യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 7 ജനുവരി 2025
ജനുവരി 7, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഇന്റേണൽ ഇംപ്രൂവ്മെന്റ്
ബി.ബി.എ. എൽ.എൽ.ബി. (2018 – പ്രവേശനം മാത്രം), എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2020 – പ്രവേശനം മാത്രം) ജനുവരി 2025 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 17 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അസൽ ചലാൻ രസീതും പരീക്ഷാ ഭവനിൽ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 24.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS – PG) എം.എ., എം. എസ് സി., എം.കോം., എം.ബി.എ., മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂ വ്മെന്റ് പരീക്ഷകൾ ജനുവരി 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ( 2019 പ്രവേശനം മുതൽ ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. (CBCSS – UG) നവംബർ 2024. ബി.കോം. ഹോണേഴ്സ് / പ്രൊഫഷണൽ (CUCBCSS – UG) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2025 ജനുവരി 30 വരെ അപേക്ഷിക്കാം.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ് (ന്യൂജനറേഷൻ കോഴ്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് (www.sem.keralauniversity.ac.in) മുഖേന 2025 ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ജനുവരി 8 മുതൽ 17 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ റീവാല്യുവേഷൻ EJ-II സെക്ഷനിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാകേന്ദ്രം
കേരളസർവകലാശാല 2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. 2(b) ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (320) (സപ്ലിമെന്ററി – 2020-2023 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013-2018 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ 2025 ജനുവരി 13 ന് നടത്തുന്നു. ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, ആലപ്പുഴ യു.ഐ.ടി. എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ചേർത്തല എസ്.എൻ. കോളേജും, ആയൂർ മാർത്തോമാ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി, കൊല്ലം യു.ഐ.ടി. എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കൊട്ടാരക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസസും, വാഴിച്ചാൽ ഇമ്മാനുവൽ കോളേജ്, നെയ്യാറ്റിൻകര യു.ഐ.ടി. എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസസും, പെരിശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസസിലെ വിദ്യാർത്ഥികൾക്ക് കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസസും, പിരപ്പൻകോട് യു.ഐ.ടി.യിലെ വിദ്യാർത്ഥികൾക്ക് കുറവൻകോണം യു.ഐ.ടി. യിലുമായാണ് പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
ടൈം ടേബിൾ
10.02.2025 ന് ആരംഭിക്കുന്ന മഞ്ചേശ്വരം, സെന്റർ ഫോർ ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024, 29.01.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്സ് (റെഗുലർ) ഒക്ടോബർ 2024 (പയ്യന്നൂർ കോളേജ്), എന്നീ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Follow our WhatsApp Channel for instant updates: Join Here




