2024 പ്ലസ്വൺ ഏകജാലകം പ്രവേശനം
2024 -25 വിദ്യാഭ്യാസ വർഷത്തെ പ്ലസ്വൺ പ്രവേശനത്തെ കുറിച്ച് ഒന്നു വിശദമായി അറിയാം. പത്താം ക്ലാസ്സിൽ വിജയിച്ച വിദ്യാർഥികൾക്ക് പ്ലസ്വൺ പഠനത്തിനായി അപേക്ഷ സമർപ്പണം മെയ് 16 തീയതി തന്നെ ആരംഭിച്ചിരുന്നു. 25 മെയ് വരെയായിരുന്നു അപേക്ഷ സമർപ്പിക്കേണ്ടീരുന്ന അവസാന തീയതി. 2024 മെയ് 29 -നാണ് ട്രെയൽ അലോട്ട്മെൻ്റ് വരുന്നത്.
ട്രെയൽ അലോട്ട്മെൻ്റ്
അപേക്ഷകരായ വിദ്യാർഥികൾക്ക് അവസാനനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഒരു ട്രയൽ അലോട്ട്മെന്റ് നടത്തുന്നതും ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. അപേക്ഷാ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തിരുത്താൻ കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് തന്നെ നിർദ്ദിഷ്ഠ ദിവസങ്ങളിൽ സാധിക്കുന്നതാണ്. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജെക്ട് കോംബിനേഷനും ഉൾപ്പടെയുള്ള മാറ്റങ്ങൾ ഈ ഘട്ടത്തിലും അനുവദിക്കും.
ആദ്യ അലോട്ട്മെൻ്റ്
2024 ജൂൺ 5 നാണ് പ്ലസ്വൺ ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ അവരുടെ മുൻഗണനകളും യോഗ്യതാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി സീറ്റ് അനുവദിച്ചവരുടെ പേരുകൾ പട്ടികയിലുണ്ട്. കേരള പ്ലസ് വൺ അലോട്ട്മെൻ്റ് മൂന്ന് റൗണ്ടുകളിലായാണ് നടക്കുന്നത്. കേരള പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് 2024 ലിസ്റ്റ് HSCAP യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻ്റ് ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ:
- ഘട്ടം 1: HSCAP യുടെ ഔദ്യോഗിക സൈറ്റായ https://hscap.kerala.gov.in/index.php സന്ദർശിക്കുക.
- ഘട്ടം 2: ഹോം പേജിലേക്ക് പോയി കേരള പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻ്റ് 2024 ലിങ്ക് കണ്ടെത്തുക.
- ഘട്ടം 3: വിദ്യാർത്ഥികൾ സാധുവായ ലോഗിൻ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
- ഘട്ടം 4: സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 5: ഇപ്പോൾ കേരള പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് 2024 pdf തുറക്കും.
- ഘട്ടം 6: ലിസ്റ്റ് പരിശോധിച്ച് ഭാവിയിലെ റഫറൻസിനായി 2024 ലെ ആദ്യ അലോട്ട്മെൻ്റിൻ്റെ പ്രിൻ്റൗട്ട് എടുക്കുക.
രണ്ടാമത്തെ അലോട്ട്മെൻ്റ്
രണ്ടാമത്തെ അലോട്ട്മെൻ്റിൻ്റെ ഫലം ജൂൺ നാലാം വാരത്തിൽ (താൽക്കാലികമായി) പ്രഖ്യാപിക്കും. അലോട്ട്മെൻ്റ് ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ:
- ഘട്ടം 1: വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം.
- ഘട്ടം 2: ഹോം പേജിലേക്ക് നാവിഗേറ്റ് ചെയ്ത് സ്ഥാനാർത്ഥിയുടെ ലോഗിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 3: വിദ്യാർത്ഥികൾ അപേക്ഷാ നമ്പറും മറ്റ് വിശദാംശങ്ങളും നൽകണം.
- ഘട്ടം 4: കേരള പ്ലസ് വൺ സെക്കൻഡ് അലോട്ട്മെൻ്റ് 2024 ഫലങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കും.
- ഘട്ടം 5: വിദ്യാർത്ഥികൾ ഭാവി റഫറൻസിനായി ഫലം ഡൗൺലോഡ് ചെയ്യണം.
അലോട്ട്മെൻറ് പ്രക്രിയ
മൂന്ന് അലോട്ട്മെൻറുകൾ അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് പ്രക്രിയയ്ക്ക് ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെൻററി അലോട്ട്മെൻറുകൾ നടത്തും.മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസ്സാനിക്കുന്നതോടെ താൽക്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർത്ഥികൾ പ്രവേശനം നിർബന്ധമായി സ്ഥിരപ്പെടുത്തണം. സപ്ലിമെൻററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന് മുൻപ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെൻറുകളിലൊന്നിലും ഇടം നേടാൻ കഴിയാത്തവർ സപ്ലിമെൻററി അലോട്ട്മെൻറുകളിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥഥാനത്തിൽ ഓപ്ഷനുകൾ പുതുക്കി നൽകണം. സപ്ലിമെൻററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ / കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു. 2024 ജൂൺ 24 മുതൽ പ്ലസ്വൺ ക്ലാസുകൾ ആരംഭിക്കുന്നതാണ്. തുടർന്ന് ജൂൺ 31- ാം തീയതിയോടെ പ്രവേശന നടപടികൾ അവസാനിക്കും.
2024 വർഷത്തെ പ്ലസ്വൺ പ്രവേശനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി HSCAP ഒഫീഷ്യൽ സൈറ്റായ https://hscap.kerala.gov.in/prospectus2024.php തന്നിരിക്കുന്ന പ്രോസ്പെക്ടസ് സന്ദർശിക്കാം.
Summary: Kerala State will begin its plus one admissions on May 16th, continuing until May 25th. Authorities will publish the trial allotment on May 29th. They will then release the first allotment on June 5th. Students should ensure they complete their applications within the given timeframe to participate in the allotment process.