Career News

ഇൻ്റഗ്രേറ്റഡ് B.A LLB, B.com LLB കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

  • April 5, 2024
  • 1 min read
ഇൻ്റഗ്രേറ്റഡ് B.A LLB, B.com LLB കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
Share Now:

പ്ലസ്ടുവിനു ശേഷം നിയമ പഠനതിനായി കാത്തിരിക്കുന്നവർ ഇനി സമയം കളയേണ്ട! 2024-25 അക്കാദമിക് വർഷത്തേക്കുള്ള തിരുവനന്തപുരത്തെ കേരള ലോ അക്കാദമിക്കു (KLA) കീഴിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

KLA കീഴിൽ വരുന്ന ഇൻ്റഗ്രേറ്റഡ് കോഴ്സുകൾ

  • 5 വർഷ ഇൻ്റഗ്രേറ്റഡ് B.A LLB
  • 5 വർഷ ഇൻ്റഗ്രേറ്റഡ് B.com LLB

യോഗ്യത

പ്രധാനമായും മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുന്നത്. വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷയിൽ മൊത്തമായും കുറഞ്ഞത്,

  • ജനറൽ വിഭാഗം – 45% മാർക്ക്
  • OBC വിഭാഗം- 42% മാർക്ക്
  • SC/ST/OEC വിഭാഗം- 40% മാർക്ക് ഉണ്ടാകണം

ഇൻ്റഗ്രേറ്റഡ് 5 വർഷ B.A LLB യിലെക്കും, ഇൻ്റഗ്രേറ്റഡ് 5 വർഷ B.com LLB യിലേ 50% സീറ്റുകളിലേക്കുള്ള അഡ്മിഷൻ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ കൂടെയാണ്

  1. പ്രവേശന പരീക്ഷയിലെ പ്രകടനം
  2. യോഗ്യതാ പരീക്ഷയിലെ മാർക്ക്
  3. ഇൻ്റർവ്യൂ

അപേക്ഷ ഫീസ്

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് ഓൺലൈനായോ ഡിമാൻഡ് ഡ്രാഫ്റ്റായോ (DD) അടക്കവുന്നതാണ്.

  • പരീക്ഷാ കേന്ദ്രം ട്രിവാൻഡ്രമാണെങ്കിൽ- ₹1,400/-
  • പരീക്ഷാ കേന്ദ്രം ട്രിവാൻഡ്രം അല്ലാതെ മറ്റേതെങ്കിലും ജില്ലയാണെങ്കിൽ-  ₹1,450/

അപേക്ഷ സമർപ്പിക്കേണ്ട വിധം

5 വർഷ ഇൻ്റഗ്രേറ്റഡ് B.A LLB, 5 വർഷ ഇൻ്റഗ്രേറ്റഡ് B.com LLB എന്നീ കോഴ്സുകൾക്ക് www.keralalawacademy.in എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്ത ശേഷം അപ്ലിക്കേഷൻ ഫീൽ ചെയ്യുക. തുടർന്ന് അപ്ലിക്കേഷൻ ഫീസ് ഓൺലൈനായോ ഡിമാൻഡ് ഡ്രാഫ്റ്റായോ (DD) അടക്കുക. ഇതിൻ്റെ പ്രിൻ്റൗട്ട് എടുത്ത് വക്കുക. ശ്രദ്ധിക്കുക : DD വഴിയാണ് ഫീസ് അടക്കുന്നതെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും ആവശ്യമായ രേഖകളുടെ പകർപ്പും ഒപ്പം ഏതെങ്കിലും നേഷണലൈസ്ഡ് ബാങ്കിൽ നിന്നുള്ള DD
എന്നിവയെല്ലാം കൂടി താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കണം
“The Principal, Kerala Law Academy Law College, Peroorkada P.O., Thiruvananthapuram – 695005”.

അഡ്മിഷൻ സമയത്ത് ആവശ്യമായ രേഖകൾ

  • ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റ് ( ഒറിജിനൽ)
  • അവസാനം പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ട്രാൻസ്ഫർ certificate ( ഒറിജിനൽ)
  • അവസാനം പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള കൻഡക്റ്റ് & കാരക്ടർ സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ് ( ഒറിജിനൽ)
  • മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
  • ISC & CBSE നിന്നുള്ള ഒറിജിനൽ പാസ്സ് സർട്ടിഫിക്കറ്റ്
  • എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ( വിദ്യാർത്ഥി കേരളമല്ലതെ മറ്റേതെങ്കിലും സംസ്ഥാനത്താണ് അവസാനമായി പഠിച്ചത് എങ്കിൽ)

കൂടുതൽ വിവരങ്ങൾക്കായി കേരള ലോ അക്കാദമിയുടെ അഡ്മിഷൻ സൈറ്റ് സന്ദർശിക്കാം https://keralalawacademy.in/academics/admissions/

Summary: Applications for 5 year integrated B.A LLB and B.com LLB courses at Kerala Law Academy (KLA), Thiruvananthapuram is open for the academic year 2024-2025.

Share Now: