June 23, 2026
Events

ഫോട്ടോജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

  • May 6, 2025
  • 1 min read
ഫോട്ടോജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി നടത്തുന്ന ഫോട്ടോ ജേര്‍ണലിസം ( Photo Journalism ) കോഴ്‌സ് തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിക്കുന്നു. മൂന്ന് മാസത്തെ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം, ഫോട്ടോഗ്രാഫിയിയും പ്രായോഗിക പരിശീലനങ്ങളും പഠിപ്പിക്കുന്നു . പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഈ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന് അപേക്ഷിക്കാം. മൊത്തം കോഴ്‌സ് ഫീസ് ₹25,000.



കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്യാമറയുടെ സാങ്കേതിക ശൈലികളും, വാര്‍ത്താ തത്സമയം പകര്‍ത്തുന്ന ഫോട്ടോഗ്രാഫിയുടെ തത്വങ്ങളും, ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് ചിത്രങ്ങള്‍ തയ്യാറാക്കുന്നതുമുതലായ കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശീലനം ലഭിക്കും. പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ക്ലാസുകളും ഫീല്‍ഡ് ട്രൈനിങ്ങുകളും ഈ കോഴ്‌സിന്റെ ഭാഗമാണ്. കൊച്ചി, തിരുവനന്തപുരം എന്നീ സെന്ററുകളിലായാണ് പരിശീലനം നല്‍കുന്നത്.



അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മേയ് 10 ആണ്. അപേക്ഷ തപാല്‍ മുഖേന secretary, Kerala Media Academy, Kakkanad, Kochi – 30 എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്. ആല്‍ട്ടര്‍നേറ്റീവ് ആയി https://forms.gle/DKb3k2LfSv5ZK3Nh6 എന്ന ലിങ്ക് വഴിയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കൊച്ചി സെന്ററിന് 8281360360, തിരുവനന്തപുരം സെന്ററിന് 9447225524 എന്ന നമ്പറുകളിലും ബന്ധപ്പെട്ട് അറിയാം. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ്: www.keralamediaacademy.org.



Summary: Applications invited for the Photo Journalism course.Applicants are requested to submit their application before may 10 2025.

Leave a Reply

Your email address will not be published. Required fields are marked *