യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 7 ആഗസ്റ്റ് 2024
ആഗസ്റ്റ് 7, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020, 2018 അഡ്മിഷൻ, മേഴ്സി ചാൻസ് – 2018, 2017 അഡ്മിഷൻ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2014 ആഗസ്റ്റ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (റെഗുലർ – 20:22 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി – 20:20, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2018, 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2014 ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി.
ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്, എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോസയൻസ് എന്നീ ന്യൂജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ www.slam.keralauniversity.ac.in മുഖേന 20:24 ആഗസ്റ്റ് 16 ന് മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
കേരളസർവകലാശാല 2024 ആഗസ്റ്റ് 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ. ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച് (റെഗുലർ – 2018 അഡ്മിഷൻ) വിദ്യാർത്ഥികൾ ആലപ്പുഴ എസ്.ഡി. കോളേജിലും (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി & മേഴ്സി ചാൻസ് – 2022, 20:21, 2020, 2016 – 2018 അഡ്മിഷൻ) വിദ്യാർത്ഥികൾ ആലപ്പുഴ യു.ഐ.ടി. യിലും പത്തനംതിട്ട ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ് കോളേജിലും, കൊല്ലം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ. കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.
തിരുവനന്തപുരം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവരിൽ പെൺകുട്ടികൾ വഴുതയ്ക്കാട് ഗവൺമെന്റ് വിമൻസ് കോളേജിലും ആൺകുട്ടികൾ തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്സ് & സയൻസ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റ് അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും 2084 ആഗസ്റ്റ് 09 മുതൽ ലഭ്യമാകുന്നതാണ്.
ടൈംടേബിൾ
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 20:20 & 2021 അഡ്മിഷൻ (2010 സ്കീം) പ്രോജക്ട് വർക്ക് ആന്റ് കോംപ്രിഹെൻസീവ് കോഴ്സ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പി. ജി പ്രോഗ്രാമുകൾക്ക് SC/ST/PWBD വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകൾക്ക് SC/ST/PWBD വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ അലോട്ട്മെന്റ്. 2024-25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. കോഴ്സുകളിലെ ഒഴിവുള്ള SC/ST/PWBD സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത SC/ST/PWBD വിഭാഗക്കാർക്ക് ഓൺലൈനായി 08.08.2024 മുതൽ 09.08.2024 വരെ അപേക്ഷിക്കാം.
ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്സൈറ്റിൽ നൽകുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്ക് SC/ST/PWBD വിഭാഗക്കാർക്ക് മാത്രമായി 12.08.2024 ന് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതത് കോളേജുകളിൽ 13.08.2024 ന് പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (https://admission.kannuruniversity.ac.in/) സന്ദർശിക്കാവുന്നതാണ്. Help Line Number : 0497 2715261, 0497 2715284, 7356948230 E-mail id: pgsws@kannuruniv.ac.in
Follow our WhatsApp Channel for instant updates: Join Here