June 23, 2026
General

ആയുഷ് കോഴ്സ് പ്രവേശനം: അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന അവസരം

  • December 23, 2024
  • 1 min read
ആയുഷ് കോഴ്സ് പ്രവേശനം: അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന അവസരം

2024-25 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി (BU M S ] കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം (22.08.2024 തീയതിയിലെ NCISM/NCH വിജ്ഞാപന പ്രകാരം) പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 23.12.2024, 11.59 PM വരെ ലഭ്യമാണ്.


നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെൻ്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനാണ് അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തുന്നത്. നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെൻ്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. മുൻ അലോട്ട്മെൻ്റുകളെ ബാധിക്കാത്ത രീതിയിലാകും സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തുന്നത്.

അപേക്ഷ

KEAM-2024 പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ നൽകിയിരിക്കുന്ന KEAM 2024-Online Application’ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തി പ്രോസ്പെക്ടസ് ക്ലോസ് 7.4 ൽ പ്രതിപാദിക്കുന്ന പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചതിനുശേഷം ലഭിക്കുന്ന അക്നോളഡ്ജ്‌മെൻ്റ് പേജിന്റെ പ്രിന്റൗട്ട് അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്.

അപേക്ഷയുടെ പ്രിൻ്റൗട്ട്, മറ്റ് രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേയ്ക്ക് അയക്കേണ്ടതില്ല.


പ്രത്യേക ശ്രദ്ധയ്ക്ക്

1. KEAM 2024 പ്രവേശന പരീക്ഷകൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ആദ്യ ഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കരുത്. KEAM 2024 പ്രോസ്പെക്ടസ് വ്യവസ്ഥകൾ അനുസരിച്ച് ഒന്നിലധികം അപേക്ഷകൾ ക്യാൻഡിഡേച്ചർ റദ്ദാക്കുന്നതാണ്.

2. വിവിധ റിസർവേഷൻ കാറ്റഗറി സീറ്റുകളിലേക്കുള്ള പ്രവേശനത്തിനോ ഏതെങ്കിലും വരുമാനം അടിസ്ഥാനമാക്കിയുള്ള ഫീസ് ഇളവുകൾക്കോ വേണ്ടി പരിഗണിക്കാൻ ആഗ്രഹിക്കുന്ന പുതിയ അപേക്ഷകർ, ഓൺലൈൻ അപേക്ഷയ്ക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകളും (കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, സംസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനുള്ള നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ്, EWS സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്) സംവരണത്തിനോ ഫീസ് ഇളവിനോ വേണ്ടിയുള്ള ക്ലെയിമുകൾ സാധുകരിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈൻ അപേക്ഷയൊടൊപ്പം സമർ പ്പിക്കേണ്ടതാണ്.

ഒരു സാഹചര്യത്തിലും പിന്നീട് അനുബന്ധ രേഖകൾ സമർപ്പിക്കാൻ അവസരമുണ്ടാകില്ല. സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളെ, നാലാംഘട്ട സ്ട്രേ അലോട്ട്മെന്റ്റിന് ശേഷം ഒഴിവു വന്ന സംവരണ സീറ്റുകളിൽ മാത്രമേ പരിഗണിക്കു.


പുതിയ അപേക്ഷ സമർപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളും അപേക്ഷ സമർപ്പിക്കുന്നതിന് លី 26.03.2024, 15.11.2024 തീയതികളിലെ വിജ്ഞാപനങ്ങളിലെ യോഗ്യതാ വ്യവസ്ഥകൾ, അക്കാദമിക് യോഗ്യതകൾ, സമർപ്പിക്കുന്ന രേഖകൾ എന്നിവയും, www.www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ &മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സർക്കാർ അംഗീകൃത പ്രോസ്പെക്ടസും പരിശോധിക്കേണ്ടതാണ്.

Summary: The facility to submit fresh online applications for admission to Ayurveda (BAMS), Homoeopathy (BHMS), Siddha (BSMS) & Unani (BUMS) Courses for the academic year 2024-25 has been re-opened prior to Stray Vacancy Round 5. Qualified candidates who have not yet registered their online applications can avail this facility up to 23.12.2024, 11.59 PM through the website www.cee.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *