November 22, 2024
General

വിവിധ അവധിക്കാല കോഴ്സുകൾ.

  • April 15, 2024
  • 2 min read
വിവിധ അവധിക്കാല കോഴ്സുകൾ.
Share Now:

വേനൽ അവധിക്കാലം അല്പം വിജ്ഞ്യാനകരമാക്കിയാലോ? ഏപ്രിൽ മെയ്‌ മാസങ്ങളിൽ വിദ്യാർത്ഥികൾക്കായി നടക്കുന്ന വിവിധ അവധിക്കാല കോഴ്സുകളെ പരിചയപ്പെടാം.

വെക്കേഷൻ കോഴ്‌സുകൾ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ കുട്ടികൾക്കായി ഏപ്രിൽ-മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബി സർക്യൂട്ട്‌സ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ ആൻഡ് ഓഫീസ് പാക്കേജ്, ഇന്റർനെറ്റ് / വെബ് പ്രോഗ്രാമിംഗ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ ആൻഡ് ഹാർഡ്‌വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് മൾട്ടിമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907.

സി-പ്രോഗ്രാമിങ് കോഴ്സ്

പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ 15 ദിവസത്തെ സി-പ്രോഗ്രാമിംഗ് കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 17ന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരാൻ താത്പര്യമുള്ളവർ കോളേജ് ഓഫീസുമായോ, 9446102776 എന്ന നമ്പറിലോ ബന്ധപ്പെടണം.

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സ്

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപ കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന അവധികാല കമ്പ്യൂട്ടർ കോഴ്‌സുകളായ “സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ”. “ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ” എന്നിവയിലേക്ക് അപേക്ഷിക്കാം. പൈത്തൺ കോഴ്‌സുകളിലേക്ക് എസ്.എസ്.എൽസിക്കാർക്കും ഇപ്പോൾ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ഡിജിറ്റൽ ലിറ്ററസി കോഴ്സിന് ഏഴാം ക്ലാസ് കഴിഞ്ഞവർക്കുമാണ് അവസരം. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‍സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ മഞ്ചേരി കച്ചേരിപ്പടി ബസ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0483  2764674.

സിവില്‍ സര്‍വീസ് പരിശീലനം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി/ മെയിന്‍ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ അപേക്ഷിക്കണം. അവസാന തീയതി-ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങളും അപേക്ഷ നല്‍കേണ്ട ലിങ്കും kile.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 8075768537, 0471 2479966, 2309012.

ടെക്‌നിഷ്യന്‍ പരിശീലനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്‌നിഷ്യന്‍ പരിശീലനങ്ങളിലേക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലമര്‍ ജനറല്‍ ലെവല്‍ 4, പ്ലസ് വണ്‍ യോഗ്യതയുള്ളവര്‍ക്ക് 70 ദിവസം ദൈര്‍ഘ്യമുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് 67 ദിവസം ദൈര്‍ഘ്യമുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നിഷ്യന്‍ ലെവല്‍ 4. 65 ദിവസം ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3 എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷഫീസ് 500 രൂപ. അവസാന തീയതി- ഏപ്രില്‍ 25 . വിവരങ്ങള്‍ക്ക് – www.iiic.ac.in. ഫോണ്‍- 8078980000.

വീഡിയോ എഡിറ്റിങ് കോഴ്സ്

കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ മെയ് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ, കൂടാതെ എഴുത്ത് പരീക്ഷയും അഭിമുഖവും വഴി തിരഞ്ഞെടുപ്പ് നിർണ്ണയിക്കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 34,500/ രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‍ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രില്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484 2422275, 9447607073.

Summary: Various summer vacation courses for students are now open for registration.

Share Now: