November 22, 2024
General

ശബ്‌ദ ശിൽപികൾ ആവാം; സൗണ്ട് എഞ്ചിനിയറിങ്ങിലൂടെ

  • December 14, 2023
  • 2 min read
ശബ്‌ദ ശിൽപികൾ ആവാം; സൗണ്ട് എഞ്ചിനിയറിങ്ങിലൂടെ
Share Now:

സിനിമ, ടെലിവിഷൻ, പരസ്യം തുടങ്ങിയ മേഖലകളിൽ ശബ്‌ദത്തിന്റെ പ്രാധാന്യം പണ്ടേ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, 2009-ൽ റസൂൽ പൂക്കുട്ടി ഓസ്‌കർ നേടിയതോടെയാണ് ശബ്‌ദ എഞ്ചിനീയറിങ് എന്ന കലയുടെ പ്രാധാന്യം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പൂക്കുട്ടിയുടെ വിജയം, ശബ്‌ദ എഞ്ചിനീയറിങ്ങിന്റെ അദൃശ്യമായ മഹത്വത്തെ വെളിച്ചത്തു കൊണ്ടുവന്നു.

ശബ്‌ദ എഞ്ചിനീയർമാർ, കാണാത്ത ഓർക്കസ്ട്ര കണ്ടക്ടർമാരാണ്. റെക്കോർഡിങ്, ഡിസൈനിങ്, എഡിറ്റിങ്, മിക്‌സിങ് എന്നീ പ്രവർത്തനങ്ങളിലൂടെ അവർ ശബ്‌ദലോകങ്ങളെ രൂപപ്പെടുത്തുന്നു.

ഒരു സിനിമയിലെ ഹൃദയസ്പർശിയായ സംഭാഷണത്തിലെ വികാരങ്ങളുടെ നേരിയ മന്ത്രികസീൽക്കാരങ്ങളിൽ നിന്ന് ഒരു ബ്ലോക്ക്ബസ്റ്റർ യുദ്ധരംഗത്തിന്റെ ഗംഭീര ശബ്‌ദഭൂമികൾ വരെ, ശബ്‌ദ എഞ്ചിനീയർമാർ നമ്മുടെ ശ്രാവ്യ അനുഭവങ്ങളെ നിർണയിക്കുന്നു.

ഇറ്റുവീഴുന്ന ഒരു മഴത്തുള്ളിയുടെ ശബ്ദം മുതല്‍ യുദ്ധരംഗങ്ങളിലെ കോലാഹലം വരെ എല്ലാതരം ശബ്ദങ്ങളും സൃഷ്ടിക്കപ്പെടുന്നത് സൗണ്ട് എഞ്ചിനിയറുടെ വിരുതിലാണ്. അഭിരുചിയും താത്പര്യവുമാണ് സൗണ്ട് എഞ്ചിനിയറാകാന്‍ വേണ്ട പ്രധാന യോഗ്യത.

പ്ലസ്ടു തലത്തില്‍ ഫിസിക്‌സ് പഠിച്ചിട്ടുള്ള ഏതൊരു ബിരുദധാരിക്കും പി.ജി. ഡിപ്ലോമ തലത്തിലുള്ള സൗണ്ട് എഞ്ചിനിയറിങ് കോഴ്‌സിന് ചേരാം.

സ്റ്റുഡിയോ സൗണ്ട് റെക്കോഡിസ്റ്റ്, സൗണ്ട് എഞ്ചിനിയര്‍, സൗണ്ട് ഡിസൈനര്‍, സൗണ്ട് ഇഫക്ട് എഡിറ്റര്‍, സൗണ്ട് മിക്‌സിങ് എഞ്ചിനിയര്‍ തുടങ്ങിയ തസ്തികകളിലാണ് ജോലി ലഭിക്കുക. ഫിലിം സ്റ്റുഡിയോകള്‍, ടെലിവിഷന്‍ ചാനലുകള്‍, മള്‍ട്ടി മീഡിയ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ തുടങ്ങിയവയിലെല്ലാം സൗണ്ട് എഞ്ചിനിയര്‍മാര്‍ക്ക് ഒട്ടേറെ അവസരങ്ങളുണ്ട്.

എവിടെയെല്ലാം പഠിക്കാം ?

  • പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (FTTI) സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈനിങ്ങില്‍ മൂന്നുവര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്
  • ഒരു വര്‍ഷത്തെ സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടി.വി.എഞ്ചിനിയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക്. വെബ് സൈറ്റ്: https://www.ftii.ac.in/ .
  • കൊല്‍ക്കത്തിയലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മൂന്നുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സിനിമാ ഓഡിയോഗ്രാഫി കോഴ്‌സ് നടത്തുന്നുണ്ട്. വെബ്‌സൈറ്റ്: https://srfti.ac.in/ .
  • ചെന്നൈയിലെ എം.ജി.ആര്‍. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ഡിപ്ലോമ ഇന്‍ സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് എഞ്ചിനിയറിങ് കോഴ്‌സില്‍ ഇലക്രട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത ഡിപ്ലോമ നേടിയവര്‍ക് അപേക്ഷിക്കാം.
  • കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എം.എഫ്.എ. വിഷ്വല്‍ മീഡിയ കോഴ്‌സ് നടത്തുന്നുണ്ട്. വെബ് സൈറ്റ്: https://www.amrita.edu/ .
  • ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ എം.എ. സിനിമ ആന്‍ഡ് ടെലിവിഷന്‍ കോഴ്‌സ് നടത്തുന്നു.
  • തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (C-DIT) പി.ജി. ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. വെബ് സൈറ്റ്: https://cdit.org/ .
  • സ്‌കൂള്‍ ഓഫ് ഓഡിയോ എഞ്ചിനിയറിങ്ങിന്റെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി കേന്ദ്രങ്ങള്‍(https://usa.sae.edu/)
  • തിരുവനന്തപുരത്തെ സൗണ്ട് എഞ്ചിനിയറിങ് അക്കാദമി(https://saeindia.org/),
  • മുംബൈയിലെ വിസിലിങ് വുഡ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിലിം ടെലിവിഷന്‍ ആനിമേഷന്‍ ആന്‍ഡ് മീഡിയ ആര്‍ട്‌സ്(https://www.whistlingwoods.net/) തുടങ്ങിയവയാണ് ഈ രംഗത്തെ ചില പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍.

Summary: Sound engineering is a talent-driven field. The importance of sound is immense in various fields such as cinema, television, and advertising. Any graduate with a background in physics (at least at the Plus Two level) can pursue a postgraduate diploma in sound engineering. Sound engineers have a lot of opportunities in film studios, television channels, and multimedia post-production units.

Share Now: