നഴ്സിങ്ങിനും ഇനി മുതൽ എൻട്രൻസ്
ദൈവത്തിന്റെ മാലാഖമാർ എന്ന വിശേഷപദവിയുള്ള നഴ്സിങ്ങിന് കേരളത്തിലും വിദേശത്തുമായി നിരവധി സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ നഴ്സിംഗ് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർഷംപ്രതി വർധിച്ചു വരികയാണ്.
നഴ്സിംഗ് കോഴ്സുകൾ പലതുമുണ്ട്.അവയിൽ പ്രധാനപ്പെട്ടത് നാല് വർഷം ദൈർഘ്യമുള്ള ബി.എസ്.സി നഴ്സിംങാണ് . മൂന്ന് വര്ഷം പഠനകാലവും പിന്നീടുള്ള ഒരു വർഷം ഇന്റേണ്ഷിപ് അഥവാ പ്രായോഗിക പരിശീലന കാലവുമാണ്.
പ്ലസ് ടുവിൽ ഫിസിക്സ് , കെമിസ്ട്രി, ബയോളജി അടങ്ങിയിട്ടുള്ള ബയോളജി സയൻസ്/ ബയോമാത്‌സാണ് ബി.എസ്.സി നഴ്സിങ്ങിനുള്ള അടിസ്ഥാന യോഗ്യത.
കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ബി.എസ്.സി നഴ്സിങ്ങിന് അഡ്മിഷൻ ലഭിക്കണമെങ്കിൽ കർണാടക എക്സാമിനേഷൻ അതോറിറ്റി (KEA) നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത തെളിയിക്കണം.
കേരളത്തിൽ മുൻവർഷങ്ങളിൽ ബി.എസ്.സി നഴ്സിങ്ങിന് പ്രവേശന പരീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഈ അധ്യായന വർഷം മുതൽ നഴ്സിങ്ങിന് പ്രവേശന പരീക്ഷ നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ വരുന്ന ഏപ്രിലോടുകൂടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം.
നിലവിൽ എൽ. ബി.എസ് മുഖേന തയ്യാറാക്കുന്ന റാങ്ക്ലിസ്റ് പ്രകാരം സർക്കാർ കോളേജുകളിലേക്കും ,സ്വാശ്രയ കോളേജുകളിലേക്കുമുള്ള അഡ്മിഷൻ നടത്തുകയായിരുന്നു. അതിനാണ് ഈ വർഷം മുതൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നഴ്സിങ്ങിന് നീറ്റ് പരീക്ഷ നിർബന്ധമോ ?
ബി.ഇസ്.സി നഴ്സിങ്ങിന് നീറ്റ് പരീക്ഷ നിർബന്ധമില്ല. എങ്കിലും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ചുരുക്കം ചില കോളേജുകളിൽ പ്രവേശനം നൽകുന്നുണ്ട്.
ന്യൂഡൽഹിയിലെ ഫ്ലോറൻസ് നൈറ്റിംഗേൽ കോളേജ് ഓഫ് നഴ്സിങ്,അഹല്യാഭായ് കോളേജ് ഓഫ് നഴ്സിങ്, ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ്, രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്, സഫ്ദർജങ് ഹോസ്പിറ്റൽ, പിന്നെ ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നീ കോളേജുകളെല്ലാം നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ പ്രക്രിയ നടത്തുക.
ഇവ കൂടാതെ ആർമി/ മിലിട്ടറിയുടെ കോളേജുകളിലേക്കും നീറ്റ് മാർക് തന്നെയാണ് പ്രധാന മാനദണ്ഡം. അവിടെ അഡ്മിഷൻ ലഭിക്കാൻ മെഡിക്കൽ ഫിറ്റ്നസ് ഉൾപ്പടെ നിരവധി ടെസ്റ്റുകൾ പാസാവേണ്ടതുണ്ട്.
ജിപ്മെർ, എയിംസ് കോളേജുകളിലെ നഴ്സിംഗ് പഠനത്തിന് പെൺകുട്ടികൾക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നതിനായി അതത് പ്രവേശന പരീക്ഷകൾ എഴുതേണ്ടതുണ്ട്.
ബി.എസ്.സി നഴ്സിംങ്ങിലേക്കും അതുപോലെ തന്നെ പാരാമെഡിക്കൽ കോഴ്സുകളിലേക്കും എൽ.ബി.എസ് വഴിയാണ് പ്രവേശനം നടത്തിയിരുന്നത്. അതിൽ ബി.എസ്.സി നഴ്സിംങ്ങിന് മാത്രമേ സർക്കാർ പ്രവേശന പരീക്ഷ നടപ്പാക്കിയിട്ടൊള്ളു. പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് എൽ.ബി.എസ് വഴി തന്നെയാണ് അഡ്മിഷൻ നടത്തുക.
Summary: In Kerala, B.Sc Nursing is a popular career choice with increasing opportunities. This four-year program requires Plus Two Biology Science/Bio Maths and will now have a mandatory entrance exam starting this year. While NEET isn’t required, some colleges consider NEET scores. For JIPMER and AIIMS, you’ll need to take their specific entrance exams.
Previously, entrance for both B.Sc Nursing and other paramedical courses relied on a single system: the general entrance exam (LEB). However, a significant change is being implemented this year. Now, only B.Sc Nursing will have a separate entrance exam, administered specifically for this program. To stay informed about this new process, the entrance exam notification is expected to be published in April. For further details on eligibility, application process, and specific exam information, you can visit the Kerala Health Department or National Nursing Council websites.