IISER’24ന് ഏപ്രിൽ 1 മുതൽ അപേക്ഷിക്കാം
ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) 2024-25ലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പൂനെ, തിരുവനന്തപുരം, തിരുപ്പതി എന്നിങ്ങനെ ഏഴ് ഐസർ കാമ്പസുകളിലാണ് പ്രവേശനം നടക്കുക. ബയോളജി, കെമിസ്ട്രി, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ വിവിധ ശാസ്ത്ര വിഷയങ്ങളിൽ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.iiseradmission.in വെബ്‌സൈറ്റ് സന്ദർശിക്കുക.
ഐസർ നടത്തുന്ന നാഷണൽ അപ്റ്റിട്യൂട് ടെസ്റ്റ് ( National Aptitude Test ) നടത്തുന്ന പരീക്ഷ വഴിയാണ് ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യന്ന ഐസർ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കുക.
കോഴ്സുകൾ :
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ. ഐ. എസ്ഇ.ആർ) അഞ്ചു വർഷത്തെ ബിരുദാനന്തര ബിരുദ (ബി.എസ്.-എം.എസ്.) പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസ്, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസസ്, ജിയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതിനുപുറമേ, ബയോളജി, കെമിസ്ട്രി, ഡേറ്റ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പോലുള്ള വിഷയങ്ങൾ സംയോജിപ്പിച്ച് ഇൻറഗ്രേറ്റഡ് ആൻഡ് ഇൻറർഡിസിപ്ലിനറി സയൻസസും ലഭ്യമാണ്.
യോഗ്യത:
- 2024 ഡിസംബർ 31 തീയ്യതി പ്രകാരം 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
- പ്ലസ് ടു/തതുല്യ സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (സുവോളജി , ബോട്ടണി) എന്നിവ പ്രധാന വിഷയങ്ങളായിരിക്കണം.
- പിന്നോക്ക വിഭാഗക്കാർക്ക് 55 ശതമാനവും മറ്റു വിഭാഗർക്ക് 60 ശതമാനവും മാർക്ക് ലഭിച്ചിരിക്കണം.
- പ്ലസ് ടു/തത്തുല്യ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പരീക്ഷ:
ജൂൺ 9 -ന് നടക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത ഐ.എ.ടി പരീക്ഷ ബി.എസ് -എം.എസ് / ബി.എസ് / എം.എസ് പ്രോഗ്രാമുകളിലേക്കുള്ളതാണ്.
ഈ പരീക്ഷ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കും. പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്ന് യഥാക്രമം 15 വീതം ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും.
ശരിയുത്തരത്തിന് നാല് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് നഷ്ടപ്പെടും. അഡ്മിറ്റ് കാർഡ് ജൂണിൽ റിലീസ് ചെയ്യും.
സിലബസ്:
പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി,മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. വളരെ ആഴത്തിൽ ഈ വിഷയങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ചോദ്യങ്ങൾക്ക് ശരിയുത്തരം കണ്ടെത്താൻ സാധിക്കുകയൊള്ളു.വിശദ സിലബസ് അറിയാൻ പ്രോസ്പെക്ട്സ് സന്ദർശിക്കാം.
റെജിസ്ട്രേഷൻ:
ഏപ്രിൽ 1 മുതൽ മെയ് 13 വരെ സൈറ്റ് വഴി പേക്ഷിക്കാനും ,അപേക്ഷയിൽ വന്ന തെറ്റുകൾ തിരുത്താൻ മെയ് 16 ,17 തീയതികളിലും അവസരമുണ്ട്.അപേക്ഷിക്കേണ്ട ലിങ്ക് ഏപ്രിൽ 1 മുതൽ http://www.iiseradmission.in/ സൈറ്റ് വഴിൽ ലഭ്യമാക്കും.
അപേക്ഷ ഫീസ് :
ജനറൽ ഒ.ബി.സി: 2000/-
എസ്. സി/എസ്. ടി/ PwBD/ തേർഡ് ജൻഡർ: 1000/-
എൻ.ആർ.ഐ കാറ്റഗറി: 8500/-
ആവിശ്യമായ രേഖകൾ:
- പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
- ഫോട്ടോ ഐ.ഡി പ്രൂഫ് (ആധാർ കാർഡ് )
- ഫോട്ടോ
- കാറ്റഗറി/കാസ്റ്റ് സർട്ടിഫിക്കറ്റ്
- ബർത്ത് സർട്ടിഫിക്കറ്റ്
- ഒപ്പ്
- ഇമെയിൽ
- ഫോൺ നമ്പർ
ഐസർ കൂടാതെ ഐ.എ.ടി. സ്കോർ ഐ.എ.ടി. സ്കോർ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തുന്ന നാലുവർഷ ബാച്ചർഓഫ് സയൻസ് (ബി.എസ്.), മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഡിപ്പാർട്ട്മെൻറ് ഓഫ് മെഡിക്കൽ സയൻസസ്ആൻഡ് ടെക്നോളജി നടത്തുന്ന നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.)ക്കും പരിഗണിക്കപ്പെടും. നേരത്തെ അപേക്ഷിക്കണം എന്ന് മാത്രം. ജെ.ഇ.ഇ. മെയിൻ 2024 ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2024 നീറ്റ് യു.ജി. എന്നിവയുടെ സ്കോർ പരിഗണിച്ചുമ് പ്രവേശനമുണ്ട്.
Summary:The Indian Institutes of Science Education and Research (IISERs) invite applications for admission to the 2024-25 academic session across their seven campuses in Berhampur, Bhopal, Kolkata, Mohali, Pune, Thiruvananthapuram, and Tirupati. The institutes offer five-year integrated BS-MS programs and various undergraduate programs in science subjects like Biology, Chemistry, Earth Sciences, Mathematics, and Physics. Selection is based on the National Aptitude Test (IAT). Students who have secured a minimum of 60% marks in their Plus Two/equivalent examination (55% for reserved categories) are eligible to apply. Applications will be accepted online through the official website http://www.iiseradmission.in/ from April 1st to May 13th. Visit the IISER website for more details.