June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 09 സെപ്റ്റംബർ 2024

  • September 9, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 09 സെപ്റ്റംബർ 2024

സെപ്റ്റംബർ 9, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്. എം.ബി.എ. പ്രോഗ്രാമിന് ജനറൽ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ബിരുദം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് ക്യാപ് ഐ.ഡി. ജനറേറ്റ് ചെയ്ത ശേഷം അസൽ രേഖകളുമായി അതത് എസ്.എം.എസ്കളിൽ ഹാജരാകേണ്ടതാണ്. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്ത പക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്യും. എസ്.എം.എസ്., ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ:

  1. എസ്.എം.എസ് പേരാമംഗലം തൃശ്ശൂർ ഫോൺ : 7012812984, 8848370850.
    സെപ്റ്റംബർ 11 വരെ ഹാജരാകാം -വൈകിട്ട് മൂന്ന്
  2. എസ്.എം.എസ്. പാലക്കാട് ( കൊടുവായൂർ ) – സെപ്റ്റംബർ 12 – ന് മണിക്ക് മുൻപ് ഹാജരാകണം – ഫോൺ : 04923 251863, 8891710150 3.
  3. എസ്.എം.എസ്. കോഴിക്കോട് ( കല്ലായി ) – സെപ്റ്റംബർ 11 – ന് മണിക്ക് മുൻപ് ഹാജരാകണം – ഫോൺ : 7306104352, 7594006138-വൈകിട്ട് മൂന്ന്.

എം.എ. അറബിക് പ്രാക്ടിക്കൽ പരീക്ഷ

വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മുഖ്യ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. അറബിക് ( CBCSS – CDOE ) വിദ്യാർഥികളുടെ ഏപ്രിൽ 2024 – Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 10-ന് ഉച്ചക്ക് 1.30 മണിക്ക് മുട്ടിൽ ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.


പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപെയർമെന്റ് (2015 സിലബസ് – 2022 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 13 മുതൽ ലഭ്യമാകും.രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ( CCSS – 2022, 2023 പ്രവേശനം) ഏപ്രിൽ 2024 റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.


പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ( CCSS – 2022, 2023 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.


കേരള സർവകലാശാല

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.

പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സെപ്റ്റംബർ 10, 11 തീയതികളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.

ഏതെങ്കിലും കാരണത്താൽ അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുള്ള തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ (കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ഒഴികെ) എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ, നിലവിൽ അഡ്മിഷൻ ലഭിച്ച കോളേജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്.

അവർക്ക്, മുൻപ് എടുത്ത കോളേജിൽ തുടരാൻ സാധിക്കുന്നതല്ല. സെപ്റ്റംബർ 11 ന് വൈകുന്നേരം 4 മണിക്ക് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതാണ്. നിലവിൽ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷനിൽ തൃപ്തരാണെങ്കിൽ സപ്ലിമെന്ററി അഡ്മിഷൻ എടുക്കേണ്ട ആവശ്യമില്ല.

നിലവിൽ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അഡ്മിഷനിൽ തൃപതരല്ലെങ്കിൽ സപ്ലിമെന്ററി അഡ്മിഷൻ എടുക്കാവുന്നതാണ്. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്.

എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ (Including T.C.) കോളേജിൽ സമർപ്പിക്കേണ്ടതാണ്. Permanent Admission എടുക്കുന്നതിന് വിദ്യാർത്ഥി നേരിട്ട് കോളേജിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു

തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 18, 18 തീയതികളിലും, കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 19 നും, ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 20 നും.

മേഖലതീയ്യതിപ്രോഗ്രാമുകൾ
തിരുവനന്തപുരം സെപ്റ്റംബർ 13All MSc, M.Com courses
സെപ്റ്റംബർ 18All MA courses
കൊല്ലംസെപ്റ്റംബർ 19All courses
ആലപ്പുഴസെപ്റ്റംബർ 20All courses
Spot Allotment

വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യ പത്രം (Authorization Letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്.

നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ.

സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (മറ്റ് സർവകലാശാലകളിൽ നിന്നും ബിരുദം പാസ്സായവർ) ജാതിയും (Non-creamy Layer Certificate for SEBC Candidates, Community Certificate for SC/ST Candidates, EWS Certificate for EWS – Candidates) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.

മൈനോറിറ്റി സ്റ്റാറ്റസുളള കോളേജുകളിൽ (പ്രോസ്പെക്ടസ് കാണുക) ഒഴിവുളള എസ്.സി/എസ്.ടി സീറ്റുകൾ ടി സ്പോട്ടിൽ നികത്തുന്നതാണ്. പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ അഭാവത്തിൽ ആ സീറ്റുകൾ അതാത് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ നികത്തപ്പെടുന്നതാണ്.

കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി/OEC വിഭാഗങ്ങൾക്ക് 200/- രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1080/- രൂപ) അടതാണ്.

ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്. കോളേജ് പ്രവേശനം സെപ്റ്റംബർ 23, 24 തീയതികളിൽ.

വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.


സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐ.എം.കെ.) യിൽ സി.എസ്.എസ്. സ്കീമിൽ 2024-2026 ബാച്ച് പ്രവേശനത്തിന് MBA General: SC – 1, ST – 1, MBA Shipping and Logistics: ST – 1, MBA Travel and Tourism: General 1, SC 6, ST 2, OBH-1 എന്നീ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

CAT/CMAT/KMAT സ്കോർ കാർഡ് ഇല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ 2024 സെപ്റ്റംബർ 12 ന് 10 മണിക്ക് കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരേണ്ടതാണ്.

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വർഷ ബി.ടെക്. കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്ക് KEAM 2024 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 2024 സെപ്റ്റംബർ 11, 12 തീയതികളിൽ രാവിലെ 10 മണി മുതൽ കോളേജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. Phone: 9995142426, 9388011160, 9447125125.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ (മേഴ്സിചാൻസ് – 2015 സ്കീം), 2024 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ (മേഴ്സി ചാൻസ് 2015 സ്കീം) എം.എഡ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ മാറ്റിവച്ചു

കേരളസർവകലാശാല യൂണിയൻ 2023 2024 സെനറ്റ് & സ്റ്റുഡന്റ് കൗൺസിൽ ഇലക്ഷനോടനുബന്ധിച്ച് 2024 സെപ്റ്റംബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.


ടൈംടേബിൾ

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ് എന്നിവയുടെ ഡിസെർട്ടേഷൻ/ കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *