June 23, 2026
Featured News

KSRTC സ്റ്റുഡൻ്റ് കൺസഷൻ ഇനി മുതൽ ഓൺലൈൻ.

  • June 3, 2024
  • 1 min read
KSRTC സ്റ്റുഡൻ്റ് കൺസഷൻ ഇനി മുതൽ ഓൺലൈൻ.

പുതിയ അധ്യയന വർഷം മുതൽ KSRTC ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണെന്ന് KSRTC അധിക‍ൃതര്‍ യോഗത്തില്‍ അറിയിച്ചു. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്.

അപേക്ഷിക്കേണ്ട വിധം

  • രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‍സൈറ്റ് തുറന്ന് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയുക.
  • ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തിയ ശേഷം, സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
  • അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരും.
  • പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും.
  • ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്.എം.എസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും.
  • നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കണം. ഏത് ദിവസം കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്.എം.എസ് വഴി അറിയാം.
  • വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം.

അപേക്ഷ നിരസിക്കപ്പെട്ടാൽ എന്തുചെയ്യും

ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി വെബ്‍സൈറ്റില്‍ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂണ്‍ രണ്ടിനു മുമ്പ് https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം.

ആവശ്യമായ രേഖകൾ

  • സ്കൂൾ/ കോളേജ് ഐഡി കാർഡിൻ്റെ കോപ്പി
  • ആധാർ കാർഡിൻ്റെ കോപ്പി
  • റേഷൻ കാർഡിൻ്റെ കോപ്പി
  • APL പരിധിയിൽ വരുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജി എസ് ടി അടക്കുന്നില്ല എന്ന സത്യവാങ്മൂലത്തിൻ്റെ കോപ്പി.
  • പ്ലസ്ടുവിന് മുകളിൽ പഠിക്കുന്ന കുട്ടികളുടെ കോഴ്സ് സർട്ടിഫിക്കേറ്റ്.

കൂടുതൽ വിവരങ്ങൾ അറിയാനായിയും സത്യവാങ്മൂലം ലഭിക്കന്നായും https://www.concessionksrtc.com/ എന്ന ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക

Summary: The KSRTC officials informed in the meeting that from the new academic year, the student concession in KSRTC buses will be shifted to online. The registration is being shifted online to avoid rush and delay in completing the registration process by reaching the KSRTC units in person.

Follow our WhatsApp Channel for instant updates: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y