യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 27 ജൂലൈ 2024
ജൂലൈ 27, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എം.എ. അറബിക് പ്രാക്ടിക്കൽ പരീക്ഷയും വൈവയും
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS – SDE ) ഏപ്രിൽ 2024 പ്രാക്ടിക്കൽ ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയ്ക്കും സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, ഫാറൂഖ് (ഓട്ടോണമസ്) കോളേജ്, ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് എന്നിവ മുഖ്യ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷയും വൈവയും ആഗസ്റ്റ് അഞ്ച് മുതൽ ഏഴ് വരെ തീയതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം സെമിനാർ ഹാളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ ( 2011 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് സൈക്കോളജി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. പരീക്ഷാ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.
കേരളസർവകലാശാല
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം
2024 സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കോളേജുകളിൽ ഹാജരാകേണ്ട തീയതി – 2024 ജൂലൈ 31 കേരളസർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്സ് കാട്ട സീറ്റുകളിലേയ്ക്കുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ 2024 ജൂലൈ 31 ന് 12 മണിക്ക് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. എല്ലാ കോളേജുകളിലും എല്ലാ കോ കൾക്കും ഒരേ ഷെഡ്യൂൾ തന്നെയാണ് കൗൺസിലിംഗ് നടത്തുന്നത്.
അതിനാൽ ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിംഗിൽ പങ്കെടുക്കാൻ രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വിദ്യാർത്ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. https://admissions.keralauniversity.ac.in സന്ദർശിക്കുകയോ 8281883052, 8281883053 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
ഒന്നാം വർഷ ബിരുദ പ്രവേശനം 2024 -25 എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം മേഖലയിലെ കോളേജുകൾ 2024 ആഗസ്റ്റ് 1 നും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകൾ ആഗസ്റ്റ് 2 നും കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ യു.ഐ.റ്റി.ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ് സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ http://admissions.keralauniversity.ac.in പ്രസിദ്ധീകരിക്കുന്നതാണ്.
തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 1 ന് കേരള സർവകലാശാല പാളയം ക്യാമ്പസിലെ സെനറ്റ് ഹാളിലും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 2 ന് കൊല്ലം എസ്. എൻ കോളേജിലും നടത്തുന്നതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സാക്ഷ്യപത്രം (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്.
നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.
കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ 930- ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേമെന്റ് രസീതിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.
ഒന്നാം വർഷ ബി എഡ് പ്രവേശനം – 2024 സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കുമുള്ള സ്പോട്ട് അലോട്ട്മെന്റ് ജൂലൈ 31 ന് കേരള സർവകലാശാല സെനറ്റ് ഹാൾ, പാളയം ക്യാമ്പസ്സിൽ വച്ച് . കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെൻറ്, എയ്ഡഡ്, കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കും (കെ.യു.സി.ടി.ഇ മാനേജ്മെന്റ് ക്വാട്ട ഉൾപ്പെടെ) സ്പോട്ട് അലോട്ട്മെന്റ് 2024 ജൂലൈ 31 കേരളസർവകലാശാലയുടെ പാളയം ക്യാമ്പസ്സിലെ സെനറ്റ് ഹാളിൽ നടത്തുന്നതാണ്.
അർഹരായ വിദ്യാർത്ഥികൾ മതിയായ രേഖകൾ സഹിതം ജൂലൈ 31 ന് രാവിലെ 10 മണിക്ക് മുൻപായി കേരള സർവകലാശാലയുടെ പാളയം ക്യാമ്പസ്സിലെ സെനറ്റ് ഹാളിൾ എത്തേണ്ടതാണ്. ഓൺലൈനിൽ അപേക്ഷിച്ച് സമയത്ത് രേഖപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ലിസ്റ്റുകൾ ഇല്ലാത്തപക്ഷം വിദ്യാർത്ഥികൾ അലോട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ് സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ഹാജരാകാൻ വിദ്യാർത്ഥികൾ നൽകുന്ന സാധിക്കാത്തപക്ഷം സാക്ഷ്യപത്രവുമായി രക്ഷകർത്താവിന് ഹാജരാകാവുന്നതാണ്.
നിലവിൽ കേരളസർവകലാശാലയ്ക്ക് കീഴിലുള്ള ഏതെങ്കിലും ബി.എഡ് കോളേജിൽ അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷനിൽ തുടരുന്ന (മാനേജ്മെന്റ് ക്വാട്ട ഉൾപ്പെടെ) വിദ്യാർഥികളെ ഈ സ്പോട്ട് അലോട്ട്മെൻറിൽ പരിഗണിക്കുന്നതല്ല. (ഡിഫറന്റി ഏബിൾഡ്, ബ്ലൈൻഡ് വിദ്യാർത്ഥികൾക്ക് ഈ നിബന്ധന ബാധകമല്ല).
സ്പോർട്സ് ക്വാട്ട്, ഡിഫൻസ് ക്വാട്ട തുടങ്ങി (ഇ.ഡബ്ല്യു.എസ് ഒഴികെ) ഒഴിവു വരുന്ന എല്ലാ സീറ്റുകളും ജനറൽ മെറിറ്റ് സീറ്റിലേക്ക് പരിവർത്തനം നടത്തി അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതാണ്.
പരീക്ഷ തീയതി പുനഃ ക്രമീകരിച്ചു
കേരളസർവകലാശാല 2024 ജൂലൈ 26 ന് ആരംഭിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/കരിയർ റിലേറ്റഡ് (റഗുലർ 2022 അഡ്മിഷൻ, ഇംപുമെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ. സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷയിൽ ജൂലൈ 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ആഗസ്റ്റ് 16-ാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ (UIMs) എം.ബി.എ.(ഫുൾ ടൈം കോഴ്സുകളിലേക്കുള്ള 2024-25 വർഷത്തെ രണ്ടാം ഘട്ടം പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2024 ജൂലൈ 31 ന് കാര്യവട്ടം ഐ.എം.കെ. യിൽ വച്ച് കൗൺസിലിംഗ് നടത്തുന്നതാണ്. വിശദ വിവരങ്ങൾക്ക് www.admissions.keralauniversity.ac.in സന്ദർശിക്കുക.
കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐ.എം.കെ.) യിൽ എം.ബി.എ. 2024-26
ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 2024 ജൂലൈ 24 ന് കാര്യവട്ടം ക്യാമ്പസിൽ വച്ച് നടത്തിയ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ ലിസ്റ്റ് (രണ്ടാംഘട്ടം) പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ്
www.admissions.keralauniversity.ac.in എന്ന പോർട്ടലിൽ ലഭ്യമാണ്.
പരീക്ഷ വിജ്ഞാപനം
കേരള സർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ. (റെഗുലർ – 2022 അഡ്മിഷൻ & സപ്ലിമെന്ററി – – 2020 & 2021 അഡ്മിഷൻ 2020 സ്കീം) (പ്രോജക്ട് വർക്ക് ആന്റ് കോമ്പിഹെൻസീവ് കോഴ്സ് ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
എം.എഡ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ
2024-25 അധ്യയന വർഷത്തിൽ, സർവകലാശാല പഠനവകുപ്പിലെ എം.എഡ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ, 31/07/2024 ന് രാവിലെ 10:30 ന് ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ വെച്ച് നടത്തപ്പെടുന്നതാണ്.
പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (admission.kannuruniversity.ac.in). അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എം.എഡ് പ്രോഗ്രാമിന്റെ പ്രവേശനം സംബന്ധിച്ച സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തരം മാത്രം ബന്ധപ്പെടുക.
Summary: Latest Updates of Calicut ,Kerala and Kannur universities On 27 July 2024.
Follow our WhatsApp Channel for instant updates: Join Here




