യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 05 ജൂലൈ 2024
ജൂലൈ 5, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാലാ
ഫോറൻസിക് സയൻസ് പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. സൈബർ / ഡിജിറ്റൽ ഫോറൻസിക് എന്നതാണ് സ്പെഷ്യലൈസേഷൻ. അപേക്ഷകർ ബയോഡാറ്റയും മതിയായ യോഗ്യതാ സർട്ടിഫിക്കറ്റുകളും ജൂലൈ 19 ന് വൈകീട്ട് അഞ്ചു മണിക്ക് മുന്പായി – forensichod@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഡോ. ലജിഷ് വി.എൽ. ( സൂപ്പർവൈസർ) ഫോൺ: 9495793094. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
എം.എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി: എൻ.ആർ.ഐ. ക്വാട്ട പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത് സയൻസിലെ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി കോഴ്‌സിലെ എൻ.ആർ.ഐ. ക്വാട്ടയിലേക്കുള്ള (ആറ് സീറ്റ്) പ്രവേശനത്തിന് ആഗ്രഹിക്കുന്ന ബി.എസ് സി. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് സയൻസ് കോഴ്‌സ് പാസായ വിദ്യാർഥികൾ ജൂലൈ 19-ന് അഞ്ചു മണിക്ക് മുൻപായി പഠന വകുപ്പിൽ നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വഴിയോ ചുവടെ പറയുന്ന യോഗ്യതാ രേഖകളുടെ പകർപ്പ് ലഭ്യമാക്കേണ്ടതാണ്. പാസ്പോർട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി., പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ്. കൂടുതൽ വിവരങ്ങൾക്ക് 0494 2407345, 8089841996.
സർവകലാശാലാ പഠന വകുപ്പുകളിലെ പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ ഒന്നാം സെമെസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അലോട്ട്മെന്റ് മെമ്മോ ഇ-മെയിൽ വഴി ലഭിച്ചവർ നിർദേശിച്ച സമയക്രമം പാലിച്ചുകൊണ്ട് ജൂലൈ ഒൻപതിന് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഗണിതശാസ്ത്ര പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. https://admission.uoc.ac.in/.: 0494 2407428, 8547668852.
കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൽ എം.എ. പൊളിറ്റിക്കൽ സയൻസ് 2024 വർഷത്തേക്കുള്ള പ്രവേശനം ജൂലൈ 10-ന് രാവിലെ 10.30-ന് പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ വെച്ച് നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 2025 അധ്യയന – വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് ഷുവർ ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂലൈ എട്ടിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. – വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10.30-ന് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.
ഇ.എം.എസ്. ചെയറിൽ സർട്ടിഫിക്കറ്റ് കോഴ്സ്
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ ഫോർ മാർക്‌സിയൻ സ്റ്റഡീസ് ആന്റ് റിസർച്ചിൽ മാർക്സിയൻ ക്ളാസിക്കുകളെക്കുറിച്ച് മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫീസ് 2500/- രൂപ. നിശ്ചിത ഫീസ് സഹിതം അപേക്ഷകൾ ജൂലൈ 20 – നകം ലഭിച്ചിരിക്കണം. സിലബസ്, അപേക്ഷാ ഫോം, അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ https://emschair.uoc.ac.in/. ഫോൺ: 9447394721, ഇ-മെയിൽ: emschair@gmail.com.
പരീക്ഷ റദ്ദാക്കി
സർവകലാശാലാ പഠനവകുപ്പിൽ ജൂൺ ഏഴിന് നടത്തിയ നാലാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ് (CCSS – PG 2022 പ്രവേശനം മാത്രം) MAT4E26 – Graph Theory (QP Code – D 101807) പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പിന്നീട നടത്തും.
പരീക്ഷാ അപേക്ഷ
ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 പ്രവേശനം മാത്രം) മെയ് 2024 സേ പരീക്ഷകൾക്ക് (പ്രാക്‌ടിക്കൽ പേപ്പറും ഇൻ്റേണൽ അസ്സസ്മെന്റും ഒഴികെ) പിഴ കൂടാതെ 15 വരെയും 190/- രൂപ പിഴയോടുകൂടി 18 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ.
ഒന്നാം സെമസ്റ്റർ ബി.വോക്. റീടെയിൽ മാനേജ്‌മൻ്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ട്രാൻസാക്ഷൻ ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here
ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്‌ടമായ ഒന്നാം വർഷ ബാച്ചിലർ ഇൻ ഹോട്ടൽ മാനേജ്‌മന്റ് (2019 പ്രവേശനം) വിദ്യാർഥികൾക്കായുള്ള സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ 11-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
എല്ലാ അവസരങ്ങളും നഷ്‌ടമായ അവസാന വർഷ (2007 മുതൽ 2009 വരെ പ്രവേശനം) ബി.ഡി.എസ്. വിദ്യാർഥികൾക്കായുള്ള പാർട്ട് I & പാർട്ട് II സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷ ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് ( CBCSS ) നവംബർ 2023, നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എം.എസ്.ഡബ്ല്യൂ./ എം.എസ്.ഡബ്ല്യൂ. (ഡി.എം.)/എം.എ.എച്ച്.ആർ.എം. എന്നീ കോഴ്‌സുകൾ നടത്തിവരുന്ന 7 കോളേജുകളിലേക്കുള്ള അഡ്‌മിഷന് വേണ്ടി 2024 മെയ് 26 ന് സർവകലാശാല നടത്തിയ പൊതുപ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഗ്രൂപ്പ് ഡിസ്‌കഷനും ഇൻ്റർവ്യൂവിനും വേണ്ടി അതാത് കോളേജുകളിൽ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗ്രൂപ്പ് ഡിസ്കഷൻ്റെയും ഇൻ്റർവ്യൂവിന്റെയും തീയതികൾ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2024 ജൂലൈ 22 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇൻ്റഗ്രേറ്റഡ്) (മേഴ്‌സിചാൻസ് 2015 സ്കീം), ജൂലൈ 23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇൻ്റഗ്രേറ്റഡ്) (മേഴ്‌സിചാൻസ് – 2015 സ്കീം) എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2020 സ്കീം സപ്ലിമെന്ററി 2020-2022 അഡ്‌മിഷൻ) ഫുൾ ടൈം (UIM ഉൾപ്പെടെ)/ട്രാവൽ & ടൂറിസം) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here




