based on the 11th & 12th grade syllabus. Application fees range from ₹1000 to ₹1700 depending on the category. Remember to gather necessary documents like class 10 & 12 certificates, ID proof, photos, and category certificates before applying. Visit https://neet.ntaonline.in/ for registration, detailed information, and the full prospectus. Don’t miss the deadline and start your journey towards becoming a doctor!

Share Now: