November 21, 2024
University Updates

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇൻ്റഗ്രേറ്റഡ് പിജി,പിജി കോഴ്സുകൾ പഠിക്കാം – CUCAT 2024 അപേക്ഷ ആരംഭിച്ചു.

  • April 4, 2024
  • 3 min read
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇൻ്റഗ്രേറ്റഡ് പിജി,പിജി കോഴ്സുകൾ പഠിക്കാം – CUCAT 2024 അപേക്ഷ ആരംഭിച്ചു.
Share Now:

2024- 25 അക്കാദമിക് വർഷത്തേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേ ഇൻ്റഗ്രേറ്റഡ് പിജി, പിജി കോഴ്സുകളിലേക്ക് ഉള്ള പ്രവേശന പരീക്ഷയായ CUCAT (Calicut University Common Admission Test) 2024 അപേക്ഷ ക്ഷണിച്ചു. 27 മാർച്ച് 2024 മുതൽ 15 ഏപ്രിൽ 2024 വൈകിട്ട് 5 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം.

CUCAT 2024 കീഴിൽ വരുന്ന കോഴ്സുകൾ

യൂണിവേഴ്സിറ്റി കാമ്പസിൽ കൊടുക്കുന്ന ഇൻ്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾ
Integrated MA/M. Sc
പ്രോഗ്രാമുകൾ

  • Integrated M. Sc Chemistry
  • Integrated M. Sc Physics
  • Integrated M. Sc Botany
  • Integrated M. Sc Zoology
  • Integrated M.A Economics
  • Integrated M.A Development Studies
  • Integrated M.A Comparative Literature

യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റിൽ കൊടുക്കുന്ന പിജി കോഴ്സുകൾ

MA പ്രോഗ്രാമുകൾ

  • M.A Arabic Language & Literature
  • M.A English Language & Literature
  • M.A Hindi Language & Literature
  • M.A Functional Hindi & Translation
  • M.A Malayalam Language & Literature
  • M.A Comparative Literature
  • M.A Sanskrit Language & Literature(General)
  • M.A Urdu
  • M.A Economics
  • M.A Folklore
  • M.A History
  • M.A Journalism & Mass Communication
  • M.A Music
  • M.A Philosophy
  • M.A Political Science
  • M.A Sociology
  • M.A Women’s Studies
  • M.A Development Studies

M. Sc പ്രോഗ്രാമുകൾ:

  • M.Sc. Chemistry
  • M.Sc. Applied Geology
  • M.Sc. Botany
  • M.Sc. Applied Psychology
  • M.Sc. Zoology
  • M.Sc. Biochemistry
  • M.Sc. Computer Science
  • M. Sc Environmental Science
  • M.Sc. Human Physiology
  • M.Sc. Mathematics
  • M.Sc. Microbiology
  • M.Sc. Physics
  • M.Sc. Radiation Physics
  • M.Sc. Statistics
  • M.Sc. Forensic Science
  • M.Sc. Biotechnology
  • M.Sc. Physics (Nanoscience)
  • M.Sc. Chemistry (Nanoscience).
  • M. Com
  • M. Lib. I. Sc
  • Master of Theatre Arts (M.T.A)
  • LLM (double specialization) in Criminal Law & Business Law

യൂണിവേഴ്സിറ്റി സ്വാശ്രയ കേന്ദ്രങ്ങളിൽ നൽകുന്ന കോഴ്സുകൾ

  • Master of Social Works (MSW)
  • Mater of Computer Application (MCA)

അഫിലിയേറ്റഡ് കോളേജുകളിൽ കൊടുക്കുന്ന കോഴ്സുകൾ

  • M.A. Journalism & Mass Communication
  • M.Sc. Health & Yoga Therapy
  • M.Sc. Forensic Science
  • Master of Social Works (MSW).

ഫിസിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ

  • Teaching Department : M.P. Ed.
  • University Centre : BPEd and BPES(Integrated
  • Affiliated College : M.P. Ed, B.P. Ed and BPES(Integrated)

ഇൻ്റഗ്രേറ്റഡ് പിജി യോഗ്യത

  • Integrated M. Sc Chemistry, Integrated M. Sc Physics- പ്ലസടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടങ്ങുന്ന സേസ്യൻസ് വിഷയത്തിൽ കുറഞ്ഞത്,
    • ജനറൽ വിഭാഗം – 70% മാർക്ക്
    • OBC – 65% മാർക്ക്
    • SC/ST/PWD – 60% മാർക്ക്
  • Integrated M. Sc Botany, Integrated M. Sc Zoology SSLC- യും പ്ലസ്ടുവും പാസ്സായിരിക്കണം. പ്ലസ്ടുവിൽ ബയോളജി നിർബന്ധമായും ഒരു പേപ്പറായി പഠിച്ചിരിക്കണം.
  • Integrated M.A Economics- വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു സ്ട്രീമിൽ പ്ലസ്ടു പാസ്സായിരിക്കണം.
  • Integrated M.A Development Studies- കുറഞ്ഞത് 60% മാർക്കിൽ പ്ലസ്ടു പാസാകണം.
  • Integrated M.A Comparative Literature- വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു സ്ട്രീമിൽ കുറഞ്ഞത് 55% മാർക്കോടെ പാസ്സായിരിക്കണം.

പരീക്ഷ രീതിയും സമയക്രമവും

പല പിജി, ഇൻ്റഗ്രേറ്റഡ് പിജി, BPEd, BPES ( ഇൻ്റഗ്രേറ്റഡ്), LLM കോഴ്സുകൾക്ക് വ്യത്യസ്ത പ്രവേശന പരീക്ഷകളാണ്. ഇവയെ 6 സെഷനുകളിലായിയാണ് തിരിച്ചിരിക്കുന്നത്.
വിദ്യാർഥികൾക്ക് ഓരോ സെഷനിൽ നിന്നും ഓരോ പ്രോഗ്രാം വീതമെ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ താഴെ പറയുന്ന പ്രോഗ്രാമുകൾക്ക് ഒരൊറ്റ പ്രവേശന പരീക്ഷയെ നടത്തൂ.

  1. MA Hindi Language & Literature / MA Functional Hindi & Translation.
  2. M. Sc Physics / M. Sc Radiation Physics / M. Sc Physics (Nano science).
  3. M. Sc Chemistry / M. Sc Chemistry (Nano science).
  4. Integrated M. Sc Physics / Integrated M. Sc Chemistry.
  5. Integrated M. Sc Botany / Integrated M. Sc Zoology

ഇവയെല്ലാം കൂടി മൊത്തത്തിൽ ഒരു വിദ്യാർത്ഥിക്ക് പരമാവധി 6 പ്രോഗമുകളെ തിരഞ്ഞെടുക്കാൻ സാധിക്കൂ.

പരീക്ഷാ കേന്ദ്രങ്ങൾ

  • തിരുവനന്തപുരം
  • തൃശ്ശൂർ
  • മലപ്പുറം
  • പാലക്കാട്
  • കോഴിക്കോട്
  • വയനാട്
  • കണ്ണൂർ

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിദ്യാർത്ഥികൾക്ക് 15.04.2024 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ സൈറ്റിൽ ( https://admission.uoc.ac.in/) CUCAT (Calicut University Common Admission Test)2024- ന്റെ രജിസ്ട്രേഷൻ ലിങ്ക് ലഭിക്കുന്നതാണ്.

  1. മൊബൈൽ നമ്പർ കൊടുത്ത് OTP വെരിഫിക്കേഷൻ നടത്തുക.
  2. കോഴ്സുകളുടെ വിശദമായ വിവരങ്ങൾ ചേർക്കുക.
  3. CAP ID സൃഷ്ടിക്കുക.
  4. രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം പേയ്മെൻ്റ് നടത്തുക.
  5. എക്സാം സെൻ്റർ തിരഞ്ഞെടുക്കുക.
  6. ഇതെല്ലാം പൂർത്തീകരിച്ച ശേഷം അപ്ലിക്കേഷൻ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

അപേക്ഷ ഫീസ്

വിഭാഗംPG/Integrated PG/BPEd/BPES (integrated)LLM
ജനറൽRs.580 /- ഓരോ പ്രോഗ്രാമിനുംRs. 790/- ഓരോ പ്രോഗ്രാമിനും
SC/STRs. 255 /- ഓരോ പ്രോഗ്രാമിനുംRs. 370/- ഓരോ പ്രോഗ്രാമിനും

ഓരോ അധിക കോഴ്സനും 85/- വിധം നൽകേണ്ടതാണ്.

വിശദ വിവരങ്ങൾക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷൻ സൈറ്റ് സന്ദർശിക്കാം https://admission.uoc.ac.in/

Summary: Online application portal of CUCAT (Calicut University Common Admission Test)2024 for PG, Integrated PG, BPEd, BPES (integrated) under Calicut University at University departments, University Self financing Centers and Affiliated Colleges for the academic year of 2024-25 has been opened from 27.03.2024 to 15.04.2024 till 5.00 pm.

Share Now: