യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ജനുവരി 2025
ജനുവരി 11, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 10-ന് തുടങ്ങും.
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.എസ് സി. ബയോടെക്നോളജി ( നാഷണൽ സ്ട്രീം ) ഡിസംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 10-ന് തുടങ്ങും. കേന്ദ്രം : ബയോടെക്നോളജി പഠനവകുപ്പ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ( 2012 സ്കീം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല 2025 ജനുവരി 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബി.ആർക്. ഒന്ന്,രണ്ട് സെമസ്റ്റർ (മേഴ്സി ചാൻസ് – 2010 അഡ്മിഷൻ – 2008 സ്കീം) പരീക്ഷ 2025 ജനുവരി 20 ലേക്ക് മാറ്റിവച്ചിരിക്കുന്നു. പരീക്ഷ സമയത്തിന് മാറ്റമില്ല.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ജനുവരി 20 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (ID) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയിരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസെന്റ് ആന്റ് ഫാമിലി കൗൺസിലിംഗ് (PGDCAFC) (മേഴ്സിചാൻസ്) ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ aminomugler (www.keralauniversity.ac.in).
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2025 ജനുവരി 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം, ബി.ബി.എ., ബി.സി.എ. ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യു., ബി.വോക്, ബി.എ. ഓണേഴ്സ് ഡിസംബർ 2024 പരീക്ഷകൾ 2025 ജനുവരി 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകൾക്ക് മാറ്റമില്ല.
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബി.എഡ്. വിദ്യാർത്ഥികൾക്ക് 2024-25 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ ഒന്നാം സെമസ്റ്ററിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരാകണം.
കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും, കെ.യു.സി.റ്റി.കൾ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ/ബിരുദാനന്തര പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ സഹിതം പഠിക്കുന്ന കോളേജിലെയും ചേരാൻ ഇദ്ദേശിക്കുന്ന കോളേജിലെയും പ്രിൻസിപ്പാൾമാരുടെ ശുപാർശയോടൊപ്പം 1050/- രൂപ ഫീസടച്ച് സർവകലാശാലയിൽ 2025 ജനുവരി 28 ന് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/- രൂപ കൂടി അടയ്ക്കേണ്ടതാണ്. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 28. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in). അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക്, മ്യൂസിക് (വീണ & വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജനുവരി 18 മുതൽ 24 വരെ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം. (159) സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ജനുവരി 15 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ VII സെക്ഷനിൽ ഹാജരാകേണ്ടതാണ്.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ജനുവരി 13 മുതൽ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ V സെക്ഷനിൽ ഹാജരാകേണ്ടതാണ്.
എം.ജി സർവകലാശാല
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബിവോക്ക് (പുതിയ സ്കീം 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ ജനുവരി 20 മുതൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 13 മുതൽ നടക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ബാച്ചർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ സപ്ലിമെന്ററി, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് സെപ്റ്റംബർ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 22 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
പ്രോജക്ട് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവ്വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം വർഷ എം എ ഇംഗ്ലീഷ് (സപ്ലിമെന്ററി – മേഴ്സി ചാൻസ് – 2011 മുതൽ 2019 വരെ പ്രവേശനം) ജൂൺ 2024 സെഷൻ പരീക്ഷകളുടെ ഭാഗമായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടുന്ന അർഹരായ വിദ്യാർത്ഥികൾ 2025 ഫെബ്രുവരി 28, വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കു മുമ്പായി റിപ്പോർട്ട് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോംങ് ലേണിങ് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
വിദ്യാർഥികൾ റീ-രജിസ്ട്രേഷൻ മെമ്മോയുടെ പകർപ്പ് കൂടി റിപ്പോർട്ടിനൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾക്കായി സർവ്വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സഹായം തേടാവുന്നതുമാണ്.
എ ബി സി ഐ ഡി അപ്ലോഡ് ചെയ്യുവാൻ വീണ്ടും അവസരം
കണ്ണൂർ സർവ്വകലാശാലയിൽ, 2021,2022,2023 വർഷങ്ങളിൽ പ്രൈവറ്റ് രെജിസ്ട്രേഷൻ വഴി ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് എ ബി സി ഐ ഡി അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 13.01.2025 മുതൽ 20.01.2025 വരെ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാകും.
നിശ്ചിത സമയ പരിധിക്കുള്ളിൽ എ ബി സി ഐ ഡി തയ്യാറാക്കി പ്രസ്തുത ലിങ്കിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. എ ബി സി ഐ ഡി തയ്യാറാക്കുന്ന രീതി സംബന്ധിച്ച വിശദ വിവരം കണ്ണൂർ സർവകലാശാലയുടെ Examination പോർട്ടലിലെ Academic Bank of Credit എന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here




