യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 22 ഒക്ടോബർ 2024
ഒക്ടോബർ 22, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ പ്രവേശനം
കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ എന്ന പ്രൊജക്റ്റ് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത : ബിരുദം. കോഴ്സ് കാലാവധി ആറു മാസം. ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ, ഫോട്ടോഗ്രാഫി, ഓഡിയോ-വിഷ്വൽ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള പ്രായോഗിക പരിശീലനത്തോടൊപ്പം കാലിക്കറ്റ് സർവകലാശാലാ എഡ്യുക്കേഷനൽ മൾട്ടി മീഡിയ ആന്റ് റിസർച്ച് സെന്ററിൽ ഇന്റേൺഷിപ്പും കോഴ്സിന്റെ ഭാഗമായി നൽകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പി.എച്ച്.ഡി. ഒഴിവുകൾ: 29-വരെ റിപ്പോർട്ട് ചെയ്യാം
കാലിക്കറ്റ് സർവകലാശാലയുടെ പഠന വകുപ്പുകളിലെയും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലെ യും റിസർച്ച് ഗൈഡുമാർ 2024 പി.എച്ച്.ഡി. പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവക ലാശാലാ വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ കോളേജ് ഡിപ്പാർട്ട്മെന്റ് പോർട്ടലിൽ ലഭ്യമായ ലിങ്കിൽ അപ്ലോഡ് ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പ് മേധാവി | പ്രിൻസിപ്പൽ ഒഴിവുകൾ അപ്രൂവ് ചെയ്ത് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 29വരെ നീട്ടി.
മുൻപ് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ മാറ്റം വരുത്തുന്നതിനും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പുതുതായി ഗൈഡ്ഷിപ്പ് അനുവദിക്കപ്പെട്ടവർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ഈ അവസരം വിനിയോഗിക്കാം. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പരിഗണിക്കില്ല.
കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം വിവിധ സ്റ്റഡി സെന്ററുകളിൽ ഒക്ടോബർ അഞ്ചിന് നടത്താനിരുന്ന് മാറ്റിവെച്ച്. 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ ഒക്ടോബർ 27 – ന് നടക്കും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( CCSS – PG ) എം.എ., എം.എസ് സി., എം.കോം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, മാസ്റ്റർ ഇൻ ലൈ ബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ( CCSS ) എം.ടി.എ. ഏപ്രിൽ 2024 ( 2023 പ്രവേശനം ) റഗുലർ / ( 2022 പ്രവേശനം ) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ( MBA – REGULAR – CUCSS – 2019 മുതൽ 2022 വരെ പ്രവേശനം എം.ബി.എ. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേ ഷണൽ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. സൈക്കോളജി, എം. എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (2021, 2022 പ്രവേശനം) ഏപ്രിൽ 2024, (2023 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരി ച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എസ്സി. കമ്പ്യൂട്ടർ സയൻസ്, എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (2022-2024 ബാച്ച് സി.എസ്.എസ്. കാര്യവട്ടം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എൽ.എൽ.എം. പബ്ലിക് ലോ ആന്റ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് (2022-2024 ബാച്ച്) സി.എസ്.എസ്. കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈംടേബിൾ
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ (ഫുൾടൈം/പാർട്ട്ടൈം) എം.ടെക്. (2008 സ്കീം), മൂന്നാം സെമസ്റ്റർ (പാർട്ട്ടൈം) മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2024 ഒക്ടോബർ 28 മുതൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ – 2020 സ്കീം) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (2018 സ്കീം), സെപ്റ്റംബർ 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷ മാറ്റിവെച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 8 ന് ആരംഭിച്ച രണ്ടാം സെമസ്റ്റർ പി.ജി. പരീക്ഷകളിൽ 2024 ഒക്ടോബർ 23 ന് (നാളെ) നടത്താനിരുന്ന എം.കോം. റെഗുലർ & ന്യൂജനറേഷൻ, ജൂലൈ 2024 പരീക്ഷകൾ മാത്രം മാറ്റിവച്ചിരിക്കുന്നു. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2024 ജൂണിൽ നടത്തിയ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2013 സ്കീം) (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വർഷ ബി.ടെക്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് KEAM യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 2024 ഒക്ടോബർ 23 ന് രാവിലെ 10 മണി മുതൽ 12 മണി വരെ കോളേജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 9995142426, 9388011160, 9447125125.
പ്രാക്ടിക്കൽ
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷകൾ 2024 നവംബർ 1 ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 10 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. ഫിസിക്സ്, ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2024 ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ തുടർന്നുവരുന്ന മൂന്ന് മാസത്തെ ഫംഗ്ഷണൽ തമിഴ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ എഴുത്തുപരീക്ഷ 2024 നവംബർ 2 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
ഈ കോഴ്സ് പൂർത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അവരവരുടെ വിവരങ്ങൾ പൂരിപ്പിച്ച് Dr. Jeyakrishnan P, Professor, Department of Tamil & Hon.Director, MSICDCS, University of Kerala, Kariavattom, Thriuvananthapuram, Pin – 695581 എന്ന വിലാസത്തിൽ 2024 ഒക്ടോബർ 28 നകം അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0471-2308919, 0471-2308840.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2023 ആഗസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ആർക് ആർക്കിടെക്ചർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഒക്ടോബർ 23, 24, 25 തീയതികളിൽ റീവാല്യുവേഷൻ EJ K വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാല
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ്- റെഗുലർ, നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഒക്ടോബർ 23 മുതൽ 25 വരെയും പിഴയോടുകൂടെ ഒക്ടോബർ 26 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
Follow our WhatsApp Channel for instant updates: Join Here