November 22, 2024
General

പോളിടെക്നിക് ഡിപ്ലോമ: ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം

  • May 20, 2024
  • 1 min read
പോളിടെക്നിക് ഡിപ്ലോമ: ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം
Share Now:

2024-25 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള സംസ്ഥാനതല പ്രവേശന നടപടികൾ 20 ന് ആരംഭിക്കും.

കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (IHRD/CAPE), സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.

യോഗ്യത

  • ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്കർഷിക്കുന്ന 11 അഡീഷണൽ കോഴ്സുകളിലേതെങ്കിലും) വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ച് HSE/VHSE പാസായിരിക്കണം.
  • രണ്ടു വർഷ ഐ.ടി.ഐ/കെ.ജി.സി.ഇ കോഴ്സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

അപേക്ഷ ഫീസ്

  • പൊതു വിഭാഗങ്ങൾക്ക് :400/-
  • പിന്നോക്ക വിഭാങ്ങൾക്ക്(SC/ST/) /ഭിന്നശേഷിക്കാർ :200/-

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കണം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും www.polyadmission.org/let ൽ ലഭിക്കും.

Summary:

State-level lateral entry admissions to the second year of Polytechnic Diploma programs in Kerala for 2024-25 begin on the 20th. Eligible candidates with HSE/VHSE or ITI/KGCE qualifications can apply online at polyadmission.org/let. Applicants need 50% marks in Physics, Mathematics, Chemistry, or AICTE-approved courses. The application fee is ₹400 for general and ₹200 for SC/ST/PWBD candidates. More details and the prospectus are available on the website.

#polytechnickerala #polytechnic #polytechnicdiploma #lateralentry

Share Now: