യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 13 ജനുവരി 2025
ജനുവരി 13, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 മെയിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്കീം – റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ജനുവരി 18 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2025 ജനുവരി 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (D) ഡിഗ്രി പരീക്ഷ 2025 ജനുവരി 21 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല 2025 ജനുവരി 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി 27 ലേക്ക് മാറ്റിയിരിക്കുന്നു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ ബി.പി.എ. (പാർട്ട് III – ആന്വൽ സ്കീം – മേഴ്സി ചാൻസ് – 2004 – 2010 അഡ്മിഷൻ) വോക്കൽ മ്യൂസിക് മെയിൻ & സബ്സിഡിയറി പരീക്ഷകളുടെ പ്രാക്ടിക്കൽ 2025 ജനുവരി 15 ന് ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ക്ലിനിക്കൽ നുട്രീഷ്യൻ ആന്റ് ഡയറ്ററ്റിക്സ് (M.Sc. CND) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
2024-25 അധ്യയന വർഷത്തെ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേറ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2024-25 അധ്യയന വർഷം വിവിധ കോഴ്സുകൾക്ക് (B.Ed./ LL.B./ M.A/ M.Sc./ M.Com./ M.C.J.M.S.W/ M.B.A./ L.L.M./ M.Ed/ M.Li.Sc./ M.A. – Russian/ M.A German/ M.Tech/ M.V.A Painting and M.V.A. Art History) പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് കോളേജ്/ഡിപ്പാർട്ട്മെന്റ് മേധാവി മുഖേന അപേക്ഷിക്കാവുന്നതാണ്.
ഓട്ടോണോമസ് കോളേജുകളുടെ അപേക്ഷ സ്വീകരിക്കുന്നതല്ല. നിശ്ചിത അപേക്ഷാ ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 22. അപേക്ഷാഫോം, യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് സംബന്ധിച്ച നിയമാവലി തുടങ്ങിയ വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
എം.ജി സർവകലാശാല
ഡ്രോൺ സാങ്കേതിക വിദ്യ; സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഡ്രോൺ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസൻസ് നൽകുന്ന കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.ഐസിൽ റോമാട്ട്ലി പൈലറ്റഡ് എയർ ക്രാഫ്റ്റ് സിസ്റ്റത്തിൽ(ആർ.പി.എ.എസ്) മൂന്നു മാസവും ഒരു മാസവും ദൈർഘ്യമുള്ള രണ്ട് സർട്ടിഫിക്കറ്റ് കോഴ്സുകളാണ് നടത്തുന്നത്. ഇതിനു പുറമെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷന്റെ അംഗീകാരമുള്ള ഒരാഴ്ച്ചത്തെ ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനവുവുമുണ്ട്. 18നും 60നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഫോൺ- 7012147575,6282448585
പരീക്ഷക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റർ ഐഎംസിഎ (2021 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ആറാം സെമസ്റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് ജനുവരി 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 20 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 21 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംസ്സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്സ് സിഎസ്എസ് 2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 16, 17 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (പുതിയ സ്കീം- 2020 അഡ്മിഷൻ റെഗുലർ, ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 17ന് തൃക്കാക്കര, ഭാരത മാതാ കോളേജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (പുതിയ സ്കീം (2023 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷ യുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 23, 24 തീയതികളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) (സി. ബി. സി. എസ്. എസ്. – സപ്ലിമെന്ററി – 2023 അഡ്മിഷൻ/സിലബസ് & 2022 അഡ്മിഷൻസിലബസ്), നവംബർ 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.01.2025 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി. ബി. സി. എസ്. എസ്. റെഗുലർ 2022 അഡ്മിഷൻ), നവംബർ 2024 പരീക്ഷയുടെ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.ഉത്തര കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.01.2025 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
Follow our WhatsApp Channel for instant updates: Join Here




