November 22, 2024
General

ഇന്റഗ്രേറ്റഡ് എൽ.എൽ.ബി: ഓപ്ഷനുകൾ ക്ഷണിച്ചു

  • September 21, 2024
  • 1 min read
ഇന്റഗ്രേറ്റഡ് എൽ.എൽ.ബി: ഓപ്ഷനുകൾ ക്ഷണിച്ചു
Share Now:

2024-25 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, 24 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50%സർക്കാർ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ 19.09.2024 ന് ആരംഭിച്ചു.

വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ʻIntegrated Five Year LLB 2024-Candidate Portal’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പർ, പാസ്സ് വേർഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം ഹോം പേജിൽ ലഭ്യമായ ‘Option Registration’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് 25.09.2024 വൈകുന്നേരം 03.00 മണി വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

25.09.2024 വൈകുന്നേരം 03.00 മണി വരെ ലഭ്യമാകുന്ന ഓൺലൈൻ ഓപ്ഷനുകൾ പരിഗണിച്ച് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്.

ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിലെ അപാകതകൾ മൂലം പരീക്ഷാ ഫലം തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്കും ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

ഇത്തരം വിദ്യാർത്ഥികൾ 24.09.2024 വൈകുന്നേരം 3.00 മണിക്കകം ആവശ്യമായ രേഖകൾ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യാത്ത പക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല.

ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല.

ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്

എൽ.എൽ.ബി പഞ്ചവത്സര കോഴ്സ് പ്രവേശനത്തിനായി ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന വിദ്യാർഥികൾ 1,000/-(ആയിരം രൂപ മാത്രം) പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ആയി ഒടുക്കേണ്ടതാണ്.

എസ്.സി/എസ്.ടി/ഒ.ഇ.സിക്ക് തുല്യമായ ആനുകൂല്യങ്ങൾക്ക് അർഹരായ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഫീസ് ആനുകൂല്യത്തിനു അർഹരായ വിദ്യാർത്ഥികളാണ് .

ശ്രീ ചിത്രാ ഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവിടങ്ങളിലെ അപേക്ഷകരും ഓപ്ഷൻ രജിസ്ട്രേഷൻ ഫീ ആയി 500/-രൂപ മാത്രംപ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കേണ്ടതാണ്.

ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി മാത്രം ഒടുക്കേണ്ടതാണ്. അല്ലോട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതാണ്.

അലോട്ട്മെന്റ് ലഭിക്കുകയും നിശ്ചിത സമയത്തിനകം പ്രവേശനം നേടാതിരിക്കുകയും ചെയ്യുന്നുവരുടെയും പ്രവേശനം നേടിയതിനു ശേഷം വിടുതൽ വാങ്ങുന്നവരുടെയും ഓപ്ഷൻ രജിസ്ട്രേഷൻ ഫീ പെനാൽറ്റി ആയി കണക്കാക്കുന്നതായിരിക്കും.

അലോട്ട്മെന്റ് നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്ന നടപടികൾ ആരംഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

നിശ്ചിത സമയത്തിനകം ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്തവരെ യാതൊരു കാരണവശാലും അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഇ-മെയിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കുന്ന ഓപ്ഷനുകൾ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല.

അലോട്ട്മെന്റ് ഷെഡ്യൾ

19.09.2024അലോട്ട്മെന്റ് രെജിസ്ട്രേഷൻ ആരംഭിക്കുന്നു
25.09.2024, 3:00 PMഅലോട്ട്മെന്റ് രെജിസ്ട്രേഷൻ അവസാനിക്കുന്നു
Allotment Schedule

Summary: The centralized allotment process for admission to the Integrated Five-Year LLB course for the 2024-25 academic year began on September 19, 2024. This allotment includes all seats in the 4 Government Law Colleges in Kerala, as well as 50% of the government quota seats in 24 private self-financing law colleges.

Share Now:

Leave a Reply

Your email address will not be published. Required fields are marked *