നാഷണൽ ഡിഫൻസ് & നേവൽ അക്കാദമി (NDA) പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു.
പ്ലസ്ടു വിദ്യാർഥികൾക്ക് ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവി വിംഗുകളിൽ കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. 2024 വർഷത്തിലെ NDA II പരീക്ഷാ രജിസ്ട്രേഷൻ 2024 മെയ് 15 മുതൽ ആരംഭിച്ചു. കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിൻ്റെ രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പിനു അർഹരാണ്. എൻഡിഎയിലെ പരിശീലനതിനൊപ്പം ജവഹർലാൽ നെഹ്റു സർവകലാശാല നൽക്കുന്ന ബിടെക്/ബിഎസസി/ബിഎ ബിരുദവും ലഭിക്കും. 2024 ജൂൺ 6 വരെയാണ് അപേക്ഷിക്കാനവസരം. NDA II പരീക്ഷ 2024 സെപ്റ്റംബർ ഒന്നാം തീയതിയാണ്.
യോഗ്യത
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും NDA II പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. ആർമി വിംഗിലേക്ക് പ്ലസ്ടുവിൽ ഇത് വിഷയങ്ങളും എടുത്ത വിദ്യാർത്ഥികൾ യോഗ്യരാണ്. എയർഫോഴ്സ് നേവി എന്നീ വിംഗുകളിലേക്ക് പ്ലസ്ടുവിൽ ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവർക്കാണ് യോഗ്യത.
അപേക്ഷിക്കേണ്ട് വിധം
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ (യുപിഎസി) സൈറ്റായ https://upsconline.nic.in പോവുക.
- സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷനിൽ (OTR) വേണ്ട വിവരങ്ങൾ കൊടുത്ത് രജിസ്റ്റർ ചെയുക.
- ശേഷം ലോഗിൻ ചെയ്ത്, ബാക്കി വിവങ്ങൾ കൊടുത്ത് ഐഡി കാർഡും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് വക്കുക.
അപേക്ഷ ഫീസ്
പെൺകുട്ടികൾക്കും, SC, ST വിഭകത്തിലെ വിദ്യാർത്ഥികൾക്കും അപേക്ഷ ഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.
NDA പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തിലും തമിഴ് നാട്ടിലും കർണാടകയിലുമായി താഴെ പറയുന്ന സ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ:
- തിരുവനന്തപുരം
- കൊച്ചി
- കോഴിക്കോട്
- കോയമ്പത്തൂർ
- ചെന്നൈ
- ബംഗളൂരു
- മൈസൂർ
പ്രവേശന രീതി
എഴുത്ത് പരീക്ഷയും സർവീസ് സെലക്ഷൻ ബോർഡ് നടത്തുന്ന ഇൻ്റർവ്യൂ എന്നിവയിലൂടെയാണ് പ്രവേശനം. എഴുത്ത് പരീക്ഷയിൽ ഒബ്ജക്ടീവ് ചോദ്യങ്ങളടങ്ങിയ രണ്ട് പേപ്പറുകളാണുള്ളത്. ഓരോ പേപ്പറിനും രണ്ട് മണിക്കൂർ വീതമാണ് സമയം. ആദ്യത്തെ പേപ്പർ മാത്തമാറ്റിക്സ് അടങ്ങുന്ന ചോദ്യങ്ങളാണ് ഉണ്ടാവുക. മൊത്തം 300 മാർക്കാണ് ഈ പേപ്പറിന്. രണ്ടാമത്തെ പേപ്പറിൽ ജനറൽ അബിലിറ്റി ചോദ്യങ്ങളാണ് ഉണ്ടാവുക. മൊത്തം 600 മാർക്കിലാണ് ഈ പേപ്പർ. ഓരോ തെറ്റുത്തരത്തിനും നെഗറ്റീവ് മാർക്ക് ഉണ്ടാകുന്നതാണ്.
എഴുത്ത് പരീക്ഷയിൽ യോഗ്യത കിട്ടുനവർക്കാണ് രണ്ടാം ഘട്ടമായ എസ്എസ്ബിയുടെ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുക. ഇൻ്റലിജൻസ് ആൻഡ് പേർസണാലിറ്റി പരിശോധനയാണ് നടക്കുന്നത്. 900 മാർക്ക് അടങ്ങുന്ന രണ്ടാം ഘട്ടം ഏകദേശം 5 ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ്. ആദ്യമായി ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാ ചിലവ് ലഭിക്കും. എയർഫോഴ്സിലെ ഫ്ളൈയിങ് ബ്രാഞ്ചിലേക്കുള്ള പൈലറ്റ് അഭിരുചി പരീക്ഷായായ കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ ടെസ്റ്റും നടക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും വിശദമായ സിലബസിനും മുൻ ചോദ്യ പേപ്പറിനുമായി യുപിഎസിയുടെ സൈറ്റായ www.upsc.gov.in സന്ദർശിക്കാം.
Summary: Plus two students can apply for the NDA II exam 2024 to become commissioned officers in the Indian Army, Air Force, and Navy. Registration is open from May 15 to June 6, 2024, and the exam is on September 1, 2024. Kerala students are eligible for a Rs 2 lakh state scholarship. Successful candidates will also earn a degree from Jawaharlal Nehru University.




