November 22, 2024
General

MBBS/BDS പ്രവേശനം-2024: താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

  • August 29, 2024
  • 1 min read
MBBS/BDS പ്രവേശനം-2024: താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
Share Now:

കേരളത്തിലെ സർക്കാർ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും 2024 എം.ബി.ബി.എസ്/ ബി.ഡി.എസ്. കോഴ്‌സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേയ്ക്കുള്ള ഒന്നാംഘട്ട താത്ക്കാലിക അലോട്ട്മെൻ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

21.08.2024 മുതൽ 26.08.2024, 11.59 PM വരെ വിദ്യാർത്ഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെൻ്റ് തയ്യാറാക്കിയിട്ടുള്ളത്.

വിദ്യാർഥികൾക്ക് KEAM 2024-Candidate Portal’ > ‘Allotment List’ മെനു ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെൻ്റ് ലിസ്റ്റ് കാണാവുന്നതാണ്.

താത് കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ മുഖാന്തിരം 28.08.2024 വൈകുന്നേരം 3 മണിക്കുള്ളിൽ അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഹരിച്ച ശേഷമുള്ള അന്തിമ അലോട്ട്മെൻ്റ് 29.08.2024 -ന് പ്രസിദ്ധീകരിക്കുന്നതാണ്.

Summary: The first phase provisional allotment for the State Quota seats in the MBBS/BDS courses in government and self-financing medical/dental colleges in Kerala for the year 2024 has been published by the Commissioner for Entrance Examinations on their website www.cee.kerala.gov.in.

Share Now:

Leave a Reply

Your email address will not be published. Required fields are marked *