June 23, 2026
HSS

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് നാളെ (മെയ് 24)

  • May 23, 2025
  • 1 min read
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് നാളെ (മെയ് 24)

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് മെയ് 24 വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും.

ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിൽ (https://hscap.kerala.gov.in/) പ്രവേശിച്ച് Candidate Login – SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം.


പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും ട്രയൽ അലോട്ടമെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.


അപേക്ഷയിൽ തിരുത്തലുകൾ

മേയ് 28 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ മേയ് 28 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും.

അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാം.

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *