November 22, 2024
University Updates

കാലിക്കറ്റ് സർവകലാശാല: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • July 5, 2024
  • 1 min read
കാലിക്കറ്റ് സർവകലാശാല: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Share Now:

അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
പ്രവേശനത്തിനോടനുബന്ധിച്ചുള്ള അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 11.07.2024, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും.

പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.

പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയ കോളേജിൽനിന്നും നിർബന്ധമായും വിടുതൽ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റിൽ ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതുമാണ്. പ്രസ്തുത വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസുകളും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും.

റീഫണ്ടുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് സർവ്വകലാ ശാല വെബ്സൈറ്റ് സന്ദർശിക്കുക. ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 11.07.2024, 03.00PM-നുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്.

ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ (മാനേജ്മെന്റ്, കമ്മ്യൂണിറ്റി, പി.ഡബ്ള്യു.ഡി., സ്പോർട്ട്സ് തുടങ്ങിയ) ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്.

Share Now:

Leave a Reply

Your email address will not be published. Required fields are marked *