November 22, 2024
University Updates

എം ജി സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 6 വരെ

  • May 23, 2024
  • 1 min read
എം ജി സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 6 വരെ
Share Now:

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 6 വൈകിട്ട് 4 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റായ https://cap.mgu.ac.in/ugpcap2024/ വഴിയാണ് അപേക്ഷിക്കേണ്ടത്.
പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കാൻ മാനദണ്ഡങ്ങൾക്ക് വിധേയമായി ചുവടെ കൊടുത്തിരിക്കുന്ന മൂന്ന് ഓപ്ഷനുകൾ ലഭ്യമാണ്:

  • 3 വർഷത്തെ യു ജി ബിരുദം
  • 4 വർഷത്തെ യു ജി ബിരുദം( ഓണേഴ്സ് )
  • 4 വർഷത്തെ യു ജി ബിരുദം( ഓണേർസ് വിത്ത് റിസർച്ച്)

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

യോഗ്യത

പ്ലസ് ടു പാസായിരിക്കണം. പ്ലസ് ടു മാർക്കും പിന്നെ അതത് വിഷയങ്ങളിലെ മാർക്കുമാണ് പരിഗണിക്കുക.

അപേക്ഷ ഫീസ്

  • General/OBC :800/-
  • പിന്നോക്ക വിഭാഗക്കാരെ(SC/ST/PWBD ) :400/-

അലോട്ട്മെന്റ് തീയതി, കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട തീയതി തുടങ്ങിയവ പ്രോസ്‌പെക്ട്‌സിൽ ലഭ്യമാണ്.

എങ്ങനെ അപേക്ഷിക്കാം?

www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ https://cap.mgu.ac.in/ugpcap2024/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കാൻ വേണ്ടി “Registration ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ എല്ലാ വ്യക്തിഗത വിവരങ്ങളും കൃത്യത ഉറപ്പാക്കിക്കൊണ്ട് വിശദമായി നൽകുക. ഓർക്കുക, ഒരു മൊബൈൽ നമ്പറിലേക്കും ഇമെയിൽ വിലാസത്തിലേക്കും ഒരു അക്കൗണ്ട് മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. ദുരുപയോഗം തടയാൻ നിങ്ങളുടെ പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കുക. അക്കൗണ്ട് സൃഷ്ടിക്കൽ വിജയകരമായി പൂർത്തിയാകുമ്പോൾ, 2-ൽ ആരംഭിക്കുന്ന ആറ് അക്കങ്ങൾ വ്യാപിക്കുന്ന ഒരു അപേക്ഷാ നമ്പർ നിങ്ങൾക്ക് ലഭിക്കും, ഇത് ഭാവിയിലെ എല്ലാ ഇടപാടുകൾക്കും നിങ്ങൾ സൂക്ഷിക്കണം.

നാല്പത് വരെ ഓപ്ഷനുകൾ ഉൾപ്പെടെ കൃത്യമായ വ്യക്തിഗത, വിദ്യാഭ്യാസ വിശദാംശങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക. എൻട്രികളിൽ തൃപ്തരാകുമ്പോൾ, നൽകിയിരിക്കുന്ന “Payment ” ബട്ടൺ വഴി ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക. പേയ്മെന്റിന് ശേഷം, ആവിശ്യമായ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്‌ത് റേജിസ്‌ട്രേഷൻ ചെയ്തതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

NB :മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഏകജാലക പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്പോള്‍ സ്പെഷ്യലൈസേഷനോടു കൂടിയ പ്രോഗ്രാമുകള്‍ ആവശ്യമുള്ളവര്‍ ഇവ പ്രത്യേകമായി തിരഞ്ഞെടുക്കണം. അഫിലിയേറ്റഡ് കോളജുകള്‍ സ്പെഷ്യലൈസേഷന്‍ ഇല്ലാത്ത കോഴ്സുകളും നടത്തുന്നുണ്ട്.

നിശ്ചിത കോഴ്സിനൊപ്പം സ്പെഷ്യലൈസേഷന്‍ തിരഞ്ഞെടുത്താല്‍ സ്പെഷ്യലൈസേഷനുള്ള കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കാനാകും. സ്പെഷ്യലൈസേന്‍ ഇല്ലാത്ത പ്രോഗ്രാമുകൾക്കു നേരെ NIL എന്നത് സെലക്ട് ചെയ്താലേ സ്പെഷ്യലൈസേഷനുകൾ ഇല്ലാത്ത പ്രോഗ്രാമുകൾ ലിസ്റ്റ് ചെയ്യുകയുള്ളൂ.

അപേക്ഷ തിരുത്തലുകൾ

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂണ്‍ 12, 13 തീയതികളില്‍ നല്‍കിയ ഓപ്ഷന്‍ ഒഴിവാക്കുന്നതിനും പുതിയത് നല്‍കുന്നതിനും അവസരമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയിലെ അനുവദനീയമായ മറ്റു തിരുത്തലുകളും ഈ ദിവസങ്ങളില്‍ നടത്താനാകും.

കമ്മ്യൂണിറ്റി, PD, സ്പോർട്ട്സ് കോട്ട അപേക്ഷകർ ശ്രദ്ധിക്കേണ്ടത്

മെറിറ്റ്‌ സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അവസാന സമർപ്പണത്തിന് ശേഷം, സ്പോർട്സ്? കൾച്ചറൽ? PD? SC? സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് ഓപ്ഷൻ തിരഞ്ഞെടുക്കാം. അനുബന്ധ രേഖയുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്ത്, ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുകയും അപേക്ഷ സമർപ്പിക്കുകയും വേണം.

കോഴ്സ്, ഫീ,കോളേജ് മറ്റു ആനുബന്ധ വിവരങ്ങൾക്ക് പ്രോസ്പെക്ട്സ് സന്ദർശിക്കാം: https://cap.mgu.ac.in/ugcap/docs/UG_Prospectus.pdf

Summary: Mahatma Gandhi University has started online registration for undergraduate admissions for the 2024-25 academic year. Applications can be submitted online until 4 PM on June 7, 2024, through the official website https://cap.mgu.ac.in/ugpcap2024/. Admitted students have three options to complete their degree, subject to guidelines: a 3-year UG degree, a 4-year UG degree with honors, or a 4-year UG degree with honors and research.

#admission #mguniversity #fyugcap

Share Now: