June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 2 നവംബർ 2024

  • November 2, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 2 നവംബർ 2024

നവംബർ 2, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

കേരളസർവകലാശാല: ഒന്നാം വർഷ എം.എഡ്. പ്രവേശനം

കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലേക്കുള്ള 2024-25 അദ്ധ്യയന വർഷത്തിലെ എം.എഡ്. കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (Open Merit (General) /SEBC/ EWS/ SC/ST/ Community Management/ Differently Abled Persons /Department Quota ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ് ട്രേഷൻ 2024 നവംബർ 10 ന് അവസാനിക്കുന്നതാണ്.

ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്.

അല്ലാത്തപക്ഷം തുടർന്നുവരുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകൾ മാത്രം മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളേജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000/- (SC/ST വിഭാഗത്തിന് 500/- രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനയുള്ള പേയ്മെന്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.

അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രക്കുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (https://admissions.keralauniversity.ac.in) ശ്രദ്ധിക്കേണ്ടതാണ്. ഹെൽപ്പ്ലൈൻ നമ്പർ: 9188524612 (Whattsapp also) ഇമെയിൽ
bedadmission@keralauniversity.ac.in


ടൈംടേബിൾ

കേരളസർവകലാശാല 2024 മെയിൽ നടത്തിയ ആറാം സെമസ്റ്റർ എം.ബി.എൽ. വൈവ വാസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ/പ്രോജക്ട് വൈവ വോസി

കേരളസർവകലാശാല നടത്തുന്ന നാല്, ആറ് സെമസ്റ്റർ ബി.കോം. (ഹിയറിംഗ് ഇംപയേർഡ്), സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രായോഗിക പരീക്ഷ നവംബർ 11 നും എട്ടാം സെമസ്റ്റർ ബി.കോം. (ഹിയറിംഗ് ഇംപയേർഡ്), സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രോജക്ട് വൈവ വോസി നവംബർ 12 നും അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല കാര്യവട്ടം ഗവൺമെന്റ് കോളേജിൽ 2024 ഒക്ടോബർ 29 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി. ബയോടെക്നോളജി (മൾട്ടിമേജർ) 2 (b) (350), ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 5 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി (247), ബി.എസ്സി. ബയോടെക്നോളജി (മൾട്ടിമേജർ) 2 (b) (350), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 7 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ


പരീക്ഷാഫീസ്

കേരളസർവകലാശാല നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്., ഒക്ടോബർ 2024 ((സപ്ലിമെന്ററി 2013 സ്കീം, സെഷണൽ ഇംപ്രൂവ്മെന്റ് 2008 & 2013 സ്കീം) യു.സി.ഇ.കെ.യിലെ സപ്ലിമെന്ററി വിദ്യാർത്ഥികൾ (2017 അഡ്മിഷൻ വരെ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ നവംബർ 7 വരെയും 150 രൂപ പിഴയോടെ നവംബർ 11 വരെയും 400 രൂപ പിഴയോടെ നവംബർ 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ അറബിക് ട്രാൻസ്ലേഷൻ :അപേക്ഷ ക്ഷണിച്ചു

കേരളസർവകലാശാല അറബിക് പഠനവകുപ്പ് നടത്തുന്ന ‘Post Graduate Diploma in Arabic Translation’ പ്രോഗ്രാമിലേക്കു (2024 – 2025 ) എസ്.സി./എസ്.ടി. കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട് (SC-02, ST-01). യോഗ്യത: അറബി ഭാഷയിൽ ബിരുദം/തത്തുല്യം. താൽപ്പര്യമുള്ളവർ അസ്സൽ രേഖകളുമായി നവംബർ 04 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസ്സിലെ കേരള സർവകലാശാല അറബിക് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.


എം.ജി സർവകലാശാല

സ്കോളർഷിപ്പ്, സഹായധനം; 20 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാല സ്റ്റുഡന്റ്സ് വെൽഫെയർ ഫണ്ട് വഴി നൽ കുന്ന സ്കോളർഷിപ്പുകൾ, കാഷ് അവാർഡുകൾ, ചികിത്സാ ധനസഹായം എന്നിവ യ്ക്കുള്ള അപേക്ഷകൾ നവംബർ 20ന് വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും സർവകലാശാലാ വെബ്സൈറ്റിൽ.


ഡിമെൻഷ്യ കെയർ കോഴ്സ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിൿി സെന്റർ ഫോർ ഡിസെബിലിനി ഡീസിൽ ഡിമെൻഷ്യ കെയർ ആന്റ് കൗൺലിംഗ് സർട്ടി ഫിക്കന്റ് കോഴ്സിൽ ഏതാനും സീനുകൾ ഒഴിവുണ്ട്. വിശദ വിവരങ്ങൾ ഓഫീസിൽ ലഭിക്കും. ഫോൺ 9288757184, 9447226779.


സിവിൽ സർവീസ് പരീക്ഷാ പരിശീലനം

എം.ജി സർവകാലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 ജ നുവരിയിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പ രിശീലനത്തിന് അഡ്മിഷൻ ആരംഭിച്ചു. റഗുലർ, ഫൗണ്ടേഷൻ, ഈവനിംഗ് എന്നിങ്ങ നെ വിവിധ ബാച്ചുകളുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും 9188374553 എന്ന നമ്പരിൽ ബന്ധപ്പെടണം.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *