November 22, 2024
General

പത്താം തരം തുല്യത പരീക്ഷ: സെപ്റ്റംബര്‍ 11 വരെ ഫീസ് അടയ്ക്കാം

  • September 4, 2024
  • 1 min read
പത്താം തരം തുല്യത പരീക്ഷ: സെപ്റ്റംബര്‍ 11 വരെ ഫീസ് അടയ്ക്കാം
Share Now:

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പത്താം തരം തുല്യത പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ 30 വരെ നടക്കും. പഠിതാക്കള്‍ക്ക് സെപ്റ്റംബര്‍ 11 വരെ ഫീസ് അടയ്ക്കാം. 10 രൂപ പിഴയോടെ സെപ്റ്റംബര്‍ 13 വരെയും അടയ്ക്കാം.

അപേക്ഷ നൽകേണ്ടത് www.xequivalency.kerala.gov.in എന്ന വെബ് സൈറ്റ് വഴിയാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകളും 750 രൂപ ഫീസും സഹിതം പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്ക് നൽകണം.

ഓള്‍ഡ് സ്‌കീം ഗ്രേഡിംഗ് (പ്രൈവറ്റ് വിഭാഗം) പഠിതാക്കള്‍ പരാജയപ്പെട്ട വിഷയങ്ങള്‍ക്കു മാത്രം ഫീസ് അടച്ചാല്‍ മതി. അവര്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട.

ഒരു വിഷയത്തിന് 100 രൂപ പരീക്ഷാഫീസ്, നിശ്ചിതഫോറത്തിലുള്ള അപേക്ഷയും മുന്‍വര്‍ഷത്തെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സഹിതം പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്ക് നൽകണം.

വിശദാംശങ്ങള്‍ക്ക് സാക്ഷരതാമിഷന്റെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. എം. അബ്ദുള്‍കരീം അറിയിച്ചു.

Summary: The Kerala State Literacy Mission Authority’s Class 10 equivalency exams are from October 21 to 30. Fees are due by September 11, or September 13 with a late fee. Applications can be submitted online, with a ₹750 fee to be paid at the exam center. Old Scheme Grading students only pay for failed subjects. More details are available at study centers.

Share Now:

Leave a Reply

Your email address will not be published. Required fields are marked *