November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 സെപ്റ്റംബർ 2024

  • September 11, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 സെപ്റ്റംബർ 2024
Share Now:

സെപ്റ്റംബർ 11, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്.

താത്പര്യമുള്ളവർ സെപ്റ്റംബർ 12-ന് മൂന്ന് മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7012812984, 8848370850.


പരീക്ഷാ അപേക്ഷ

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എഡ്., ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം., സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024, സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ രണ്ടു വർഷ എൽ.എൽ.എം. നവംബർ 2024 (2021 പ്രവേശനം മുതൽ) റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് 23 മുതൽ ലഭ്യമാകും.

മൂന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2021 മുതൽ 2023 വരെ പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 190/- രൂപ പിഴയോടെ ഒക്ടോബർ മൂന്ന് വരെയും അപേക്ഷിക്കാം.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

വിദൂര വിഭാഗം അവസാന വർഷ എം.എ. ഹിസ്റ്ററി ( 1996 മുതൽ 2007 വരെ പ്രവേശനം ) വിദ്യാർഥികൾക്കുള്ള ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാലിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പുനർമൂല്യനിർണയഫലം

ഒന്ന്, നാല്, ആറ്, ഒൻപത് സെമസ്റ്റർ ( 2013 പ്രവേശനം ) ബി.ബി.എ. എൽ.ബി.ബി. സെപ്റ്റംബർ 2023, അഞ്ചാം സെമസ്റ്റർ ( 2015 പ്രവേശനം ) എൽ.എൽ.ബി. യൂണിറ്ററി സെപ്റ്റംബർ 2023, അഞ്ചു വർഷ എൽ.എൽ.ബി. എല്ലാ സെമസ്റ്ററുകളും ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. (2003 മുതൽ 2007 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. – കെമിസ്ട്രി, സുവോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.ടെക്. 2014 സ്കീം ) നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.


സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. – സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി, സുവോളജി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ പി.ജി/എം.ടെക്. പ്രോഗ്രാമുകളിൽ പട്ടികജാതി/പട്ടികവർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് 2024 സെപ്റ്റംബർ 12 ന് ഉച്ചയ്ക്ക് 2 മണിക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

പ്രവേശനം നേടുവാൻ യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും https://admissions.keralauniversity.ac.in/css2024 എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ : cssphelp2024@gmail.com. ഹാജരാകേണ്ടതാണ്.


ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു

തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 13, 18 തീയതികളിലും, കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 19 നും, ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് സെപ്റ്റംബർ 20 നും.

മേഖലതീയ്യതിപ്രോഗ്രാമുകൾ
തിരുവനന്തപുരം സെപ്റ്റംബർ 13All MSc, M.Com courses
സെപ്റ്റംബർ 18All MA courses
കൊല്ലംസെപ്റ്റംബർ 19All courses
ആലപ്പുഴസെപ്റ്റംബർ 20All courses
Spot Allotment

വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യ പത്രം (Authorization Letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്.

നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ.

സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (മറ്റ് സർവകലാശാലകളിൽ നിന്നും ബിരുദം പാസ്സായവർ) ജാതിയും (Non-creamy Layer Certificate for SEBC Candidates, Community Certificate for SC/ST Candidates, EWS Certificate for EWS – Candidates) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.

മൈനോറിറ്റി സ്റ്റാറ്റസുളള കോളേജുകളിൽ (പ്രോസ്പെക്ടസ് കാണുക) ഒഴിവുളള എസ്.സി/എസ്.ടി സീറ്റുകൾ ടി സ്പോട്ടിൽ നികത്തുന്നതാണ്. പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ അഭാവത്തിൽ ആ സീറ്റുകൾ അതാത് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ നികത്തപ്പെടുന്നതാണ്.

കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി/OEC വിഭാഗങ്ങൾക്ക് 200/- രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1080/- രൂപ) അടതാണ്.

ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്. കോളേജ് പ്രവേശനം സെപ്റ്റംബർ 23, 24 തീയതികളിൽ.

വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ ബി.എ. ആന്വൽ സ്കീം (റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) പാർട്ട് മെയിൻ ആന്റ് സബ്സിഡിയറി (ഓൺലൈൻ & ഓഫ്ലൈൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധന പുനർമൂല്യനിർണ്ണയത്തിനും 2024 സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ തീയതി പുനഃക്രമീകരിച്ചു

2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജിയുടെ 2024 സെപ്റ്റംബർ 12ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 26ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.


ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് – സീറ്റൊഴിവ്

കേരളസർവകലാശാല അറബിക് പഠന വകുപ്പ് നടത്തി വരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ (ഓൺലൈൻ) എട്ടാമത് ബാച്ചിലേക്ക് ഒരു സീറ്റ് ഒഴിവുണ്ട്.

താൽപ്പര്യമുള്ളവർ 2024 സെപ്റ്റംബർ 20 ന് മുമ്പായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾ www.arabic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *