നാഷണൽ അപ്രന്റിസ്ഷിപ്പ് മേള 13ന്
നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ ആർ.ഐ സെന്ററും സംയുക്തമായി ജനുവരി 13ന് ചാക്ക ഐ.ടി.ഐ കോമ്പൗണ്ടിൽ വച്ച് നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു.
ജില്ലയിലെ കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എൻജിനിയറിംഗ്/ നോൺ എൻജിനിയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവരെ അപ്രന്റീസായി തിരഞ്ഞെടുക്കും. രജിസ്ട്രേഷൻ ജനുവരി 13ന് രാവിലെ 8.30ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9995094855, 9072895134 നമ്പറുകളിൽ ബന്ധപ്പെടുക.




