November 22, 2024
University Updates

കാലിക്കറ്റ് സർവകലാശാല: ഇൻ്റഗ്രേറ്റഡ് PG പ്രവേശനം ജൂൺ 4 വരെ.

  • June 3, 2024
  • 1 min read
കാലിക്കറ്റ് സർവകലാശാല: ഇൻ്റഗ്രേറ്റഡ് PG പ്രവേശനം ജൂൺ 4 വരെ.
Share Now:

2024 -25 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ഇൻ്റഗ്രേറ്റഡ് PG കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കുന്നത് 2024 ജൂൺ 4 വരെയാണ്. കാലിക്കറ്റ് സർവകലാശാലയുടെ ഓൺലൈൻ സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത

2024 വർഷത്തെ ഇൻ്റഗ്രേറ്റഡ് PG കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് കിട്ടി പാസ്സായിരിക്കണം. പ്ലസ്ടുവിലെ അതാത് വിഷയങ്ങളുടെ മാർക്ക് ഇൻഡക്‌സിംഗിന് പരിഗണിക്കുന്നതാണ്.

ഇൻ്റഗ്രേറ്റഡ് PG കോഴ്സുകൾ

  1. Integrated MA in English and Media Studies
  2. Integrated MA in Malayalam
  3. Integrated MA in Politics and International Relations
  4. Integrated MSc in Psychology
  5. Integrated MSc in Statistics
  6. Integrated MSc in Botany with Computational Biology

അപേക്ഷിക്കേണ്ട വിധം

  • കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിഷൻ സൈറ്റായ https://admission.uoc.ac.in പോവുക.
  • IP CAP: Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം New CAP Registration വഴി CAP ID സൃഷ്ടിക്കുക.
  • പിന്നീട് CAP ID & പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ബേസിക് ഡേറ്റൈൽസ്, അക്കാദമിക് ക്വാളിഫിക്കേഷൻ, കോളജ് സെലക്ഷൻ എന്നിവ വേണ്ട രേഖകളും വിവരങ്ങളും കൊടുത്ത് പൂരിപ്പിയ്ക്കുക.
  • ശേഷം അപേക്ഷ സമർപ്പിച്ച് ഫീസ് അടക്കുക. അപേക്ഷ ഫോമിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

അപേക്ഷ ഫീസ്

  • SC/ST വിഭാഗം- 195/-
  • മറ്റ് വിഭാഗങ്ങൾ- 470/-

കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്ന പ്രോസ്‌പെക്റ്റസ് നോക്കാനായി സർവകലാശാലയുടെ അഡ്മിഷൻ സൈറ്റായ https://admission.uoc.ac.in/  സന്ദർശിക്കാം.

Summary: Applications are invited for admission to Integrated PG course in affiliated colleges under the University of Calicut for the academic year 2024-25. Students can apply for admission until 4th June 2024. It can be applied through the online site of University of Calicut.

Follow our WhatsApp Channel for instant updates: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y

Share Now: