November 21, 2024
Explore

നികുതി മേഖലയിലെ കരിയർ അവസരങ്ങൾ

  • September 16, 2023
  • 1 min read
നികുതി മേഖലയിലെ കരിയർ അവസരങ്ങൾ
Share Now:

നികുതി ഒരു പ്രധാന വിഷയമായി മാറിയിരിക്കുന്ന ഒരു ലോകത്ത്, നികുതി വിദഗ്ധർക്ക് വളരെയധികം ആവശ്യമുണ്ട്. എന്നിരുന്നാലും, ഈ കരിയറിനെക്കുറിച്ചുള്ള ആളുകളുടെ അജ്ഞത കാരണം, ഈ മേഖലയിലേക്ക് കടന്നുവരുന്നവർ വളരെ ചുരുക്കമാണ്.
ധാരാളം പണം സമ്പാദിക്കുന്നവർക്ക് അതിന്റെ എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാക്കാൻ കഴിയണമെന്നില്ല. കണക്കിൽ കൃത്യതയില്ലാത്തത് നിയമപരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. അത്തരം സാഹചര്യങ്ങളിൽ, ആളുകൾ ടാക്സ് കൺസൾട്ടന്റുമാരെ ആശ്രയിക്കാറുണ്ട്.

നിയമപരമായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ കണ്ടെത്താൻ കൺസൾട്ടന്റുകൾ സഹായിക്കും. കൈകാര്യം ചെയ്യുന്ന പണത്തിന്റെ അളവിനെ ആശ്രയിച്ച് കൺസൾട്ടന്റുകളുടെ ഫീസും വ്യത്യാസപ്പെടുന്നു. നിയമപരമായി നികുതി ചുരുക്കിയെടുക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് അവരുടെ പ്രധാന ജോലി.

വലിയ കമ്പനികൾക്ക് നികുതി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആന്തരിക ടാക്സ് വിഭാഗം ഉണ്ടാകും. ബഹുരാഷ്ട്ര കമ്പനികൾക്ക് ഓരോ രാജ്യത്തിനും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രത്യേക ടാക്സ് വിഭാഗങ്ങൾ ഉണ്ടാകും.

വലിയ കമ്പനികൾക്ക് തങ്ങളുടെ നികുതി ബാധ്യതകൾ കൈകാര്യം ചെയ്യാൻ സ്വന്തമായി ഒരു സംവിധാനമുണ്ട്. ബഹുരാഷ്ട്ര കമ്പനികൾക്ക് ഓരോ രാജ്യത്തും സംസ്ഥാനത്തും പ്രത്യേക നികുതി നിയമങ്ങൾ ഉള്ളതിനാൽ, അവർക്ക് ഓരോ സ്ഥലത്തും പ്രത്യേക ടാക്സ് വിഭാഗങ്ങൾ ആവശ്യമാണ്.എന്നിരുന്നാലും, ചില കമ്പനികൾ നികുതി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കാറുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളും സാമ്പത്തിക കണക്കുകള്‍ ശരിയാക്കാന്‍ സ്വകാര്യ അക്കൗണ്ടന്റുമാരെ ആശ്രയിക്കാറുണ്ട്.ഏജൻസികൾ തിരഞ്ഞെടുക്കുമ്പോൾ, വിശ്വാസ്യത, പരിചയം, പ്രകടനം എന്നിവ പരിഗണിക്കപ്പെടുന്നു.

വലിയ കമ്പനികൾക്ക് തങ്ങളുടെ നികുതി ബാധ്യതകളെക്കുറിച്ച് ഉറപ്പുനൽകാൻ നികുതി നിയമങ്ങളിലും അക്കൗണ്ടിംഗിലും വിദഗ്ധരായ അഭിഭാഷകരുടെ സേവനം ആവശ്യമാണ്.നികുതി നിയമങ്ങളെക്കുറിച്ച് പഠിച്ച അഭിഭാഷകർക്ക് പോലും കണക്കിലെ സങ്കീർണ്ണമായ നൂലാമാലകൾ മനസ്സിലാക്കാൻ കഴിയില്ല.

നികുതി നിയമങ്ങളിൽ വിദഗ്ധരായ അഭിഭാഷകർക്കും നികുതി നിയമങ്ങളിൽ പരിശീലനം നേടിയ അഭിഭാഷകർ അല്ലാത്തവർക്കും നികുതി മേഖലയിൽ മികച്ച അവസരങ്ങൾ ഉണ്ട്.

കണക്ക് പുസ്തകം കാണുമ്പോഴേക്കും ഉറക്കം വരുന്നവര്‍ക്ക് പറ്റിയ മേഖലയല്ല ടാക്‌സേഷന്‍. കണക്കുകളിലാണ് ഇവിടെ കളി. സാമ്പത്തിക നിയമങ്ങളെക്കുറിച്ചും വ്യക്തത വേണം. വാണിജ്യരംഗത്തോടുള്ള അഭിരുചിയും നിരന്തരമുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാനുള്ള താത്പര്യവുമുണ്ടായാല്‍ ടാക്‌സേഷന്‍ രംഗത്ത് നിങ്ങള്‍ക്ക് ശോഭിക്കാം.

ടാക്‌സേഷനാണ് കരിയറെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ ബിരുദതലത്തില്‍തന്നെ പഠനം തുടങ്ങാം.കേരളത്തിലെ മിക്ക സര്‍വകലാശാലകളിലും ബി.കോമിനൊപ്പം നികുതിയെക്കുറിച്ച് പഠിക്കാം.ഇരുനൂറിലേറെ സീറ്റുകളാണ് വിവിധ കോളേജുകളിലായുള്ളത്.

ലഭ്യമായ കോഴ്‌സുകൾ:
⦾ കേരള സര്‍വകലാശാലയില്‍ ബി.കോം സ്ട്രീമില്‍ കൊമേഴ്സ് ആന്‍ഡ് ടാക്‌സ് പ്രൊസീജ്യര്‍ ആന്‍ഡ് പ്രാക്ടീസ് എന്ന കോഴ്സുണ്ട്.

⦾ മഹാത്മാഗാന്ധി സര്‍വകലാശാലയിലും ബി.കോം, എം.കോം സ്ട്രീമുകളില്‍ ടാക്‌സേഷനെക്കുറിച്ചുള്ള സ്‌പെഷലൈസേഷനുകളുണ്ട്.

⦾ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.കോം വിത്ത് ഇന്‍കം ടാക്‌സ് ലോ ആന്‍ഡ് പ്രാക്ടീസ് എന്ന കോഴ്സാണ് പ്രധാനമായുള്ളത്.

⦾ കോഴിക്കോട് സർവകലാശാലയിൽ ബികോം ടാക്സേഷൻ എന്ന കോഴ്‌സ് നടത്തുന്നുണ്ട്.

⦾ തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ജി.ഐ.എഫ്.ടി.) ജിഎസ്‌ടി വിഷയത്തിലുള്ള കോഴ്‌സ് നടത്തുന്നുണ്ട്. Post Graduate Diploma in Goods and Services Taxation (PGD-GST) കോഴ്സാണ് ജി.ഐ.എഫ്.ടി.യിലുള്ളത്.ഈ കോഴ്‌സ് ജിഎസ്‌ടി രംഗത്തെ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച കോഴ്‌സ്‌ ആണ്.

-കോഴ്സുകളെക്കുറിച്ചും അത് പഠിപ്പിക്കുന്ന കോളേജുകളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ അതത് സര്‍വകലാശാല വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

-ടാക്‌സേഷന്‍ നിയമങ്ങളില്‍ കോഴ്സ് നടത്തുന്ന ഒരുപാട് സ്ഥാപനങ്ങൾ വേറെയുമുണ്ട്.

⦾ എ.സി.സി.എ. ഗ്ലോബല്‍.

ലിങ്ക്: (https://www.accaglobal.com/)

⦾ ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ടാക്‌സ് സ്റ്റഡീസ് തുടങ്ങിയവയും ടാക്‌സേഷന്‍ മേഖലയില്‍ മികച്ച കോഴ്സ് നല്‍കുന്ന സ്ഥാപനങ്ങളാണ്.

⦾ ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസില്‍ നികുതി നിയമങ്ങള്‍ പഠിക്കാനുള്ള അഞ്ചുവര്‍ഷത്തെ കോഴ്സുണ്ട്. പ്ലസ് ടു പഠനത്തിനുശേഷം ചേരാവുന്ന മികച്ച കോഴ്സാണിത്.

⦾ നൽസാർ ഹൈദരാബാദ് നിയമ പഠന കേന്ദ്രത്തിനു കീഴിൽ രണ്ടു വർഷത്തെ എംഎ കോഴ്‌സ് ഇന്റർനാഷണൽ ടാക്സേഷൻ എന്ന വിഷയത്തിലും ഒരു വർഷ അഡ്വാൻസ് ഡിപ്ലോമ കോർപറേറ്റ് ടാക്‌സേഷൻ എന്ന വിഷയത്തിലും വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്നു.
ലിങ്ക്: https://apply.nalsar.ac.in/ddeapplicationform

ഐസിഎംഐ നടത്തുന്ന ഓൺലൈൻ കോഴ്‌സുകൾ കുറിച്ചറിയാൻ:

ലിങ്ക്: https://icmai.in/TaxationPortal/OnlineCourses/index.php ലിങ്ക് സന്ദർശിക്കാം.

ഐസിഎഐ നടത്തുന്ന കോഴ്‌സുകളുടെ വിവരങ്ങൾക്ക്:

ലിങ്ക്: https://idtc.icai.org/certificate-course-gst.html.

സിംബയോസിസ് നടത്തുന്ന ടാക്‌സേഷൻ കോഴ്‌സിനെ കുറിച്ചറിയാൻ:

ലിങ്ക്: https://www.scdl.net/programs/pg-certificate/distance-learning-pg-certification-taxation-laws.aspx

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ കോഴ്‌സിനെ അറിയാൻ:

ലിങ്ക്: https://ksg.keltron.in/publicSite/course/13

ഐഎൽഎസ് നിയമ കോളേജ് നടത്തുന്ന ഡിപ്ലോമ കോഴ്‌സിനെ അറിയാൻ:

ലിങ്ക്: https://ilslaw.edu/courses/diploma-in-taxation-laws-d-t-l/

Share Now: