November 21, 2024
General

KEAM’24: എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ അലോട്ട്മെന്റുകൾ പ്രസിദ്ധീകരിച്ചു

  • August 23, 2024
  • 1 min read
KEAM’24: എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ അലോട്ട്മെന്റുകൾ പ്രസിദ്ധീകരിച്ചു
Share Now:

എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ 2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ് കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഹോം പേജിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ ഔട്ട് എടുക്കേണ്ടതാണ്.

ഈ ഘട്ടത്തിൽ ലഭ്യമാകുന്ന അലോട്ട്മെന്റ് മെമ്മോ പിന്നീട് ലഭ്യമാകുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ടസ് ക്ലോസ് 11.7.1 -ൽ പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

അലോട്ട്മെന്റ് പ്രകാരം എൻജിനിയറിങ്, ഫാർമസി കോഴ്സുകൾക്ക് പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 21.08.2024 മുതൽ 27.08.2024 ഉച്ചക്ക് 2.00 മണിയ്ക്കുള്ളിൽ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ ഒടുക്കിയതിനുശേഷം വൈകുന്നേരം 3.00 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.

ആർക്കിടെക്ചർ കോഴ്സുകൾക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 21.08.2024 മുതൽ 24.08.2024 ഉച്ചക്ക് 2.00 മണിയ്ക്കുള്ളിൽ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ ഒടുക്കിയതിനുശേഷം 24.08.2024 വൈകുന്നേരം 3.00 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതുമാണ്.

പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. (ബാധകമെങ്കിൽ) ഒടുക്കാത്ത നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക വിദ്യാർത്ഥികളുടെയും, കോളേജുകളിൽ ഹാജരായി (എൻജിനിയറിങ്, ഫാർമസി കോഴ്സുകൾക്ക് ഒന്നാം ഘട്ടത്തിലെ അലോട്ട്മെന്റിൽ തുടരുന്നവർ ഉൾപ്പെടെ) പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്.

കോഴ്സ് വൈസ് അഡ്മിഷൻ ഷെഡ്യൂൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.

Summary: The second round of allotments for engineering and pharmacy, as well as the first for architecture in Kerala, are now available on www.cee.kerala.gov.in. Consequently, students must promptly print their memo and, furthermore, pay the required fees by the respective deadlines (August 24/27). Failure to do so, however, will result in the loss of their allotted seat.

Share Now:

Leave a Reply

Your email address will not be published. Required fields are marked *