November 21, 2024
General

പ്രിന്റിംഗ് ടെക്‌നോളജി കോഴ്സ്; അപേക്ഷ മെയ് 24 വരെ

  • May 8, 2024
  • 1 min read
പ്രിന്റിംഗ് ടെക്‌നോളജി കോഴ്സ്; അപേക്ഷ മെയ് 24 വരെ
Share Now:

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും (CAPT) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ (KGTE Pre-Press Operation) കെ.ജി.റ്റി.ഇ പ്രസ് വർക്ക് (KGTE Press Work) കെ.ജി.റ്റി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് (KGTE Post-Press Operation & Finishing) കോഴ്‌സുകളിലേക്ക് 2024-25 അധ്യായന വർഷത്തിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 24 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതിയാണ് മെയ് 24.

യോഗ്യത

  • അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
  • പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.

ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

പ്രിന്റിംഗ് ടെക്‌നോളജി കോഴ്സ് എവിടെയെല്ലാം

  • തിരുവനന്തപുരം (0471-2474720, 2467728)
  • എറണാകുളം (0484-2605322)
  • കോഴിക്കോട് (0495-2356591, 2723666)

എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്നും വാങ്ങി 135 രൂപ മണി ഓർഡറായി താഴെ പറയുന്ന വിലാസത്തിലേക്ക് തപാൽ വഴി അയക്കാവുന്നതാണ്.

മാനേജിംഗ് ഡയറക്ടർ,

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്,

ട്രയിനിംഗ് ഡിവിഷൻ,സിറ്റി സെന്റർ,

പുന്നപുരം, പടിഞ്ഞാറേകോട്ട,

തിരുവനന്തപുരം.

അല്ലെങ്കിൽ

വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ്: https://www.captkerala.com

Summary: The Kerala Government’s Department of Technical Education, along with the Kerala State Center for Advanced Printing and Training (CAPT), is accepting applications for KGTE courses for the academic year 2024-25.10th qualification or equivalent qualification is enough. These include Pre-Press Operation, Press Work, and Post-Press Operation & Finishing. You can apply for applications is extended until May 24. Interested applicants should submit their applications by this date. For more details, visit https://www.captkerala.com.

#CAPT #Printing technology #KGTE #Press

Share Now: