യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 1 ജനുവരി 2025
ജനുവരി 1, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻ സ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. – ജെ. ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. “ഫോട്ടോണിക് ബയോസെൻസർ’ എന്ന വിഷയത്തിൽ ഡോ. ലിബു കെ. അലക്സാണ്ടറിന് കീഴിലാണൊഴിവ്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവ രി മൂന്നിന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 10 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് – (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രാവേശനം) നവംബർ 2024 റഗുലർ | സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷാ വിജ്ഞാപനം
കേരളസർവകലാശാല ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചർഡ് നാലാം സെമസ്റ്റർ – 2008 സപ്ലിമെന്ററി/മേഴ്സി ചാൻസ് ഡിസംബർ 2024 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ) (2020 സ്കീം), ഫെബ്രുവരി 2025 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2025 ജനുവരി 6 വരെയും 150 രൂപ പിഴയോടെ ജനുവരി 09 വരെയും 400 രൂപ പിഴയോടെ ജനുവരി 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here




