Career News

FDDI പ്രവേശന പരീക്ഷയായ AIST യുടെ അപേക്ഷ ആരംഭിച്ചു.

  • April 19, 2024
  • 1 min read
FDDI പ്രവേശന പരീക്ഷയായ AIST യുടെ അപേക്ഷ ആരംഭിച്ചു.
Share Now:

ഫുട്‌വേർ ഡിസൈൻ, ഫുട്‌വേർ പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, റീട്ടെയിൽ, ഫാഷൻ മെർച്ചൻഡൈസ്, ലെതർ ഗുഡ്സ് & ആക്‌സറീസ് ഡിസൈൻ എന്നിങ്ങനെയുള്ള മേഖലകളിൽ വിവിധ കോഴ്സുകൾ നൽക്കുന്ന ഒരു നാഷണൽ സർവകലാശാലയാണ് ഫുട്‌വെർ ഡിസൈൻ ആൻഡ് ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI). ഈ ഇൻസ്റ്റിറ്റ്യൂട്ടിനു നോയിഡ,ഫുർസാത്ഗെൻജ്, ചെന്നൈ, കൊൽക്കത്ത, റോഹ്ത്തക്, ജോധ്പൂർ, പട്ന, ഹൈദരാബാദ് എന്നിങ്ങനെ പല സ്ഥലങ്ങളിൽ പത്തിലേറെ എഡ്യൂക്കേഷൻ സ്ഥാപനങ്ങളുണ്ട്. ഫുട്‌വേർ ഡിസൈൻ ആൻഡ് ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2024 അക്കാദമിക് വർഷത്തെ അഡ്മിഷനായിയുള്ള പ്രവേശന പരീക്ഷയായ AIST ( All India Selection Test) അപേക്ഷ ആരംഭിച്ചു. 30 ഏപ്രിൽ വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. 2024 മെയ് 1,2 തിയതികളിലായി അപേക്ഷയിൽ തിരുത്തലുകൾ നടത്തുവാൻ സാധിക്കും. 2024 മെയ് 12 നാണ് പ്രവേശന പരീക്ഷ.

യോഗ്യത

  • ബാച്ച്ലർ കോഴ്സുകൾക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പ്ലസ്ടു പാസായിരിക്കണം. ഈ വിദ്യാർഥികൾക്ക് 2024 ജൂലൈ 1ന് 25 വയസ്സേ ഉണ്ടാക്കാൻ പാടുള്ളൂ.
  • പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ഉണ്ടാകണം. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് പ്രായപരിധിയില്ല.

കോഴ്സുകൾ

  • ബാച്ച്ലർ കോഴ്സുകൾ
    • B. Des. Footwear Design & Production
    • B. Des. Fashion Design
    • B. Des. Leather, Lifestyle & Product Design
    • BBA Retail & Fashion Merchandise
  • മാസ്റ്റേഴ്സ് കോഴ്സുകൾ
    • M. Des. Footwear Design & Production
    • M. Des. Fashion Design
    • MBA Retail & Fashion Merchandise
(adsbygoogle = window.adsbygoogle || []).push({});

AIST പരീക്ഷക്ക് ആപേക്ഷിക്കേണ്ട വിധം

  • വിദ്യാർത്ഥികൾ ഫുട്‌വേർ ഡിസൈൻ ആൻഡ് ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഒഫീഷ്യൽ സൈറ്റായ https://www.fddiindia.com പോവുക.
  • അതിൽ ‘Admission 2024- Apply Now’ എന്നതിലൂടെ https://fddiadmissions.qualcampus.com/ ലിങ്കിൽ പോയി രജിസ്റ്റർ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം വേണ്ട വിവരങ്ങളും രേഖകളും കൊടുത്ത് ഇംഗ്ലീഷിൽ അപേക്ഷ പൂരിപ്പിയ്ക്കുക.
  • അപേക്ഷ റിവൈസ് ചെയ്ത ശേഷം അപേക്ഷ ഫീസ് അടക്കുക.
  • അപേക്ഷ സമർപ്പിച്ച ശേഷം പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

അപേക്ഷ ഫീസ്

ജനറൽ/OBC/EWS600/-
SCT/ST/PWD300/-

പരീക്ഷാ പാറ്റേൺ

പരീക്ഷ ഓഫ്‌ലൈൻ പേപ്പർ ബേസ്ഡ് ടെസ്റ്റ് ആയിരിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയിലാണ് പരീക്ഷ. ബാച്ച്ലർ & മാസ്റ്റേഴ്സ് കോഴ്സുകൾക്ക് പരീക്ഷാ ചോദ്യങ്ങൾ നാലു സെക്ഷനുകളായിയാണ്.

ബാച്ച്ലർ കോഴ്സുകൾ

സെക്ഷനുകൾചോദ്യങ്ങളുടെ എണ്ണംപരമാവധി മാർക്ക്
സെക്ഷൻ A- വിശകലന ശേഷി2525
സെക്ഷൻ B- ബിസിനസ്സ് അഭിരുചി പരീക്ഷ, ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്50100
സെക്ഷൻ C- പൊതു അവബോധം3535
സെക്ഷൻ D- കോമ്പ്രെഹെൻഷൻ, വ്യാകരണം, ഉപയോഗം മുതലായവ.4040
ടോട്ടൽ150200

മാസ്റ്റേഴ്സ് കോഴ്സുകൾ

സെക്ഷനുകൾചോദ്യങ്ങളുടെ എണ്ണംപരമാവധി മാർക്ക്
സെക്ഷൻ A- വിശകലന ശേഷി2550
സെക്ഷൻ B- ഇംഗ്ലീഷ് ഗ്രഹണവും വ്യാകരണവും5050
സെക്ഷൻ C- പൊതുവിജ്ഞാനവും ആനുകാലിക കാര്യങ്ങളും5050
സെക്ഷൻ D- മാനേജ്മെൻ്റ് അഭിരുചി പരീക്ഷ &
ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
5050
ടോട്ടൽ175200

പരീക്ഷാ കേന്ദ്രങ്ങൾ

  • Ankleshwar (FDDI Campus)
  • Jaipur
  • Agra
  • Jodhpur (FDDI Campus)
  • Ahmedabad
  • Jamshedpur
  • Bengaluru
  • Kochi
  • Bhopal
  • Kolkata
  • Chandigarh (FDDI Campus)
  • Kanpur
  • Chhindwara (FDDI Campus)
  • Lucknow
  • Chennai (FDDI Campus)
  • Noida (FDDI Campus)
  • Chennai
  • Pune
  • Dehradun
  • Patna (FDDI Campus)
  • Delhi
  • Ranchi
  • Fursatganj (FDDI Campus)
  • Raipur
  • Guna (FDDI Campus)
  • Rohtak (FDDI Campus)
  • Gwalior
  • Vishakhapatnam
  • Hyderabad (FDDI Campus)
  • Mumbai
  • Indore
(adsbygoogle = window.adsbygoogle || []).push({});

വിശദ വിവരങ്ങൾ അറിയാൻ ഫുട്‌വേർ ഡിസൈൻ ആൻഡ് ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റായ https://www.fddiindia.com/ സന്ദർശിക്കാം.

Summary: 2024 applications for All India Selection Test (AIST) entrance exam for admission to FDDI are open.

Share Now: