CMAT പ്രവേശന പരീക്ഷ അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെൻ്റ് കോഴ്സുകളിലേക്ക് NTA നടത്തുന്ന നാഷണൽ ലെവൽ പ്രവേശന പരീക്ഷയാണ് കോമൺ മാനേജ്മെൻ്റ് അഡ്മിഷൻ ടെസ്റ്റ് (CMAT). എ.ഐ.സി.ടി.ഇ (AICTE) സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അഫിലിയേറ്റഡ് കോളേജുകൾ, എന്നിവയിൽ 2024-25 അക്കാദമിക് വർഷത്തെ മാനേജ്മെൻ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. 2024 മാർച്ച് 29 മുതൽ ഏപ്രിൽ 18 വരെയാണ് അപേക്ഷിക്കാൻ സമയം. ഈ വർഷം മെയ് മാസത്തിലാണ് പരീക്ഷ ഉണ്ടാവുക. 19 ഏപ്രിൽ മുതൽ 21 ഏപ്രിൽ വരെയാണ് അപേക്ഷയിലെ തെറ്റു തിരുത്താൻ സാധിക്കുക.
യോഗ്യത
വിദ്യാർത്ഥി ഒരു ഇന്ത്യൻ പൗരനായിരിക്കണം. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം കഴിയുകയോ അല്ലെങ്കിൽ ഈ വർഷം ബാച്ച്ലർ പ്രോഗ്രാമിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതിയവരോ, എഴുതാൻ നിക്കുന്നവരോ ആയിരിക്കണം. പ്രായ പരിധിയില്ലാ. ശ്രദ്ധിക്കുക: അവസാന സെമസ്റ്റർ പരീക്ഷയുടെ ഫലം അഡ്മിഷൻ തുടങ്ങുന്നതിനു മുമ്പേ വന്നിരിക്കണം.
അപേക്ഷിക്കേണ്ട വിധം
- NTA യുടെ CMAT പരീക്ഷക്കായുളള ഒഫീഷ്യൽ വെബ്സൈറ്റായ https://exams.nta.ac.in/CMAT/# പോവുക.
- ഗൈഡിലൈൻസും മറ്റു വിശദവിവരങ്ങളും വായിച്ച് മനസ്സിലാക്കുക.
- സൈറ്റിൽ ഇമെയിലും മൊബൈൽ നമ്പറും വച്ച് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും കൊടുത്ത് ഓൺലൈനായി അപേക്ഷ പൂരിപ്പിയ്ക്കുക.
- എക്സാം സെൻ്റർ എല്ലാം കൊടുത്ത ശേഷം സബ്മിറ്റ് ചെയുക.
- പിന്നീട് SBI അല്ലെങ്കിൽ HDFC ബാങ്ക് വഴി നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/യുപിഐ എന്നിവയിലൂടെ പേയ്മെൻ്റ് നടത്തുക.
- അപേക്ഷയുടെ കൺഫർമേഷൻ പേജിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.
അപേക്ഷ ഫീസ്
ജനറൽ | EWS/SC/ST/OBC-(NCL)/PwD | തേർഡ് ജെൻഡർ |
പെൺ- 1000/- ആൺ- 2000/- | പെൺ- 1000/- ആൺ- 1000/- | 1000/- |
പരീക്ഷാ പാറ്റേൺ
പരീക്ഷ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. എല്ലാ ചോദ്യങ്ങൾക്കും 4 മാർക്ക് വീതമാണുള്ളത്. ഓരോ ശരി ഉത്തറത്തിനും 4 മാർക്ക് ലഭിക്കും. ഓരോ തെറ്റ് ഉത്തരത്തിനും 1 മാർക്ക് വീതം കുറയും.
ചോദ്യങ്ങളുടെ തരങ്ങൾ | ചോദ്യങ്ങളുടെ എണ്ണം | പരമാവധി മാർക്ക് |
ക്വാണ്ടിറ്റേറ്റീവ് ടെക്നിക്കുകളും ഡാറ്റ ഇൻ്റർപ്രെറ്റേഷനും | 20 | 80 |
ലോജിക്കൽ റീസണിംഗ് | 20 | 80 |
ഭാഷ മനസ്സിലാക്കൽ | 20 | 80 |
പൊതു അവബോധം | 20 | 80 |
ഇന്നൊവേഷൻ & എൻ്റർപ്രണർഷിപ്പ് | 20 | 80 |
ടോട്ടൽ | 100 | 400 |
പരീക്ഷാ കേന്ദ്രങ്ങൾ
എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്.
CMAT പരീക്ഷയുടെ മാർക്ക് എടുക്കുന്ന സ്ഥാപനങ്ങൾ
- എൻ.ഐ.ടി. ഭോപാൽ
- എൻ.ഐ.ടി. ആന്ധ്രാപ്രദേശ്
- നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഫരീദാബാദ്)
- നാഷണൽ ഇൻഷുറൻസ് അക്കാദമി (പുണെ)
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻ്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെ ക്നോളജി (ഹൈദരാബാദ്)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻറ് (വിവിധ കേന്ദ്രങ്ങൾ)
- എൽ.എൻ. മിശ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡിവലപ്മെൻറ് ആൻഡ് സോഷ്യൽ ചേഞ്ച് (പട്‌ന)
- എ.ബി.വി.- ഐ.ഐ.ഐ.ടി.എം. (ഗ്വാളിയർ)
- രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെ ട്രോളിയം ടെക്നോളജി (അമേഠി)
- മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് (ചെന്നൈ)
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂ രിറ്റീസ് മാർക്കറ്റ് (നവിമുംബൈ)
- വൈകുണ്ഠ മേത്ത നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെ ൻറ് (പുണെ)
- കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി (തിരുവനന്തപുരം)
- കേരള കാർഷിക സർവകലാശാല (തൃശൂർ)
- കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി
- കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കൊച്ചി)
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് (തിരുവനന്തപുരം)
- കോളേജ് ഓഫ് എൻജിനിയറിങ് (തിരുവനന്തപുരം)
കൂടുതൽ വിവരങ്ങൾക്കായി NTA യുടെ കോമൺ മാനേജ്മെൻ്റ് അഡ്മിഷൻ ടെസ്റ്റിൻ്റെ (CMAT) സൈറ്റായ https://exams.nta.ac.in/CMAT/# സന്ദർശിക്കാം.
Summary: Applications of CMAT( Common Management Admission Test) for post graduate management courses are open now for the academic year of 2024-25.