യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 22 ജനുവരി 2025
ജനുവരി 22, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഓൺലൈൻ കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര – ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ മുട്ടിൽ – ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2022 പ്രവേശനം യു.ജി. വിദ്യാർഥികളിൽ ആറാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിനു പങ്കെടുക്കാൻ താത്പര്യമറിയച്ചവർക്കുള്ള ക്ലാസുകൾ ജനുവരി 27-ന് തുടങ്ങും. വിശദ വിവരങ്ങളും ക്ലാസ് ഷെഡ്യൂളും വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
കോൺടാക്ട് ക്ലാസുകൾ പുനഃ ക്രമീകരിച്ചു
ജനുവരി 25 മുതൽ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദൂര – ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ ആറാം സെമസ്റ്റർ (CBCSS – 2022 പ്രവേശനം) ബി.എ. ഫിലോസഫി വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ പുനഃ ക്രമീകരിച്ചു. വിദ്യാർഥികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതുക്കിയ സമയക്രമമനുസരിച്ച് ഐ.ഡി. കാർഡ് സഹി തം ക്ലാസിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങളും ക്ലാസ് ഷെഡ്യൂളും വിദൂര വിഭാഗം വെബ്സൈറ്റിൽ: https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
പരീക്ഷ മാറ്റി
സർവകലാശാലാ പഠനവകുപ്പുകളിൽ (CCSS – PG – 2022 പ്രവേശനം മുതൽ) – ജനുവരി 24-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി പേപ്പർ GEL1C03 – Remote Sensing and Geographic Information System,നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ പേപ്പർ – JMC1C04 Media Law, Policy and Ethics നവംബർ 2024 സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. പുനഃപരീക്ഷ ജനുവരി 29-ന് ഉച്ചക്ക് 1.30-ന് നടക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ
ഒന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എഡ്. ഡിസംബർ 2024 റഗുലർ /സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും 2025 ഫെബ്രുവരി 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്കീം – പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020, 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2016 -2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണ്ണയത്തിനുമുള്ള അപേക്ഷകൾ സർവകലാശാല ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 12. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ മൂന്നാം സെമസ്റ്റർ ബി.ടെക് (2018 സ്കീം – സപ്ലിമെന്ററി) ഡിസംബർ 2024 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ദീർഘിപ്പിച്ചിരിക്കുന്നു
കേരളസർവകലാശാലയുടെ കീഴിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആന്റ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് (റെഗുലർ) (2024-2025 ബാച്ച്) അഡ്മിഷനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം. SC/ST വിഭാഗത്തിലുള്ള അപേക്ഷകർക്ക് കേരളസർവകലാശാല മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവ് ഉണ്ടായിരിക്കുന്നതാണ്. പ്രായപരിധിയില്ല. അപേക്ഷാ ഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
ഫംഗ്ഷണൽ മലയാളം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2025 ഏപ്രിൽ 15 മുതൽ 2025 ജൂലൈ 15 വരെ മൂന്ന് മാസത്തെ ഫംഗ്ഷണൽ മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് (ബാച്ച് V) ഓൺലൈനായി നടത്തുന്നു.
മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും വിവർത്തനം ചെയ്യാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് സിലബസ് ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 6 മുതൽ 8 മണി വരെയാണ് ക്ലാസ്സ്. ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഹയർ സെക്കന്ററി വിജയമാണ് അടിസ്ഥാന യോഗ്യത. കോഴ്സിൽ പങ്കെടുക്കുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല. അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ കോഴ്സ് ഫീ ആയ 500 /- രൂപ കേരളയൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ഓൺലൈൻ ആയി അടക്കേണ്ടതാണ്. അറ്റന്റൻസ്, ഗ്രൂപ്പ് വർക്ക്, എഴുത്തുപരീക്ഷ, വാചാ പരീക്ഷ എന്നിങ്ങനെ നൂറ് മാർക്കാണ് ആകെ സ്കോർ. കോഴ്സ് വിജയിക്കുന്നതിന് 50 മാർക്ക് നേടണം.
കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 13, 14, 15 തീയതികളിൽ മൂന്നാർ പഞ്ചായത്ത് ഹാളിൽ അപേക്ഷകൾ നേരിട്ട് സമർപ്പിക്കേണ്ടതാണ്. കൂടാതെ അപേക്ഷകൾ ഡയറക്ടർ, MSICDCS, തമിഴ് വകുപ്പ്, കേരളയൂണിവേഴ്സിറ്റി, കാര്യാവട്ടം ക്യാമ്പസ് എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഫെബ്രുവരി 10 ന് വൈകുന്നേരം 5 മണിക്ക് മുൻപ്.ചേരാൻ ആഗ്രഹിക്കുന്നവർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് SSLC, +2 സർട്ടിഫിക്കറ്റുകളുടെ അറ്റെസ്റ്റ് ചെയ്ത കോപ്പിയും സഹിതം 2025 ഫെബ്രുവരി 10 നകം ഡോ.ജയകൃഷ്ണൻ പി., പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് തമിഴ് & Hon. ഡയറക്ടർ, MSICDCS, കേരളസർവകലാശാല, കാര്യവട്ടം, തിരുവനന്തപുരം – 695581 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
NB: ഇടുക്കി ജില്ലയിലെ തോട്ടം മേഖലയായ പെട്ടിമുടി, മൂന്നാർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷകൾക്ക് മുൻഗണ്. അപേക്ഷകൻ തന്റെ പേര് രേഖപ്പെടുത്തുമ്പോൾ SSLC സർട്ടിഫിക്കറ്റിൽ എങ്ങനെയാണോ പേര് ഉള്ളത് അത് പോലെയും കൂടാതെ ഇംഗ്ലീഷിൽ ക്യാപിറ്റൽ അക്ഷരത്തിൽ തന്നെ നൽകുവാനും പ്രത്യേകം ശ്രദ്ധിക്കുക.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബയോഇൻഫർ മാനിക്സ് (സിബിസിഎസ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 27 ന് എടത്തല എം.ഇ.എസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം വർഷ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി (2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് – ഡിസംബർ 2024) പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 29 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ഡോക്യുമെന്റഷൻ (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 14 മുതൽ നടക്കും. ജനുവരി 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി ഒന്നു വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല
വൈവ വോസി
കണ്ണൂർ സർവ്വകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം ഫിൽ ഇംഗ്ലിഷ് (2005 അഡ്മിഷൻ) നവംബർ 2008 പരീക്ഷയുടെ വൈവ വോസി 23.01.2025 നു വകുപ്പിൽ വെച്ച് നടത്തുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here




