June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 8 ജനുവരി 2025

  • January 8, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 8 ജനുവരി 2025

ജനുവരി 8, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ ആറു മാസ “ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ” കോഴ്സിൽ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. മുസ്ലിം, എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങളി ലാണൊഴിവ്.

താത്പര്യമുള്ളവർ വിദ്യാഭ്യാസ, സംവരണ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13 – ന് രാവിലെ 10 മണിക്ക് സർവകലാശാ ലാ ഇ.എം.എം.ആർ.സി. ഓഫീസിൽ ഹാജരാകണം. 9946823812, 9846512211.


കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ ഡബ്ല്യൂ. എം.ഒ. കോളേജ് മുട്ടിൽ കോൺടാക്ട് ക്ലാസ് സെന്ററായി തിരഞ്ഞെടുത്ത 2022 പ്രവേശ നം ബി.കോം, ബി.എ. ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോള ജി,. വിദ്യാർഥികളിൽ ആറാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാ ൻ താത്പര്യമുള്ളവർ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം ജനുവരി 20-ന് മുൻപായി പൂരിപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ : 0494 2400288, 2407356.



ബി.എഡ്. പ്രാക്ടിക്കൽ പരീക്ഷ

ബി.എഡ്. ( 2023 പ്രവേശനം ബാച്ച് ) ജനുവരി 2025 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15 – ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.


പരീക്ഷ

നാലാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) ബി.കോം. എൽ.എൽ.ബി. ഹോ ണേഴ്സ് മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 28-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.



പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂ ല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2025 ജനുവരി 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം. ഡിസംബർ 2024 പരീക്ഷകൾ 2025 ജനുവരി 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

കേരളസർവകലാശാല 2025 ജനുവരി 17 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ ജനുവരി 2025 ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ഫെബ്രുവരിയിൽ നടത്തിയ പ്രീവിയസ് ആന്റ് ഫൈനൽ എം.എ. ഹിസ്റ്ററി (മേഴ്സിചാൻസ് – 2002 – 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജനുവരി 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ടൈംടേബിൾ

കേരളസർവകലാശാല 2025 ജനുവരി 27 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



പുതുക്കിയ ടൈംടേബിൾ

കേരളസർവകലാശാല 2025 മാർച്ച് 24 ന് ആരംഭിക്കുന്ന മൂന്നാം വർഷ എൽ.എൽ.ബി. (മേഴ്സിചാൻസ് – ആന്വൽ സ്കീം – 1998 സ്കീം) ഡിഗ്രി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2022 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജനുവരി 13 തിങ്കളാഴ്ച) അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.



എം.ജി സർവകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എംബിഎ (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ അവസാന
ചാൻസ്) പരീക്ഷകൾ ജനുവരി 13 മുതൽ നടക്കും.


പരീക്ഷ തീയതി മാറ്റി

ജനുവരി ഒൻപതു തീയതി മുതൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രം ഇൻ ലാംഗ്വേജസ്-ഇംഗ്ലീഷ് പരീക്ഷകൾ ജനുവരി 24 ന് ആരംഭിക്കുംവിധം പുനഃക്രമീകരിച്ചു.



പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബിവോക്ക്, സോഫ്റ്റ് വെയർ ക്വാളിറ്റി അഷുറൻസ് ആന്റ് ക്വാളിറ്റി കൺട്രോൾ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീഅപ്പിയറൻസും, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 17ന് ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമെനിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബിഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്സ് (സിഎൻഡി സിബിസിഎസ് 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡമി ഷനുകൾ റീഅപ്പിയറൻസ്, 2017 ആദ്യ മെഴ്സി ചാൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 13ന് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് ആന്റ് മാനേജ്മെന്റ് (സിഎസ്എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡമി ഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി പത്തിന് കാലടി ശ്രീ ശങ്കര കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ മാസ്റ്റേഴ്സ് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എംഎച്ച്എം സിഎസ്എസ് 2023 അഡ്മിഷൻ റഗുലർ ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15 മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

ബിഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്സ് (സിഎൻഡി) സിബിസിഎസ് (2023 മൂന്നാം സെമസ്റ്റർ അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ മിഷനുകൾ റീഅപ്പിയറൻസ്, 2017 ആദ്യ മെഴ്സി ചാൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 16, 17 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മൾട്ടീമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രഫി ആന്റ് ഡിജിറ്റൽ എഡിറ്റിംഗ്, അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ആർട്സ്, ആനിമേഷൻ ആന്റ് വിഷ്വൽ എഫക്ട്സ് (2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡമിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് -പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 13 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫുഡ് ആന്റ് ക്വളിറ്റി കൺട്രോൽ സിബിസിഎസ് (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡമിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷ യുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 13 മുതൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.


പരീക്ഷഫലം

നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മു തൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.



പരീക്ഷക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ ഐഎംസിഎ (2022 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) നാലാം സെമസ്റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് ജനുവരി 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 17 വരെയും സൂപ്പർഫൈനോടുകൂടി ജനുവരി 18 വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നും നാലും സെമസ്റ്റർ എംഎഫ്എ (2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഫൈൻ ആർട്സ് പരീക്ഷകൾ ജനുവരി 27 മുതൽ നടക്കും. ജനുവരി ഒൻപതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി പത്തു വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 13 വരെയും അപേക്ഷ സ്വീകരിക്കും.

എഴാം സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 30 മുതൽ നടക്കും. ജനുവരി 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 16 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 17 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റർ എംഎ സിറിയക്ക് (സ്എസ്എസ് 2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 31 മുതൽ നടക്കും. ജനുവരി 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 15 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 16 വരെയും അപേക്ഷ സ്വീകരിക്കും.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *