June 23, 2026
Scholarships

ഇൻസ്പെയർ അവാർഡിന് അപേക്ഷ ക്ഷണിച്ചു

  • August 7, 2024
  • 1 min read
ഇൻസ്പെയർ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ദേശീയ തലത്തിൽ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയായ ഇൻസ്പെയർ അവാർഡ്-മാനക് -ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 വയസ്സ് മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ ആശയങ്ങൾ സെപ്റ്റംബർ 15 നകം https://www.inspireawards-dst.gov.in/ ൽ രജിസ്റ്റർ ചെയ്യാം.

ഒരു സ്കൂളിനു 5 വിദ്യാർഥികളെ വരെ നാമനിർദേശം ചെയ്യാം. മൊബൈൽ ആപ്പ് ഉപയോഗിച്ചും നോമിനേഷൻ രജിസ്റ്റർ ചെയ്യാം. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ E-MIAS വെബ് പോർട്ടലിൻ നിന്നോ INSPIRE-MANAK ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

Summary: The National Science and Technology Ministry has invited applications for the INSPIRE Award-MANAK, program to identify and nurture scientific talent nationwide. Students aged 10 to 15 years from all schools in the state can register their ideas by September 15 at https://www.inspireawards-dst.gov.in/

Leave a Reply

Your email address will not be published. Required fields are marked *