Career News

ഇൻ്റഗ്രേറ്റഡ് ബിഎഡ് പ്രവേശന പരീക്ഷയായ NCET അപേക്ഷ ആരംഭിച്ചു

  • April 16, 2024
  • 1 min read
ഇൻ്റഗ്രേറ്റഡ് ബിഎഡ് പ്രവേശന പരീക്ഷയായ NCET അപേക്ഷ ആരംഭിച്ചു
Share Now:

കേന്ദ്ര/ സംസ്ഥാന സർവ്വകലാശാലകളിലും, ഐഐടി, എൻഐടി, സർകാർ കോളേജുകളിലുമായി നൽക്കുന്ന ഒരു ബിഎഡ് കോഴ്‌സാണ് 4 വർഷ ഇൻ്റഗ്രേറ്റഡ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ. 4 വർഷ ഇൻ്റഗ്രേറ്റഡ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സിലേക്ക് ഉള്ള അഡ്മിഷൻ്റെ പ്രവേശനത്തിനായി NTA നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET) പരീക്ഷക്ക് ഇനി അപേക്ഷിക്കാം. ഒഫീഷ്യൽ വെബ്സൈറ്റായ https://ncet.samarth.ac.in/ വഴിയാണ് നാലു വർഷ ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സിനായി അപേക്ഷിക്കേണ്ടത്. ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷയിൽ തിരുത്തൽ വരുത്താൻ മെയ് 2 മുതൽ 4 വരെയാണ് സമയം നൽകിയിരിക്കുന്നത്. 2024 ജൂൺ 12 നാണ് പ്രവേശന പരീക്ഷ.

യോഗ്യത

2024 ലെ NCET പരീക്ഷ എഴുതുന്നവർക്ക് പ്രായ പരിധിയില്ല. പ്ലസ്ടു പരീക്ഷ പാസ്സായവർക്കും 2024 ൽ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

  • NTA യുടെ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റൻ്റെ ഒഫീഷ്യൽ സൈറ്റായ https://ncet.samarth.ac.in/ പോയി രജിസ്റ്റർ ചെയ്യുക.
  • രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്ത് അപേക്ഷ ഫിൽ ചെയ്യാൻ തുടങ്ങുക.
  • വേണ്ട വിവരങ്ങളും രേഖകളും എല്ലാം നൽകി അപേക്ഷ പൂരിപ്പിച്ച് ശേഷം സബ്മിറ്റ് ചെയ്യുക.
  • ഇതിനു ശേഷം ഓൺലൈനായി അപേക്ഷ ഫീസ് അടക്കുക.
  • എല്ലാം ചെയ്ത് കഴിഞ്ഞതിനു ശേഷം ഇവയെല്ലാത്തിൻ്റെയും പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

പരീക്ഷാ രീതി

2024 ജൂൺ 12 മുതൽ രണ്ട് ഷിഫ്റ്റുകളായിയാണ് പരീക്ഷ നടക്കുന്നത്. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) രീതിയിലാണ് പരീക്ഷ. ഇംഗ്ലീഷ് ഭാഷയിൽ എല്ലാ സെൻ്ററുകളിലും എക്സാം എഴുതാൻ സാധിക്കും. 4 സെക്ഷനുകളാണ് പരീക്ഷയിൽ ഉള്ളത്.

  • സെക്ഷൻ 1– 38 വിവിധ ഭാഷകൾ ഉണ്ടാകും ഇതിൽ ഏതെങ്കിലും 2 എണ്ണം തിരഞ്ഞെടുത്തിരിക്കണം. 23 ചോദ്യങ്ങളാണ് ഉണ്ടാവുക, അതിൽ 29 എണ്ണമെങ്കിലും എഴുതിയിരിക്കണം.
  • സെക്ഷൻ 2- 26 ഡൊമൈൻ സ്പസിഫിക് വിഷയങ്ങളാണ് ഉണ്ടാവുക, ഇതിൽ ഏതെങ്കിലും 3 എണ്ണം തിരഞ്ഞെടുതിരിക്കണം. ഈ സെക്ഷനിൽ 28 ചോദ്യങ്ങളാണ് ഉള്ളത്, അതിൽ 25 എണ്ണത്തിനെങ്കിലും ഉത്തരമെഴുതണം.
  • സെക്ഷൻ 3– ഇത് ഒരു ജനറൽ സെക്ഷനാണ്. 28 ചോദ്യങ്ങളിൽ 25 എണ്ണത്തിനെങ്കിലും ഉത്തരം എഴുതണം.
  • സെക്ഷൻ 4– ഇത് ടീച്ചിംഗ് ആപ്റ്റിട്യൂട് സെക്ഷണാണ്. ഇതിൽ 23 ചോദ്യങ്ങളിൽ 20 എണ്ണത്തിൻ്റെ ഉത്തരം എഴുതണം.

പരീക്ഷാ സിലബസ്

  • ഭാഷ – വായന മനസ്സിലാക്കൽ, സാഹിത്യം അഭിരുചി, പദാവലി എന്നിവയാണ് അടങ്ങിയിരിക്കുന്നത്.
  • ഡൊമൈൻ വിഷയത്തിനെ കുറിച്ചുള്ള അറിവ്
  • ജനറൽ ടെസ്റ്റ് – പൊതുവിജ്ഞാനം, ആനുകാലിക കാര്യങ്ങൾ, പൊതു മാനസിക കഴിവ്, സംഖ്യാ കഴിവ്, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് (അടിസ്ഥാനത്തിൻ്റെ ലളിതമായ പ്രയോഗം ഗണിതശാസ്ത്ര ആശയങ്ങൾ ഗണിത/ബീജഗണിത ജ്യാമിതി/മെൻസുറേഷൻ/സ്റ്റാറ്റ്), ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റീസണിംഗ്.
  • ടീച്ചിംഗ് ആപ്റ്റിട്യൂട്- ശാസ്ത്രം, കല, ഗണിതം, എന്നിവ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രകടന കലകൾ, ഭാഷകൾ മുതലായവ.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • വിദ്യാർഥിയുടെ സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും.
  • ബാധകമെങ്കിൽ PwBD സർട്ടിഫിക്കേറ്റൻ്റെ സ്കാൻ ചെയ്ത കോപ്പിയും.

കൂടുതൽ വിവരങ്ങൾക്കായി NTA യുടെ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിൻ്റെ സൈറ്റായ https://ncet.samarth.ac.in/ സന്ദർശിക്കാം.

Summary: Applications for National Common Entrance Test conducted by NTA for 4 year Integrated B. Ed is now open.

Share Now: